വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം രണ്ടു പേർ വീതം മരിക്കുന്നതായി റിപ്പോർട്ട്.

07:35 am 20/2/2017 ന്യൂഡൽഹി: വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം ശരാശരി രണ്ടു പേർ വീതം മരിക്കുന്നതായി പഠന റിപ്പോർട്ട്. പ്രമുഖ വൈദ്യശാസ്ത്ര ജേണൽ ആയ ദ് ലാൻസെറ്റാണ് ഇതുസംബന്ധിച്ച പഠനവിവരം പുറത്തുവിട്ടത്. ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിൽ ചിലത് ഇന്ത്യയിലാണെന്നും ഒരുവർഷം പത്തുലക്ഷം ഇന്ത്യക്കാരാണ് അന്തരീക്ഷത്തിലെ വിഷമയമായ വായു ശ്വസിക്കുന്നതുമൂലം മരിക്കുന്നതെന്നും 2010ലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലോകത്തു മരണകാരണമാകുന്ന കാര്യങ്ങളിൽ മുൻപന്തിയിൽ അന്തരീക്ഷ മലിനീകരണമാണ്. ലോകമെന്പാടും ഒരുദിവസം ശരാശരി 18000 പേരാണ് Read more about വായുമലിനീകരണം മൂലം രാജ്യത്ത് ഒരു ദിവസം രണ്ടു പേർ വീതം മരിക്കുന്നതായി റിപ്പോർട്ട്.[…]

ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു

07:34 am 20/2/2017 ബൊഗോട്ട: കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. സംഭവത്തിൽ 30 ലേറെപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 20 പേരും പോലീസ് ഉദ്യോഗസ്ഥരാണെന്നാണ് വിവരം. ബൊഗോട്ടയിൽ പോലീസിന്‍റെ വാഹനവ്യൂഹത്തിനു മുന്നിൽ സ്ഫോടക വസ്തുക്കളുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങൾ. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. സ്ഫോടനത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

Default title

08:34 om 19/2/2017 ശ്രീനഗർ: രണ്ടു മാസത്തിനിടെ ജമ്മു കാഷ്മീരിൽ 26 സൈനികർ മരിച്ചതായി കണക്കുകൾ. അതേസമയം, 50 ദിവസത്തിനിടെ ഇവിടെ കൊല്ലപ്പെട്ടത് 22 ഭീകരരാണ്. ഇത് 2010നു ശേഷമുള്ള ഏറ്റവും വലിയ മരണസംഖ്യയാണ്. 26 സൈനികരിൽ പേരും മരണത്തിനു കീഴടങ്ങിയത് താഴ്വരയിൽ മഞ്ഞുമല ഇടിഞ്ഞുവീണതിനെ തുടർന്നാണ്. ആറു സൈനികർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഹന്ദ്വാരയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച മേജറും കൊല്ലപ്പെട്ട സൈനികരിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം ജൂണിൽ ഹിസ്ബുൾ മുജാഹുദീൻ കമാൻഡർ ബുർഹാൻ വാനി Read more about Default title[…]

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു.

2:41 pm 19/2/2017 കൊൽക്കത്ത: സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിൽ വെച്ചായിരുന്നു അന്ത്യം. 2012-13 വർഷങ്ങളിലാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലുണ്ടായിരുന്നത്. 1973ൽ കൊൽക്കത്ത ബാർ അസോസിയേഷനിൽ അഭിഭാഷകനായി എൻറോൾ ചെയ്താണ് അദ്ദേഹം നിയമരംഗത്തെത്തുന്നത്. പിന്നീട് കൊൽക്കത്ത ജില്ലാ കോടതിയിലും ഹൈകോടതിയിലും ന്യായാധിപനായി. 1990ലാണ് ഹൈകോടതിയിൽ ജഡ്ജിയായത്. 2005 മാർച്ചിൽ ജാർഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2012 സെപ്റ്റംബർ 29 നാണ് അദ്ദേഹം പരമോന്നത കോടതിയുടെ ചീഫ് Read more about സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് അൽതമാസ് കബീർ അന്തരിച്ചു.[…]

സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് ശി​വ്പാ​ൽ യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം.

02:03 pm 1809/2/2017 ഇ​റ്റാ​വ: സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് ശി​വ്പാ​ൽ യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം. ഞാ​യ​റാ​ഴ്ച അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി. യാ​ദ​വ ഭൂ​രി​പ​ക്ഷ​മു​ള്ള ഇ​റ്റാ​വ​യി​ലെ ജ​സ്വ​ന്ത് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ല്ലേ​റി​ൽ ശി​വ്പാ​ലി​ന്‍റെ കാ​റി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ശിവ്പാലിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അർജന്‍റീനയിൽ ബസ് അപകടത്തിൽ 19 പേർ മരിച്ചു

08:40 am 19/2/2017 ബ്യൂണസ് അയറിസ്: അർജന്‍റീനയിൽ ഉണ്ടായ ബസ് അപകടത്തിൽ 19 പേർ മരിച്ചു. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. അർജന്‍റീനയിലെ അക്കൊൻകാഗ്വ എന്ന സ്ഥലത്താണ് അപകടം നടന്നത്. 40ഓളം വിനോദ സഞ്ചാരികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മെൻഡോസ പ്രവശ്യയിൽ നിന്ന് ചിലിയിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം നടന്നതെന്നാണ് വിവരങ്ങൾ. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം.

08:39 am 19/2/2017 വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം. റൊണാൾഡ് ഫെൻമാൻ എന്നയാളാണ് ഇക്കാര്യം പ്രവചിച്ചത്. ഫ്ളോറിഡയിലെ അറ്റ്ലാന്‍റിക് സർവകലാശാലയിലെ ചരിത്രകാരനാണ് ഇദ്ദേഹം. തന്‍റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. മറ്റ് രാജ്യങ്ങളോടും രാഷ്ട്രത്തലവന്മാരോടും ഒക്കെയുള്ള ട്രംപിന്‍റെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് ഫെൻമാൻ ഇത്തരത്തിലൊരു പ്രവചനം നടത്തിയത്. ട്രംപിന് പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നാൽ, വൈസ്പ്രസിഡന്‍റ് മൈക്ക് പെൻസ് ആ സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കുറവ് Read more about ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം.[…]

ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

08:30 am 19/2/2017 ഉത്തര്‍പ്രദേശിലെ അവദ് മേഖലയിൽ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയുടെ ജന്മനാടായ ഇട്ടാവ ഉൾപ്പടെയുള്ള 69 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. സമാജ് വാദി പാര്‍ടിയും ബി.ജെ.പിയും തമ്മിലാകും ഈ ഘട്ടത്തിലെ പ്രധാന ഏറ്റുമുട്ടൽ. 2012ലെ തെരഞ്ഞെടുപ്പിൽ 69ൽ 55 സീറ്റ് നേടി ഉത്തര്‍പ്രദേശിന്‍റെ ഹൃദയഭാഗമായ അവദ് മേഖല എസ് പി പിടിച്ചെങ്കിലും 2014ൽ ബി ജെ പി ഇവിടുത്തെ സീറ്റുകൾ തൂത്തുവാരി. 54 ഇടത്താണ് ബി ജെ പി വിജയിച്ചത്. പക്ഷെ, ആ Read more about ഉത്തര്‍പ്രദേശിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി[…]

ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

10:39 pm 18/2/2017 ബ്ര​സ​ൽ​സ്: ബെ​ൽ​ജി​യ​ത്തി​ൽ ട്രെ​യി​ൻ പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ 20 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ്ര​സ​ൽ​സി​ന് സ​മീ​പം ലേ​വ​നി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. ലേ​വ​ൻ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ​നി​ന്നും പാ​സ​ഞ്ച​ർ ട്രെ​യി​ൻ പു​റ​പ്പെ​ട്ട​യു​ട​നെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ട്രെ​യി​നി​ൽ അ​ന്പ​തോ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മാധ്യമങ്ങളെ വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​.

03:20 pm 18/2/2017 വാഷിങ്​ടൺ: മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. ട്വിറ്ററിലൂടെയാണ്​ മാധ്യമങ്ങളെ ട്രംപ്​ വിമർശിച്ചിരിക്കുന്നത്​. ന്യൂയോർക്ക്​ ടൈംസ്​, എൻ.ബി.സി ന്യൂസ്​, എ.ബി.സി, സി.ബി.സി, സി.എൻ.എൻ എന്നീ മാധ്യമങ്ങൾ ത​െൻറ ശത്രുക്കളല്ല. എന്നാൽ, അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു. ഇതിന്​ മുമ്പും അമേരിക്കൻ പ്രസിഡൻറുമാർ മാധ്യമങ്ങളെ വിമർശിച്ച്​ രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇത്രയും രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്നത്​ ആദ്യമായാണ്​. ട്രംപി​െൻറ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച്​ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ്​ Read more about മാധ്യമങ്ങളെ വിമർശിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​.[…]