തമിഴ്നാട് നിയസഭയിൽ ആക്രമണം.

03:00 pm 18/2/2017 ചെന്നൈ: തമിഴ്നാട് നിയസഭയിൽ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയ രംഗങ്ങൾ. സ്പീക്കറുടെ മേശയും കസേരയും മൈക്കും ഡിഎംകെ അംഗങ്ങൾ തകർത്തു. ബഞ്ചിനു മുകളിൽ കയറി ഡിഎംകെ അംഗങ്ങൾ പ്രതിഷേധിക്കുകയാണ്. ഡിഎംകെ അംഗം ശെൽവം സ്പീക്കറുടെ കസേരയിൽ കയറി ഇരിക്കുകയും ചെയ്തു. ബഹളത്തെ തുടർന്ന് നിയമസഭ ഒരു മണിവരെ നിർത്തിവച്ചതായി സ്പീക്കർ പി. ധനപാൽ പറഞ്ഞു. രഹസ്യവോട്ടെടുപ്പ് ആവശ്യപ്പെട്ടാണ് ഡിഎംകെ അംഗങ്ങൾ സഭയിൽ ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ ഡിഎംകെ അംഗം ദുരൈമുരുകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ Read more about തമിഴ്നാട് നിയസഭയിൽ ആക്രമണം.[…]

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്.

11:11 am 18/2/2017 തൃശൂർ: പാന്പാടി നെഹ്റു കോളജിലെ വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്. ജിഷ്ണു മരിച്ചു കിടന്നിരുന്ന ശുചിമുറിയിലെ ഭിത്തിയിലും ജിഷ്ണുവിന്‍റെ വായിലും രക്തം കണ്ടിരുന്നതായി സഹപാഠി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പോലീസ് തയാറാക്കിയ ആദ്യ റിപ്പോർട്ടിൽ ഇത് രേഖപ്പെടുത്തിയിരുന്നില്ല. ജിഷ്ണുവിന്‍റെ മരണത്തിൽ നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാൻ പി.കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. വൈസ് പ്രിൻസിപ്പൽ, പിആർഒ, അധ്യാപകൻ സി.പി. പ്രവീണ്‍, പരീക്ഷാ Read more about ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ വെളിപ്പെടുത്തൽ പുറത്ത്.[…]

ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.

8:45 am 18/2/2017 അഗർത്തല: ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി. ഉയർന്ന മൂല്യമുള്ള നോട്ടുകൾ രാജ്യത്ത് നിരോധിച്ച നടപടി പിൻവലിക്കണമെന്നതുൾപ്പെടെ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളിൽ നടത്തിയ മാർച്ചിനെത്തുടർന്നാണ് അറസ്റ്റ്. മാർച്ച് അക്രമാസക്തമായതിനെത്തുടർന്നാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമുൾപ്പടെയുള്ള നേതാക്കളെ പിന്നീട് പോലീസ് വിട്ടയച്ചു. വിവിധയിടങ്ങളിലായി ആറ് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധ പരിപാടികൾ അക്രമാസക്തമാകുമെന്ന മുന്നറിയിപ്പിനേത്തുടർന്ന് Read more about ത്രിപുരയിൽ 1500ലേറെ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.[…]

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് ഐ​എ​സ് ആ​ക്ര​മ​ണ​ത്തി​ൽ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

12:20 am 18/2/2017 കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സൈ​നി​ക കേ​ന്ദ്ര​ത്തി​നു നേ​ർ​ക്ക് ഐ​എ​സ് ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 18 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന ന​ൻ​ഗാ​ർ പ്ര​വി​ശ്യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ദെ​ബാ​ല ജി​ല്ല​യി​ലെ സൈ​നി​ക ഔ​ട്ട്പോ​സ്റ്റി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യാ​ന്ത​ര സേ​ന​യും അ​ഫ്ഗാ​ൻ സൈ​ന്യ​വും ചേ​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ 25 ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യി ന​ൻ​ഗാ​ർ പ്ര​വി​ശ്യാ ഗ​വ​ർ​ണ​റു​ടെ വ​ക്താ​വ് പ​റ​ഞ്ഞു.

ആശുപത്രി​കളോട്​ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ച്​ ആരോഗ്യ മന്ത്രാലയം

02:00 pm 17/2/2017 ന്യൂഡൽഹി: കേന്ദ്രസർക്കാറി​നു കീഴിലെ വിവിധ ആശുപത്രി​കളോട്​ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ച്​ ആരോഗ്യ മന്ത്രാലയം. സോപ്പുകളും ഡോക്​ടർമാർക്കുള്ള കോട്ടുകളും ബെഡുകളിൽ ഉപയോഗിക്കുന്ന ഷീറ്റുകളും ഖാദിയിൽ നിന്ന്​ വാങ്ങണമെന്നാണ്​ സർക്കാറി​െൻറ നിർദ്ദേശം. ഇതിനായി 150 കോടിയുടെ ഒാർഡർ ഖാദിക്ക്​ സർക്കാർ നൽകുമെന്നാണ്​ റിപ്പോർട്ട്​. കേന്ദ്രസർക്കാറിന്​ കീഴിലെ എയിംസ്​ ഉൾപ്പടെയുള്ള ആശുപത്രികളിൽ ഇനി ഖാദിയുടെ ഉൽപ്പന്നങ്ങളാവും ഉപയോഗിക്കുക. പി.ജി.​െഎ ചണ്ഡിഗഢ്​, ജിപ്​മർ പുതുച്ചേരി, നിംഹാൻസ്​ ബംഗളൂരു എന്നീ ആശുപത്രികളും ഇതിൽ ഉൾപ്പെടും. ഖാദി നിർമ്മിക്കുന്ന വിവിധ Read more about ആശുപത്രി​കളോട്​ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാൻ നിർദ്ദേശിച്ച്​ ആരോഗ്യ മന്ത്രാലയം[…]

ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു.

02:08 pm 17/2/2017 ബംഗളൂരു: ബംഗളൂരുവിലെ ബെലന്തൂർ തടാകത്തിലെ രാസമാലിന്യങ്ങൾക്ക് തീപിടിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. കഴിഞ്ഞ ആറു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് തടാകത്തിലെ മാലിന്യത്തിനു തീപിടിക്കുന്നത്. വ്യവസായ ശാലകളിൽനിന്നും മറ്റും വന്നടിയുന്ന മാലിന്യങ്ങൾ ബെലന്തൂർ തടാകത്തിൽ പതഞ്ഞുപൊങ്ങുന്നത് നിത്യസംഭവമാണ്. അതേസമയം, അടിക്കടി തടാകത്തിനു തീപിടിക്കുന്നതു പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിനായി അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങൾ പറയുന്നു. മാലിന്യങ്ങൾ നീക്കാൻ അനുവദിച്ച കോടികൾ പാഴായതായും റിപ്പോർട്ടുകളുണ്ട്.

യാത്ര വിലക്ക് നയം: പിന്നോട്ടില്ലെന്ന് ട്രംപ്.

08:50 am 17/2/2017 ന്യൂയോര്‍ക്ക്: യാത്ര വിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.. ഇതിനായുള്ള പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്ന് വാഷിങ്ടണിൽ നടന്ന വാർത്ത സമ്മേളനത്തിൽ ട്രംപ് ആവർത്തിച്ചു. സിറിയ, ഇറാൻ അടക്കം ഏഴ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് അമേരിക്കയിലേക്ക് യാത്രാവിലക്കേർപ്പെടുത്തി കഴിഞ്ഞ മാസമാണ് പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപ് ഉത്തരവിറക്കിയത്. ഇതിന് അപ്പീൽ കോടതിയിൽ തിരിച്ചടി നേരിട്ടെങ്കിലും യാത്രവിലക്ക് നയത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ട്രംപിന്റെ നിലപാട്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് കർശനമായ നടപടികൾ ആവശ്യമാണെന്ന് Read more about യാത്ര വിലക്ക് നയം: പിന്നോട്ടില്ലെന്ന് ട്രംപ്.[…]

പാകിസ്താനിലെ സൂഫി തീര്‍ഥാടനകേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു.

08:32 am 17/2/2017 ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ സൂഫി തീര്‍ഥാടനകേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. 150ലധികം പേര്‍ക്ക് പരിക്കേറ്റു. സിന്ധ് പ്രവിശ്യയിലെ സെഹ്വാന്‍ പട്ടണത്തിലെ ലാല്‍ ഷഹ്ബാസ് ഖലന്ദറിന്‍െറ ഖബറിടം ഉള്‍കൊള്ളുന്ന തീര്‍ഥാടന കേന്ദ്രത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഫോടനമുണ്ടായത്. എല്ലാ വ്യാഴാഴ്ചകളിലും ഇവിടെ പ്രത്യേക പ്രാര്‍ഥന ചടങ്ങുകള്‍ നടക്കാറുണ്ട്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അടുത്തെങ്ങും മികച്ച ആശുപത്രികളില്ലാത്തത് സുരക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇവിടെനിന്ന് ചുരുങ്ങിയത് 40 കി.മീറ്റര്‍ സഞ്ചരിച്ചുവേണം Read more about പാകിസ്താനിലെ സൂഫി തീര്‍ഥാടനകേന്ദ്രത്തിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു.[…]

സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു.

08:31 am 17/2/2017 സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്‍റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സു​​​ഹൃ​​​ത്ത് ചോ​​​യി സൂ​​​ൺ​​​സി​​​ലി​​​നു വ​​​ൻ​​​തു​​​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കു​​​ക​​​യും പ​​​ക​​​രം പാ​​​ർ​​​ക്കി​​​ൽ​​​നി​​​ന്ന് ആ​​​നു​​​കൂ​​​ല്യം കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്തെ​​​ന്ന കേസിലാണ് അറസ്റ്റ്. എന്നാൽ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാസംഗ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പിൽ സാംസംഗ് അറിയിച്ചു. നേരത്തെ , Read more about സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു.[…]

എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

07:12 pm 16/2/2017 ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വൈകുന്നേരം അഞ്ച് മണിക്ക് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു സത്യവാചകം ചൊല്ലിക്കൊടുത്തു. 31 അംഗ മന്ത്രിസഭയും പളനിസ്വാമിക്കൊപ്പം അധികാരമേറ്റു. മുഖ്യമന്ത്രി ദൈവനാമത്തിന് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ എട്ട് മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചൊല്ലി. ലളിതമായ ചടങ്ങാണ് രാജ്‍ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്നത്. നേരത്തെ ശശികലയുടെ സത്യപ്രതിജ്ഞക്കായി വലിയ ചടങ്ങാണ് ചെന്നൈയില്‍ സംഘടിപ്പിച്ചിരുന്നത്. ഇത് Read more about എടപ്പാടി കെ. പളനിസ്വാമി തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[…]