ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു പരിക്കേറ്റു.

02:44 am 25/2/2017 രാമേശ്വരം: ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിൽ നാല് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കു ഗുരുതരമായി പരിക്കേറ്റു. കോടിയാക്കരയിൽവച്ചാണ് ആക്രമണമുണ്ടായത്. കൈത്തോക്കുമായി ഭീഷണി മുഴക്കിയ ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ മൂർച്ചയേറിയ ആയുധംകൊണ്ട് ആക്രമിച്ചുവെന്നു പാന്പൻ കണ്‍ട്രി ബോട്ട് അസോസിയേഷൻ നേതാവ് എസ്. അരുൾ പറഞ്ഞു. ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ വലയും മൊബൈൽ ഫോണും മറ്റും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ കൈവശപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ജ​ല​ന്ധ​റി​ൽ മൂ​ന്നു സ്ത്രീ​ക​ളെ അ​ജ്ഞാ​ത​ൻ വെ​ടി​വ​ച്ചു​കൊ​ന്നു.

03:45 pm 24/2/2017 ജ​ല​ന്ധ​ർ: പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ മൂ​ന്നു സ്ത്രീ​ക​ളെ അ​ജ്ഞാ​ത​ൻ വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ജ​ല​ന്ധ​ർ സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​യു​ടെ ഭാ​ര്യ​യും മ​രു​മ​ക​ളും ഇ​വ​രു​ടെ സു​ഹൃ​ത്തു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഡ​ൽ​ജീ​ത് കൗ​ർ‌, ഇ​വ​രു​ടെ മ​ക​ന്‍റെ ഭാ​ര്യ പ​രം​ജി​ത് കൗ​ർ, പ​രം​ജി​തി​ന്‍റെ സു​ഹൃ​ത്ത് ഖു​ശ്വി​ന്ദ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വീ​ടി​നു​ള്ളി​ൽ​വ​ച്ചാ​ണ് ഇ​വ​ർ​ക്ക് വെ​ടി​യേ​റ്റ​ത്. വീ​ട്ടി​ൽ​നി​ന്ന് വി​ല​പി​ടി​പ്പു​ള്ള​തൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത.

02:30 pm 24/2/2017 കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത. ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​ക്കു നേ​രെ​യു​ണ്ടാ​യ ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭ​സ്ഥ ശി​ശു മ​രി​ച്ചു. ബം​ഗാ​ളി​ലെ നാ​ദി​യ ജി​ല്ല​യി​ൽ താ​ൻ​ത​ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ബി​ജെ​പി നേ​താ​വാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സം​ഘം ആ​ളു​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ​രീ​ക്ഷ​യ്ക്കി​ടെ ഉ​ച്ച​ഭാ​ഷി​ണി​യി​ലൂ​ടെ ഭ​ക്തി​ഗാ​നം​വ​ച്ച​തി​ൽ പ​രാ​തി​പ്പെ​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്. കു​ട്ടി​ക​ൾ​ക്ക് പ​ഠി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന​തോ​ടെ​യാ​ണ് സ്ത്രീ ​പ​രാ​തി​പ്പെ​ട്ട​ത്. എ​ന്നാ​ൽ ബി​ജെ​പി നേ​താ​വ് പ​ലാ​ഷ് കു​മാ​ർ ബി​ശ്വാ​സും ഇ​യാ​ളു​ടെ ഗു​ണ്ട​ക​ളും ചേ​ർ​ന്ന് Read more about ഗ​ർ​ഭി​ണി​യാ​യ സ്ത്രീ​യു​ടെ നേ​രെ ബി​ജെ​പി നേ​താ​വി​ന്‍റെ കൊ​ടും​ക്രൂ​ര​ത.[…]

നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും.

09:40 am 24/2/2017 കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും. നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോയമ്പത്തൂര്‍ വെള്ളീങ്കിരി മലയടിവാരത്തിലെ ഈഷ യോഗകേന്ദ്രത്തിലെ 112 അടി ഉയരമുള്ള ‘ആദി യോഗി’യുടെ ശില അനാച്ഛാദനം ചെയ്യാനാണ് മോദി എത്തുന്നത്. വൈകീട്ട് ആറോടെയാണ് പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുക.ഏഴുമണിക്ക് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് തിരിക്കും. മുഖ്യമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാന്‍ (മധ്യപ്രദേശ്), ദേവേന്ദ്രഫഡ്നാവിസ് (മഹാരാഷ്ട്ര), വസുന്ധരരാജ (രാജസ്ഥാന്‍) എന്നിവരും കേരള ഗവര്‍ണര്‍ പി. സദാശിവം, പുതുശ്ശേരി ഗവര്‍ണര്‍ കിരണ്‍ബേദി എന്നിവരും പങ്കെടുക്കും. ഫെബ്രുവരി Read more about നരേന്ദ്രമോദി വെള്ളിയാഴ്ച കോയമ്പത്തൂരിലത്തെും.[…]

പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി

09:30 am 24/2/2017 നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. നടിയുമൊത്ത് സ‌ഞ്ചരിച്ച വഴികളിലൂടെയും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് സുനി പറഞ്ഞ സ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് ആലുവ പൊലീസ് ക്ലബ്ബില്‍ നിന്ന് സുനിയെ പുറത്തിറക്കിയത്. നടിയെയും കൊണ്ട് വാഹനത്തില്‍ സഞ്ചരിച്ചെന്ന് പറഞ്ഞ സ്ഥലത്തെല്ലാം പൊലീസ് സംഘം ഇയാളെയും കൊണ്ട് പോയി. മറ്റ് പ്രതികളെ ഒഴിവാക്കി സുനിയെ മാത്രമായിരുന്നു കൊണ്ടുപോയത്. ഇയാളെ വാഹനത്തില്‍ Read more about പള്‍സര്‍ സുനിയുമായി കൊച്ചി നഗരത്തില്‍ തെളിവെടുപ്പ് നടത്തി[…]

വിജയവാഡയിൽ വൻ കഞ്ചാവ് വേട്ട.

09:28 am 24/2/2017 വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ വൻ കഞ്ചാവ് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് അനകാപള്ളിയിൽ പോലീസ് നടത്തിയ പരിശോധനയിൽ 2744 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ട് കണ്ടെയ്നറുകളിലായാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയിൽ 1.3 കോടി രൂപ വിലമതിക്കും. വിജയവാഡയിൽനിന്ന് ബംഗളുരുവിലേക്കു പോകുകയായിരുന്നു കണ്ടെയ്നർ. ട്രക്കിന്‍റെ ഡ്രൈവർമാരെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടു.

09:23 am 24/2/2017 കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ സൈനികരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 16 പേർ കൊല്ലപ്പെട്ടതായി സൈനിക വക്താവ് പറഞ്ഞു. നോർത്ത് കിവു പ്രവിശ്യയിൽ കഴിഞ്ഞ മൂന്നു ദിവസമായി ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടവർ സൈനികരാണോ വിമതരാണോയെന്ന് വ്യക്തമായിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു. ഏറ്റുമുട്ടലിൽ വിമതവിഭാഗത്തിലെ അഞ്ച് പോരാളികളെ സൈന്യം കീഴ്പ്പെടുത്തിയതായും 58 വിമതർ സ്വയം കീഴടങ്ങിയതായും സൈനിക വക്താവ് അറിയിച്ചു.

പ്രതികളെ ഉടൻ ഹാജരാക്കണം:കോടതി.

05:56 pm 23/2/2017 നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും അറസ്റ്റ് ചെയ്ത പ്രതികളെ ഉടൻ ഹാജരാക്കണമെന്ന് എസിജെഎം കോടതി. എത്രയും പെട്ടെന്ന് പൊലീസ് ക്ലബ്ബിന് അടുത്തുള്ള കോടതിയിൽ ഹാജരാക്കണം. കോടതിമുറിക്കുള്ളിൽ നിന്ന് അറസ്റ്റ് ചെയ്തു എന്ന പരാതിയിലാണ് ഉത്തരവ്. പ്രതികളുടെ വക്കീലന്മാരാണ് പരാതി നല്‍കിയത്. ഇന്ന് ഉച്ചയ്ക്കാണ് നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനി പോലീസ് കസ്റ്റഡിയിലെടുത്തത്. എറണാകുളം എസിജെഎം കോടതിയിൽ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും Read more about പ്രതികളെ ഉടൻ ഹാജരാക്കണം:കോടതി.[…]

വാതിലടയ്ക്കാന്‍ മറന്നു പോയതിനാല്‍ പറന്നുയര്‍ന്ന് 90 മിനുട്ടുകള്‍ക്ക് ശേഷം യാത്രാവിമാനം തിരിച്ചിറക്കി

05:50 pm 23/2/2017 വാതിലടയ്ക്കാന്‍ മറന്നു പോയതിനാല്‍ പറന്നുയര്‍ന്ന് 90 മിനുട്ടുകള്‍ക്ക് ശേഷം യാത്രാവിമാനം തിരിച്ചിറക്കി. ഇന്തോനേഷ്യയിലാണ് സംഭവം. ഗുവാന്‍ഗ്ഷുവില്‍ നിന്നും 180 യാത്രക്കാരുമായി ബാലിയിലേക്ക് പുറപ്പെട്ട ശ്രിവിജയ വിമാനമാണ് യാത്ര പാതിവഴി പിന്നിട്ടപ്പോള്‍ തിരിച്ചു പറന്നത്. വിമാനത്തിന്‍റെ മുന്‍വശത്തെ വാതില്‍ ശരിക്കും അടഞ്ഞിരുന്നില്ലെന്ന് ജീവനക്കാര്‍ അപ്പോഴാണത്രെ തിരിച്ചറിഞ്ഞത്. കോക്പിറ്റിലെ ഇന്‍ഡിക്കേറ്ററില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും ഉടന്‍ തിരിച്ചു പറക്കുകയായിരുന്നുവെന്നുമാണ് അധികൃതര്‍ പറയുന്നത്. തിരികെയിറക്കിയ വിമാനം അരമണിക്കൂറിനു ശേഷമാണ് വീണ്ടും യാത്ര തുടര്‍ന്നത്. സുരക്ഷാ സൗകര്യ പരിശോധനയില്‍ Read more about വാതിലടയ്ക്കാന്‍ മറന്നു പോയതിനാല്‍ പറന്നുയര്‍ന്ന് 90 മിനുട്ടുകള്‍ക്ക് ശേഷം യാത്രാവിമാനം തിരിച്ചിറക്കി[…]

കോടതിയിൽ കീഴടങ്ങാൻ എത്തിയ പൾസർ സുനി അറസ്റ്റിൽ.

01:20 pm 23/2/2017 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതി പൾസർ സുനിയും കൂട്ടുപ്രതി വിജേഷും കോടതിയിൽ കീഴടങ്ങാൻ എത്തവെ പോലീസ് അസ്സ്റ്റ് ചെയ്തു എറണാകുളം എസിജെഎം കോടതിയിലാണ് നാടകീയമാ രംഗംങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു. ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്‍റെ കണ്ണുവെട്ടിച്ച് സുനി കൊച്ചിയിലെ കോടതിയിൽ എത്തി കീഴടങ്ങുകയായിരുന്നു.എന്നാൽ ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവർ ചേംബറിലെത്തിയത്. Read more about കോടതിയിൽ കീഴടങ്ങാൻ എത്തിയ പൾസർ സുനി അറസ്റ്റിൽ.[…]