സൗമ്യയുടെ വേർപാടിന് ഇന്ന് ആറാം ആണ്ട്.

o 8.43 am 6/2/2017 കേരള മനസാക്ഷിയെ ഞെട്ടിച്ച് സൗമ്യ മരണത്തിന് കീഴടങ്ങിയ ദിവസമാണ് ഇന്ന്. ആറ് വര്‍ഷം മുമ്പാണ് ബലാത്സംഗ ശ്രമത്തിനിടെ തീവണ്ടിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ സൗമ്യ മരിച്ചത്. 2011 ഫെബ്രുവരി ഒന്നിനാണ് രാത്രിയില്‍ വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് ചോരയില്‍ കുളിച്ച് അബോധാവസ്ഥയിലുള്ള ഒരു പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചത്. സൗമ്യ വിശ്വനാഥന് വേണ്ടി കേരളമൊന്നാകെ പ്രാര്‍ത്ഥിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം ആശുപത്രിയില്‍ വച്ച് സൗമ്യ മരണത്തിന് കീഴടങ്ങി. പെണ്‍കുട്ടി ക്രൂരമായ Read more about സൗമ്യയുടെ വേർപാടിന് ഇന്ന് ആറാം ആണ്ട്.[…]

മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ .

08:30 am 6/2/2017 ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ ചുമത്താന്‍ കേന്ദ്രം നടപടി തുടങ്ങി. ഏപ്രില്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കള്ളപ്പണം തടയുന്നതിനായി ഈ വര്‍ഷത്തെ ബജറ്റിലുണ്ടായിരുന്ന നിര്‍ദേശമാണിത്. നാല് ലക്ഷം രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ വാങ്ങുന്നയാള്‍ നാലു ലക്ഷം രൂപതന്നെ പിഴയൊടുക്കേണ്ടിവരും. 50 ലക്ഷം രൂപയാണ് വാങ്ങുന്നതെങ്കില്‍ 50 ലക്ഷംതന്നെയാണ് Read more about മൂന്നു ലക്ഷത്തിലേറെ രൂപ കറന്‍സിയായി കൈമാറ്റം ചെയ്താല്‍ തുല്യ തുകക്ക് പിഴ .[…]

കുടിയേറ്റക്കാരുടെ വിലക്ക്: നീതിന്യായ വകുപ്പിന്റെ ആവശ്യം അപ്പീൽ കോടതി നിരസിച്ചു.

05:44 pm 5/2/2017 സാൻഫ്രാൻസിസ്​കോ: ഏഴു മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിലക്കേർപ്പെടുത്തിയ യു.എസ്​ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്റെ ഉത്തരവ്​ ഉടൻ പുനഃസ്​ഥാപിക്കണമെന്ന നീതിന്യായ വകുപ്പിന്റെ ആവശ്യം അപ്പീൽ കോടതി നിരസിച്ചു. ട്രംപ്​ ഭരണകൂടത്തി​െൻറ അപ്പീലിൽ നിലപാട്​ അറിയിക്കാൻ എതിർവിഭാഗത്തോട്​ സാൻഫ്രാൻസിസ്​കോയിലെ അപ്പീൽ കോടതി ഉത്തരവിട്ടു. തിങ്കളാഴ്​ച ഉച്ചക്ക്​ ശേഷം കേസിൽ കൂടുതൽ വാദം നടക്കും. ഏഴു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിലക്കേർപ്പെടുത്തിയ ഡോണാൾഡ്​ ട്രംപിന്റെ ഉത്തരവിന്​​ സീറ്റിലെ കീഴ്​കോടതി താത്​കാലിക സ്​റ്റേ നൽകിയിരുന്നു. എന്നാൽ, Read more about കുടിയേറ്റക്കാരുടെ വിലക്ക്: നീതിന്യായ വകുപ്പിന്റെ ആവശ്യം അപ്പീൽ കോടതി നിരസിച്ചു.[…]

ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും.

05:30 pm 5/2/2017 ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വി.കെ ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും ഇതിന് മുന്നോടിയായി ശശികലയെ അണ്ണാ ഡി.എം.കെ നിയമസഭാ കക്ഷി നേതാവായി പാർട്ടി എം.എൽ.എമാർ തെരഞ്ഞെടുത്തു. ചെന്നൈ പോയസ് ഗാർഡനിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. രണ്ടു ദിവസത്തിനകം ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. പാർലമെന്‍ററി പാർട്ടിയോഗത്തിൽ നിലവിലെ മുഖ്യമന്ത്രി ഒ. പനീർശെൽവം ശശികലയുടെ പേര് കക്ഷി നേതാവ് സ്ഥാനത്തേക്ക് നിർദേശിച്ചു. തുടർന്ന് അംഗങ്ങൾ ശശികലയെ പിന്തുണക്കുകയായിരുന്നു. Read more about ശശികല നടരാജൻ തമിഴ്നാട് മുഖ്യമന്ത്രിയാകും.[…]

പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ.

01:44 pm 5/2/2017 തിരുവനന്തപുരം: മുഖ്യമന്ത്രിയു​ടെ അനാവശ്യ പരാമർശത്തിൽ വേദനിക്കുന്ന മുൻ എം.പി നടരാജപിള്ളയു​െട കുടുംബത്തോടും സമൂഹത്തോടും പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ. രാജ്യസ്വാതന്ത്ര്യത്തിന്​ വേണ്ടി ത്യാഗം സഹിച്ചയാളാണ്​ നടരാജപിള്ള. ദിവാൻ ഭരണത്തിനെതിരെ അദ്ദേഹം ശക്​തമായ നിലപാടെടുത്തു. മുഖ്യമന്ത്രി നടത്തിയ പരാമർശം ലോ അക്കാദമി മാനേജ്​മെൻറിനെ ന്യായീകരിക്കാനുള്ള വ്യഗ്രതയിൽ ഉണ്ടായതാണെന്നും സുധീരൻ ആ​േരാപിച്ചു. സർ സി.പി നടരാജപിള്ളയിൽ നിന്ന്​ കണ്ടുകെട്ടിയ ഭൂമിയിലാണ്​ ഇപ്പോൾ ലോ അക്കാദമി നിലനിൽക്കുന്നത്​. ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ Read more about പിണറായി വിജയൻ മാപ്പു പറയണമെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ വി.എം. സുധീരൻ.[…]

സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം

01:44 pm 5/2/2017 തിരുവനന്തപുരം: സംസ്ഥാനത്ത് പണം കൈമാറിയുള്ള വൃക്ക വില്‍പ്പന റാക്കറ്റ് സജീവം. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 8 മുതൽ 10 ലക്ഷം രൂപ വരെ വാങ്ങിയാണ് വൃക്കക്കച്ചവടം . റാക്കറ്റിലെ ഇടനിലക്കാരായി ഡോക്ടർമാരും ആശുപത്രികളും ഉള്‍പ്പെടുന്ന വന്‍ശൃംഖലയാണ് കണ്ണികളായിട്ടുള്ളത് . പണം നൽകിയാൽ ഏത് അവയവവും നൽകാൻ ആളെ എത്തിക്കും . ദാതാക്കളെ എത്തിക്കുന്നത് വ്യാജരേഖകളുമായി . വൃക്ക റാക്കറ്റിലെ ഇടനിലക്കാരെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ Read more about സംസ്ഥാനത്ത് വൃക്ക വില്‍പ്പന റാക്കറ്റുകള്‍ സജീവം[…]

അഭയാർഥി വിലക്ക്:അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി.

O8:43 am 5/2/2017 വാഷിങ്​ടൺ: അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടിന്റെ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവ്​ അമേരിക്ക​ നടപ്പാക്കി തുടങ്ങിയതിന്​ പിന്നാലെയാണ്​ അപ്പീൽ നൽകിയിരിക്കുന്നത്​. അമേരിക്കൻ നിയമമനുസരിച്ച്​ പ്രസിഡൻറിന്റെ എക്​സിക്യൂട്ടിവ്​ ഒാർഡർ കോടതികൾക്ക്​ ​സ്​റ്റേ ചെയ്യാവുന്നതാണ്​. ഇതിനെതിരെ അപ്പീൽ നൽകാൻ മാത്രമേ യു.എസ്​ ഭരണകൂടത്തിന്​ സാധിക്കുകയുള്ളു. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ്​ ഡോണാൾഡ്​ ട്രംപ് വിമർശിച്ചത്​​. ഏഴ്​ മുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ള​ Read more about അഭയാർഥി വിലക്ക്:അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി.[…]

തല വെട്ടിമാറ്റിയ ട്രംപ് ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍.

08:30 am 5/2/2017 ബര്‍ലിന്‍: യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ വെട്ടിമാറ്റിയ തലയുമായി നില്‍ക്കുന്ന ചിത്രം പ്രസിദ്ധീകരിച്ച ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍. ശനിയാഴ്ച പുറത്തിറങ്ങിയ ‘ദേര്‍ സ്പീഗല്‍’ മാഗസിന്‍െറ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഒരു കൈയില്‍ ചോരയൊലിക്കുന്ന സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ തലയും മറു കൈയില്‍ കത്തിയുമായി നില്‍ക്കുന്ന ട്രംപിന്‍െറ ചിത്രമാണ് വിവാദമായത്. ‘അമേരിക്ക മുന്നില്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്‍കിയത്. 1980ല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി അമേരിക്കയിലത്തെിയ ക്യൂബന്‍ വംശജന്‍ എഡല്‍ റോഡ്രിഗസാണ് Read more about തല വെട്ടിമാറ്റിയ ട്രംപ് ജര്‍മന്‍ മാഗസിന്‍ വിവാദത്തില്‍.[…]

യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊന്നിരുന്നു.

08:23 am 5/2/2017 ഭോപ്പാല്‍: ഭോപ്പാലിൽ യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊലപ്പെടുത്തിയതായി റിപ്പോർട്ട്​. കൂടുതൽ ചോദ്യം ചെയ്​തതിൽ നിന്ന്​ പ്രതി ഇക്കാര്യം സമ്മതിച്ചതായി പൊലീസ്​ ഉദ്യോഗസ്​ഥൻ രമേശ്​ റായ്​ പറഞ്ഞു. മാതാപിതാക്ക​ൾ ത​െൻറ ജീവിതത്തിൽ ഇടപെട്ടതിനാൽ അവരെ കൊന്ന്​ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നുവെന്നാണ്​ പ്രതി മൊഴി നൽകിയത്​. കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മധ്യ​പ്രദേശ്​ സാകേത്​ നഗർ സ്വദേശിയും 32കാരനുമായ ഉദ്യാൻ ദാസ്​ ദിവസങ്ങൾക്ക്​ മുമ്പാണ്​ പൊലീസ്​ പിടിയിലായത്​. 27കാരിയായ Read more about യുവതിയെ കൊന്ന്​ കോൺക്രീറ്റ് അറയിൽ ഒളിപ്പിച്ച കാമുകൻ ഏഴ്​ വർഷം മുമ്പ്​ മാതാപിതാക്കളെയും കൊന്നിരുന്നു.[…]

പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​

08:01 pm 4/2/2017 ന്യൂഡൽഹി: വാശിയേറിയ പ്രചാരങ്ങൾക്ക്​ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​. വോ​െട്ടടുപ്പിനിടെ അനിഷ്​ട സംഭവങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. പഞ്ചാബിലെ വോ​െട്ടടുപ്പ്​ സമയത്തിനെതിരെ ആം ആദ്​ മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്​ കെജ്​രിവാൾ രംഗത്തെത്തി. ഗോവയിൽ എഴ്​ മണി മുതൽ അഞ്ച്​ മണിവരെ സമയം നിശ്​ചയിച്ചപ്പോൾ പഞ്ചാബിൽ എട്ട്​ മണിക്ക്​പോളിങ്ങ്​ ആരംഭിക്കാൻ കമീഷൻ തീരുമാനിച്ചതിനെതിരെയാണ്​ കെജ്​രിവാൾ രംഗത്തെത്തിയത്​. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും Read more about പഞ്ചാബിൽ 70 ശതമാനവും ഗോവയിൽ 83 ശതമാനവും​ പോളിങ്ങ്​[…]