സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ.

07:42 pm 7/2/2017 ബംഗളുരു: സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ. ബംഗളുരുവിൽ സ്വകാര്യ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ രത്തൻ ടാറ്റ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ അഞ്ചു മാസമായി വ്യവസായ സംരംഭകരുമായി സംവദിക്കാൻ സാധിച്ചിട്ടില്ല. അവരിലേക്ക്​ തിരിച്ചെത്താനുള്ള ശ്രമമാണ്​ നടത്തുന്നതെന്ന്​ രത്തൻ ടാറ്റ പറഞ്ഞു. 2012ൽ ടാറ്റ ​ഗ്രൂപ്പിൽ നിന്ന്​ വിരമിച്ച ശേഷം സ്റ്റാർട്ട്​ അപ്പ്​ സംരംഭങ്ങളുമായി ചേർന്ന്​ പ്രവർത്തിക്കാനായതായി രത്തൻ ടാറ്റ അറിയിച്ചു. എന്നാൽ കഴിഞ്ഞ അഞ്ച്​ മാസമായി ഇതിൽ Read more about സ്​റ്റാർട്ട്​ അപ്പ്​ സംരഭങ്ങളിൽ വീണ്ടും ടാറ്റ ഗ്രൂപ്പ്​ പണം നിക്ഷേപിക്കുമെന്ന്​ രത്തൻ ടാറ്റ.[…]

കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി.

12:59 pm 7/2/2017 ന്യൂഡല്‍ഹി: സാമൂഹ്യപ്രവർത്തകൻ കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി. ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മറ്റ് വസ്തുക്കൾക്കൊപ്പം നൊബേല്‍ പുരസ്‌കാരവും മോഷ്ടിക്കപ്പെട്ടത്. നോബേൽ പുരസ്കാര ജേതാക്കളുടെ ലോകസെമിനാറില്‍ പങ്കെടുക്കാനായി സത്യാര്‍ഥി ഇപ്പോള്‍ അമേരിക്കയിലാണ്‌. പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ് ട്രപതി ഭവനിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ തനി മാതൃകയാണ് ഇതാണ് മോഷ്ടിക്കപ്പെട്ടത്. സത്യാർഥിയുടെ ജോലിക്കാരിലൊരാളാണ് മോഷണം നടന്ന വിവരം പൊലീസിനെ അറിയിച്ചത്. മോഷ്ടാവിനുവേണ്ടി തെരച്ചിൽ Read more about കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി.[…]

ഈജിപ്ഷ്യൻ സൈന്യം14 ഭീകരരെ വധിച്ചു.

10 :00 am 7/2/2017 സിനായി: ഈജിപ്ഷ്യൻ സൈന്യം സീനായിയില്‍ 14 ഭീകരരെ വധിച്ചു. മൂന്നു കാര്‍ ബോംബുകളും 10 ഓളം സ്ഫോടകവസ്തുകളും നിര്‍വീര്യമാക്കിയതായും സൈനിക വക്താവ് തിങ്കളാഴ്ച അറിയിച്ചു. നിരവധി ആയുധങ്ങളും ആശയവിനിമയ ഉപകരണങ്ങളും ഭീകരരില്‍നിന്നു സൈന്യം പിടിച്ചെടുത്തു. അഞ്ചു ദിവസം നീണ്ടുനിന്ന ആക്രമണങ്ങള്‍ക്കൊടുവിലാണു ഭീകരരെ വധിക്കാൻ സാധിച്ചത്. 2014ല്‍ 33 സൈനികരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ തുടര്‍ന്നു സീനായ് അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. ഭീകരര്‍ നിരന്തരമായി പ്രദേശത്ത് സ്‌ഫോടനങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിവരികയാണ്.

ശശികല സത്യപ്രതിജ്​ഞ : പ്രതിപക്ഷം ശക്തമാകുന്നു .

09:37 am 7/2/2017 ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രിയായി ശശികല സത്യപ്രതിജ്​ഞ ചെയ്യുന്നതിനെതിരെ മുഖ്യപ്രതിപക്ഷമായ ഡി.എം.കെ ശക്തമാക്കി. ശശികലയുടെ സത്യപ്രതിജ്​ഞ തടയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി വർക്കിങ്​ പ്രസിഡൻറായ എം.കെ സ്​റ്റാലിൻ രാഷ്​ട്രപതി പ്രണബ് മുഖർജിയെ കാണും. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് സ്റ്റാലിൻ സമയം തേടി. കൂടാതെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനെയും സ്റ്റാലിൻ കാണുന്നുണ്ട്. ശശികലക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അടുത്തയാഴ്ച വിധി പുറപ്പെടുവിക്കുമെന്ന് സുപ്രീംകോടതി കർണാടകയുടെ അഭിഭാഷകനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ശശികലക്കെതിരെ വിധിയുണ്ടായാൽ മുഖ്യമന്ത്രി സ്ഥാനം Read more about ശശികല സത്യപ്രതിജ്​ഞ : പ്രതിപക്ഷം ശക്തമാകുന്നു .[…]

ട്രംപ് ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുമായി സ്പീക്കർ.

08:36 am 7/2/2017 ലണ്ടൻ: യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുമായി സ്പീക്കർ ജോൺ ബെർകോ. വർഗീയതക്കും ലിംഗ വിവേചനത്തിനും എതിരായ പാർലമെന്‍റിന്‍റെ പ്രഖ്യാപിത നിലപാടുകളാണ് ട്രംപിനെ എതിർക്കാനുള്ള കാരണം. ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിനെ വിലക്കണമെന്ന് അധോസഭാ സ്പീക്കർ ജോൺ ബെർകോ ആവശ്യപ്പെട്ടു. കുടിയേറ്റ നിയമങ്ങൾ പരിഷ്കരിക്കുന്നതിന് മുമ്പേ ട്രംപിന്‍റെ നയങ്ങളെ താൻ എതിർത്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ട്രംപിനെതിരായ പ്രതിഷേധം വർധിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, യു.എസുമായുള്ള ബന്ധത്തെ മാനിക്കുന്നതായും Read more about ട്രംപ് ബ്രിട്ടീഷ് പാർലമെന്‍റിനെ അഭിസംബോധന ചെയ്യുന്നതിൽ എതിർപ്പുമായി സ്പീക്കർ.[…]

Default title

o8.26 am 7/2/2017 വാഷിങ്ടണ്‍: ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് പുതിയ കൂട്ടായ്മയൊരുങ്ങുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍, ഇന്‍റല്‍, സ്നാപ്, നെറ്റ് ഫ്ളിക്സ് തുടങ്ങി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 97 ബഹുരാഷ്ട്ര കമ്പനികളാണ് ട്രംപ് നയത്തിനെതിരെ കോടിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്കും മറ്റും ഉണ്ടാക്കിയിട്ടുള്ള ഉണര്‍വുകള്‍ അക്കമിട്ട് നിരത്തുന്ന അപ്പീല്‍ കഴിഞ്ഞദിവസം നയന്‍ത്ത് സര്‍ക്യൂട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ‘ നേരത്തെതന്നെ ഇത്തരമൊരു അപ്പീലിനെക്കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്‍ നടപടി വേഗത്തിലാക്കുകയായിരുന്നുവെന്ന് Read more about Default title[…]

ഉത്തരേന്ത്യയില്‍ ഭൂചലനം.

08:04 am 7/2/2017 ഡല്‍ഹി: ഉത്തരേന്ത്യയില്‍ പരക്കെ ഭൂചലനം. ന്യൂഡല്‍ഹിയിലും ഉത്തരാഖണ്ഡിലും 5.8 തീവ്രത രേഖപ്പെടുത്തി. ഗുര്‍ഗോണ്‍, ഗാസിയാബാദ്, മുസോറി, മഥുര, ഋഷികേശ് എന്നീ നഗരങ്ങളിലും പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഭൂചലനമുണ്ടായി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. തിങ്കളാഴ്ച രാത്രിയാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലെ രുദ്രപ്രായാഗാണ് ഭൂചലനത്തിന്‍െറ പ്രഭവകേന്ദ്രം.

അഫ്​ഗാനിസ്​താനിൽ തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി

03:26 pm 6/2/2017 കാബൂൾ: അഫ്​ഗാനിസ്​താനിൽ മൂന്ന്​ ദിവസമായി തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി റിപ്പോർട്ട്​. രക്ഷാ ​പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അഫ്​ഗാൻ മന്ത്രാലയ വക്​താവ്​ ഉമർ മുഹമ്മദിയാണ്​ ഇക്കാര്യം അറിയിച്ചത്​. രാജ്യത്തി​െൻറ വ്യത്യസ്​തയിടങ്ങളിലുണ്ടായ അപകടത്തിൽ 150ലേറെ വീടുകൾ തകർന്നു. 550ഒാളം മൃഗങ്ങൾക്ക്​ ജീവഹാനിയുണ്ടായതായും റിപ്പോർട്ടുണ്ട്​. 1000 ഹെക്​ടറോളം ഭൂമി കൃഷിക്ക്​ അനുയോജ്യമല്ലാതാവുകയും ​ചെയ്​തിട്ടുണ്ട്​. രണ്ട്​ ജില്ലകളിലായി 16 പേർ മരിക്കുകയും എട്ട്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തതായി പർവാൻ വടക്കൻ ​​പ്രവിശ്യ ഗവണർ Read more about അഫ്​ഗാനിസ്​താനിൽ തുടരുന്ന കനത്ത ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം 135 ആയതായി[…]

ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം.

12:18 pm 6/2/2017 ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം. പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പിൽ കേരളാ എം.പിമാർ വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ പങ്കെടുത്തു. വിഷയം പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇ. അഹമ്മദിനെ അനാദരിച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ വിശദീകരണം മാത്രം പോരെന്ന് മല്ലികാർജുൻ Read more about ഇ. അഹമ്മദിന്‍റെ മരണവിവരം മറച്ചുവെച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ പാർലമെന്‍റിന് അകത്തും പുറത്തും പ്രതിഷേധം.[…]

അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് ഡോണാൾഡ് ട്രംപ്

08:49 am 6/2/2017 വാഷിങ്ടൺ: അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അഭയാർഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാ കാര്യങ്ങളിലെ ജോലി കടുപ്പമാക്കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തേക്ക് വരുന്ന ജനങ്ങളെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു. ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശന വിലക്കാണ് അമേരിക്ക ഏര്‍പ്പെടുത്തിയത്. ഇതിനെതിരായ ഹരജി ഫയലിൽ സ്വീകരിച്ച ജില്ലാ കോടതി വിലക്ക് സ്റ്റേ ചെയ്തിരുന്നു. കോടതി വിധിക്കെതിരെ Read more about അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് ഡോണാൾഡ് ട്രംപ്[…]