വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു.

07:00 pm 16/2/2017 ന്യൂഡൽഹി: വിദേശകാര്യവക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസിൽ 1986 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം. ക്യു ആൻഡ് എ എന്ന നോവലിന്‍റെ കർത്താവ് എന്ന നിലയിലാണ് അദ്ദേഹം പ്രശസ്തനായി മാറിയത്. ഓസ്കർ പുരസ്കാരം നേടിയ സ്ലം ഡോഗ് മില്യണയർ എന്ന സിനിമ ഈ നോവലിനെ അധികരിച്ചുള്ളതാണ്. 2015 എപ്രിലിൽ സയിദ് അക്ബറുദീനു പകരക്കാരനായിട്ടാണ് അദ്ദേഹം വിദേശകാര്യ വക്താവായി ചുമതലയേറ്റത്.

സിറിയയിലെ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു.

04:23 pm 16/2/2017 ദമാസ്ക്കസ്: സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ അൽ ബാബിൽ തുർക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. ഭീകരരുടെ താവളം ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് തുർക്കി സേന അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന വ്യോമാക്രമണത്തിൽ 11 കുട്ടികൾ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള അൽ ബാബ് മോചിപ്പിക്കാൻ തുർക്കി സേന ശ്രമം നടത്തി വരികയാണ്.

എടപ്പാടി പളനിസാമിയെ ഗവർണർ ഇന്ന് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

11:16 am 16/2/2017 ചെന്നൈ: തമിഴ്നാട്ടിൽ നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനം. അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവ് എടപ്പാടി പളനിസാമിയെ ഗവർണർ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചു. ഇന്നു വൈകുന്നേരം അഞ്ചിന് പളനിസാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. 15 ദിവസത്തിനകം പളനിസാമി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. ഗവർണർക്ക് ലഭിച്ച നിയമോപദേശം കൂടി കണക്കിലെടുത്താണ് അദ്ദേഹം പളനിസാമിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പളനിസാമി. അതേസമയം, ഗവർണർ Read more about എടപ്പാടി പളനിസാമിയെ ഗവർണർ ഇന്ന് മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.[…]

ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിൽ കാട്ടുതീ പടരുന്നു.

09:23 am 16/2/2027 ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ച് നഗരത്തിനു സമീപമുള്ള വനമേഖലയിൽ കാട്ടുതീ പടരുന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 11 വീടുകൾ കത്തിനശിച്ചു. 400 ഓളം വീടുകളിൽനിന്നു ആളുകളെ ഒഴിപ്പിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ക്രൈസ്റ്റ്ചർച്ചിലും സെൽവിനിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് തീയണക്കാനുള്ള ശ്രമം നടക്കുന്നത്.

2016ൽ യൂറോപ്പിലേക്കെത്തിയത് 3,80,000കുടിയേറ്റക്കാരെന്ന് കണക്കുകൾ.

08:45 am 16/2/2017 ലണ്ടൻ: 2016ൽ യൂറോപ്പിലേക്കെത്തിയത് 3,80,000കുടിയേറ്റക്കാരെന്ന് കണക്കുകൾ. ഫ്രോൻടെക്സ് ഏജൻസിയാണ് ഈ വിവരം പുറത്തുവിട്ടത്. ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേർ എത്തിയത്. കുടിയേറ്റക്കാർ കൂടുതൽ എത്തിയത് ഇറ്റലിയിലേക്കും ഗ്രീസിലേക്കുമാണെന്നാണ് കണക്കുകൾ. ഇക്കഴിഞ്ഞ വർഷം ഇറ്റലിയിൽ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം മുൻ വർഷങ്ങളിലേതിനേക്കാൾ 17 ശതമാനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എണ്ണമറ്റ കുടിയേറ്റക്കാർ എത്തുന്നത് യൂറോപ്യൻ യൂണിയന് ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം.

07:44 pm 15/2/2017 തിരുവനന്തപുരം: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സർക്കാർ അംഗീകാരം. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. അതേസമയം, ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് അംഗീകാരം നൽകിയെന്നല്ലാതെ ശബരിമലയിൽ ഇതെവിടെയാണ് വരുന്നതെന്ന് മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.

ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ.

02:02 pm 15/2/2017 ബംഗളൂരു : ഉപഗ്രഹ വിക്ഷേപണ രംഗത്ത് റിക്കാർഡ് കുറിച്ച് ഐഎസ്ആർഒ. ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽനിന്നു ഒരു വലിയ ഉപഗ്രഹവും 103 നാനോ ഉപഗ്രഹങ്ങളുമാണു പിഎസ്എൽവിസി 37 ൽ വിക്ഷേപിച്ചത്. ഇതുവരെ ഒരു ബഹിരാകാശ ഏജൻസിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒറ്റ റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചിട്ടില്ല. 2014ൽ 37 ഉപഗ്രഹങ്ങളെ ഒറ്ററോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് ഈ രംഗത്ത് നിലവിലുള്ള റിക്കാർഡ്. വലിയ ഉപഗ്രഹമായ കാർട്ടോസാറ്റ് 2 Read more about ഒറ്ററോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യം വിജയകരമെന്ന് ഐഎസ്ആർഒ.[…]

തോഷിബ കന്പനിയുടെ ചെയർമാൻ ഷിഗനോരി ഷിഗ രാജിവച്ചു.

08:26 am 15/2/2017 ടോക്കിയോ: ജപ്പാനിലെ ബഹുരാഷ്ട്ര കന്പനിയായ തോഷിബ കന്പനിയുടെ ചെയർമാൻ ഷിഗനോരി ഷിഗ രാജിവച്ചു. ആണവനിലയ നിർമാണരംഗത്തുള്ള സിബി ആൻഡ് ഐ സ്റ്റോണ്‍ എന്ന അമേരിക്കൻ കന്പനിയെ ഏറ്റെടുത്തതു വഴി തോഷിബയ്ക്കുണ്ടായ വൻനഷ്ടം മൂലമാണ് രാജി. അമേരിക്കൻ ഉപസ്ഥാപനമായ വെസ്റ്റിംഗ് ഹൗസ് വഴിയായിരുന്നു സിബി ആൻഡ് ഐ സ്റ്റോണ്‍ കന്പനിയെ ഏറ്റെടുത്തത്. ഇതുമൂലം 630 കോടി ഡോളർ(42000 കോടി രൂപ) നഷ്ടമാണ് തോഷിബയ്ക്ക് വന്നത്. ഷിഗ കന്പനി എക്സിക്യൂട്ടീവ് ആയി തുടരുമെന്നാണ് റിപ്പോർട്ട്. ആണവോർജ Read more about തോഷിബ കന്പനിയുടെ ചെയർമാൻ ഷിഗനോരി ഷിഗ രാജിവച്ചു.[…]

ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.

08:20 am 15/2/2017 ലഖ്നോ: ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ്​ മത്സരിക്കുന്നത്​. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ 67 സീറ്റുകളിലേക്കാണ്​ വോ​െട്ടടുപ്പ്​. ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബി.എസ്.പി സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് കന്‍വാസിയുടെ അപകടമരണത്തെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഉത്തരാഖണ്ഡിലെ പ്രധാന എതിരാളികള്‍. 2012ലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. Read more about ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.[…]

Default title

02:58 pm 14/2/2017 ലക്നോ: ഉത്തർപ്രദേശിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗിയുമായി പോയ ആംബുലൻസ് ട്രക്കിലേക്ക് ഇടിച്ചു കയറി എട്ട് പേർ മരിച്ചു. സാന്‍റ് കബിർ നഗർ ജില്ലയിലാണ് അപകടം. ചുരെയ്ബ് മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഗോരക്നാഥ് ധർമരാത് ആശുപത്രിയിൽ നിന്നും സഞ്ജയ് ഗാന്ധി മെഡിക്കൽ സയൻസസിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്. ആംബുലൻസ് ഡ്രൈവർ ഉൾപ്പടെയുള്ളവരാണ് മരിച്ചത്.