ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിമായി നടത്തിയ ചർച്ച പരാജയം.

06:18 pm 4/2/2017 തിരുവന്തപുരം: ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥുമായി വിദ്യാർഥി പ്രതിനിധികൾ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന്​ പിൻമാറണമെന്ന്​ വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെ​െട്ടങ്കിലുംഒരു കാരണവശാലും സമരത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന നിലപാട്​ വിദ്യാർഥികൾ സ്വീകരിച്ചതോടെയാണ്​ ചർച്ച വഴിമുട്ടിയത്​. വിദ്യാർഥി പ്രതിനിധികളുടെ നിലപാടിൽ ക്ഷുഭിതനായ വിദ്യാഭ്യാസ മന്ത്രി ചർച്ചയിൽ നിന്ന്​ ഇറങ്ങിപ്പോയി. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്​മി നായരെ തൽസ്ഥാനത്ത്​ നിന്ന്​ നീക്കണമെന്ന് ആവശ്യത്തിൽ​ വിദ്യാർഥികൾ ഉറച്ച്​ നിന്നു. എന്നാൽ അഞ്ച്​ വർഷത്തേക്ക്​ പ്രിൻസിപ്പൽ Read more about ലോ അക്കാദമി വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിമായി നടത്തിയ ചർച്ച പരാജയം.[…]

ഇന്ത്യയും സാമ്പത്തിക പദ്ധതിയുടെ ഭാഗമാവണമെന്ന്​ പാക് മ​ന്ത്രി

03:33 pm 4/2/2017 കറാച്ചി: ചൈന–പാക്​ സാമ്പത്തിക ഇടനാഴിയെ എതിർക്കുന്നതിന്​ പകരം ഇന്ത്യയും പദ്ധതിയുടെ ഭാഗമാവണമെന്ന്​ പാക് മ​ന്ത്രി അഷാൻ ഇഖ്​ബാൽ. ചൈന–പാക്​ സാമ്പത്തിക ഇടനാഴി ഉപയോഗപ്പെടുത്തിയാൽ ഇന്ത്യക്ക്​ ചൈനയിലെ നഗരങ്ങളിലേക്ക്​ എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. ഇത്​ ഇന്ത്യയുടെ വ്യാപാര മേഖലക്ക്​ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി അവരെയും പദ്ധതിയുടെ ഭാഗമാക്കാൻ ശ്രമിക്കുമെന്ന്​ പാക്​ മന്ത്രി കൂട്ടിച്ചേർത്തു. 54 ബില്യൺ ഡോളറി​​െൻറ വൻ പദ്ധതിയാണ്​ ചൈന–പാക്​ സാമ്പത്തിക ഇടനാഴി. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക Read more about ഇന്ത്യയും സാമ്പത്തിക പദ്ധതിയുടെ ഭാഗമാവണമെന്ന്​ പാക് മ​ന്ത്രി[…]

ശശികല തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നു

03:30 pm 4/2/2017 ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വി.കെ. ശശികല തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നു. നാളെ നടക്കുന്ന പാർട്ടി എം.എൽ.എമാരുടെ യോഗം അതിനിർണായകമാവും. ജയലളിതയുടെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത പന്നീർസെൽവം ചിന്നമ്മക്കായി ഒഴിയേണ്ടിവരും. ശശികല മുഖ്യമന്ത്രിയാവണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഉചിതമായ സമയത്ത് സ്ഥാനം ഏറ്റെടുക്കാമെന്നായിരുന്നു ശശികലയുടെ പ്രതികണം. ജെല്ലിക്കെട്ട് വിഷയത്തിൽ സംസ്ഥാന സർക്കാറിന് തിരിച്ചടിയേറ്റ സമയമാണ് ശശികല മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുത്തിരിക്കുന്നത്. ജയലളിതയുടെ ഉപദേശകയായിരുന്ന മലയാളി ഐ.എ.എസ് Read more about ശശികല തമിഴ്നാട് മുഖ്യമന്ത്രി പദത്തിലേക്ക് വരുന്നു[…]

ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ.

11:23 am 4/2/2017 ലോസ്​ ആഞ്ചൽസ്​: ഏഴുമുസ്​ലിം രാജ്യങ്ങളിൽ നിന്നുള്ളവരെ വിലക്കിയ അമേരിക്ക​ൻ പ്രസിഡൻറ്​ ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ. വാഷിങ്​ടൺ അറ്റോർണി ജനറൽ ബോബ്​ ഫൊർഗ്യൂസ​െൻറ പരാതിയെ തുടർന്നാണ്​ മുസ്​ലിം വിലക്ക്​ രാജ്യത്താകമാനം നിരോധിച്ച്​ ഫെഡറൽ കോടതി ജഡ്​ജി ഉത്തരവിട്ടത്​. വില​ക്കേർ​െപ്പടുത്തിയ രാജ്യങ്ങളിൽ നിന്ന്​ വന്നവർക്ക്​ അമേരിക്കയിൽ തുടരാമെന്ന ജില്ലാ ജഡ്​ജ്​ ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവ്​ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. മറ്റ്​ കോടതികളും സമാനഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്താകമാനം പ്രാബല്യത്തിൽ വരുന്നതരത്തിൽ ഉത്തരവിറക്കിയത്​ ആദ്യമായാണ്​​. സിറിയ, Read more about ട്രംപി​ന്റെ നടപടിക്ക്​ സിയാറ്റിൽ കോടതിയുടെ സ്​റ്റേ.[…]

ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.

08:33 am 4/2/2017 വാഷിങ്ടണ്‍: ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത് മുന്‍ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്‍റ് സ്ഥാനമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിക്കുന്നത്. പബ്ളിക് പോളിസി പോളിങ്ങിന്‍െറ സര്‍വേയിലാണ് 52 ശതമാനം അമേരിക്കക്കാരും ഒബാമയെ പ്രസിഡന്‍റു സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായി വോട്ട് ചെയ്തത്. ഇതില്‍തന്നെ ഭൂരിഭാഗം പേരും ട്രംപിനെ സ്ഥാനത്തു നീക്കണമെന്ന് ആഗ്രഹിക്കുന്നു. 43 ശതമാനം ആളുകള്‍ ട്രംപിന്‍െറ Read more about ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത്.[…]

പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്.

08:30 am 4/2/2017 ചണ്ഡിഗഢ്/പനാജി: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാണ് ശനിയാഴ്ച നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, ഫലമറിയാന്‍ മാര്‍ച്ച് 11വരെ കാക്കണം. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 സീറ്റിലേക്കും പതിവില്‍ കവിഞ്ഞ വീറും വാശിയിലുമാണ് ഇക്കുറി മത്സരം. പഞ്ചാബ് ഇതാദ്യമായി കടുത്ത ത്രികോണപോരിനെ അഭിമുഖീകരിക്കുമ്പോള്‍ ഗോവയില്‍ ചതുഷ്കോണ മത്സരത്തിനാണ് അരങ്ങൊരുങ്ങിയത്. പഞ്ചാബില്‍ ശിരോമണി അകാലിദള്‍- ബി.ജെ.പി സഖ്യം, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് മത്സരരരംഗത്ത്. ഗോവയില്‍ Read more about പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്.[…]

മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി.

08;08 pm 3/2/2017 ന്യൂഡൽഹി: പാക് അധിനിവേശ കശ്മീരിൽ നടത്തിയതുപോലുള്ള മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്​നാഥ്​ സിങ്​. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയിലെത്തിക്കുമെന്നും ദേശീയ മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. പാകിസ്​താൻ നല്ല അയൽരാജ്യമാണ്. നല്ല മാറ്റമാണ് അവരിൽനിന്നും ഉണ്ടാകുന്നതെങ്കിൽ മിന്നലാക്രമണ സംഭവങ്ങൾ ഇനിയുണ്ടാകില്ല. ഭീകരസംഘടനകള്‍ ഇന്ത്യയെ ലക്ഷ്യമിട്ടാൽ നോക്കിയിരിക്കാൻ സാധിക്കില്ല. മുംബൈ ഭീകരാക്രമണത്തി​െൻറ സൂത്രധാരൻ ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കിയാൽ പോരെന്നും അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും രാജ്നാഥ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ Read more about മിന്നലാക്രമണം ഇനിയും നടത്തിയേക്കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി.[…]

ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത് .

03:49 pm 3/2/2017 വാഷിങ്​ടൺ: ആണവായുധം പ്രയോഗിച്ചാൽ ശക്​തമായ തിരിച്ചടിയുണ്ടാകുമെന്ന്​ ഉത്തര കൊറിയക്ക്​ അമേരിക്കയുടെ താക്കീത്​. അമേരിക്കക്കോ സഖ്യ കക്ഷികൾക്ക്​ നേ​രെയോ നടത്തുന്ന ഏത്​ ആക്രമണവും തകർക്കുമെന്ന്​ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസ്​ താക്കീത്​ ചെയ്​തു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെയാണ്​ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഉത്തരകൊറിയക്ക്​ താക്കീത്​ നൽകിയത്​. ഡോണൾഡ്​ ട്രംപി​െൻറ ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ട്​ ഉത്തരകൊറിയ വീണ്ടും ബാലിസ്​റ്റിക്​​ മിസൈൽ പരീക്ഷണം നടത്തുമെന്ന വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ്​ യു.എസി​െൻറ പ്രതികരണം. കഴിഞ്ഞ വർഷം മാത്രം Read more about ഉത്തര കൊറിയക്ക് അമേരിക്കയുടെ താക്കീത് .[…]

ട്രംപിന്റെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ കൂടികാഴ്​ച നടത്തും.

12:44 PM 3/2/2017 മുംബൈ: ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപിന്റെ ഉദ്യോഗസ്ഥരുമായി കൂടികാഴ്​ച നടത്തും. എച്ച്​–1ബി വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നതിനിടെയാണ്​ തീരുമാനം. വിസ നിരോധനം മൂലം 150 ബില്യൺ ഡോളറിന്റെ നഷ്​ടം ഇന്ത്യയിലെ ​ ഐ.ടി വ്യവസായത്തിന്​ ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. വിസയിൽ കർശന നിയന്ത്രണമേർപ്പെടുത്തുന്ന ബില്ല്​ യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചിരുന്നു. എച്ച്​–1ബി വിസ ഉപയോഗിച്ച്​ അമേരിക്കയിലെത്തുന്നവർക്കുള്ള മിനിമം ശമ്പളം ഇരട്ടിയാക്കാൻ ബില്ലിൽ ശിപാർശയുണ്ട്​. ഇത്​ നടപ്പിലായാൽ ​ ഐ.ടി Read more about ട്രംപിന്റെ ഉദ്യോഗസ്ഥരുമായി ഇന്ത്യയിലെ ഐ.ടി കമ്പനി മേധാവികൾ കൂടികാഴ്​ച നടത്തും.[…]

ഇ. അഹമ്മദിന്‍റെ മരണ വിവരം കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം

11:45 am 3/2/2017 ന്യൂഡൽഹി: മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ വിദേശകാര്യ സഹമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണ വിവരം കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സഭയിൽ വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സഭയുടെ നടുത്തളത്തിലിറങ്ങി അംഗങ്ങൾ ബഹളം വെച്ചത്. ഇതേ തുടർന്ന് സഭ 12 മണിവരെ നിർത്തിവെച്ചു. ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻ.കെ പ്രേമചന്ദ്രനാണ് Read more about ഇ. അഹമ്മദിന്‍റെ മരണ വിവരം കേന്ദ്ര സർക്കാർ മറച്ചുവെച്ചെന്ന ആരോപണത്തിൽ ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം[…]