യൂബർ സി.ഇ.ഒ ട്രാവിസ്​ കലാനിക്​ ട്രംപിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞു.

09:58 am 3/2/2017 വാഷിങ്​ടൺ: യൂബർ സി.ഇ.ഒ ട്രാവിസ്​ കലാനിക്​ ട്രം പിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞു. വ്യാപര​ മേഖലയെ കുറിച്ച്​ ട്രംപിന്​ ഉപദേശം നൽകുന്ന സമിതിയിലാണ്​ കലാനിക്​ അംഗമായിരുന്നത്​.കുടിറ്റേ വിലക്കിനെതിരെ വൻതോതിൽ പ്ര​തിഷേധം ഉയരുന്നതിനിടെയാണ്​ യൂബർ സി.ഇ.ഒ തീരുമാനം. യൂബർ ടാക്​സിയിയലടക്കം അമേരിക്കയിലെ നിരവധി കമ്പനികളിൽ കുടിയേറ്റക്കാർ തൊഴിലെടുക്കുന്നുണ്ട്​. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനിയുടെ സി.ഇ.ഒ ട്രംപിനൊപ്പം ചേർന്ന്​ പ്രവർത്തിക്കുന്നത്​ ശരിയല്ലെന്നായിരുന്നു ​ട്രംപിനെതിരെ സമരം നടത്തുന്ന പ്രക്ഷോഭികാരികളുടെ നിലപാട്​. ഉപദേശക സമിതിയിൽ അംഗമായതോടെ ട്രംപി​െൻറ നയങ്ങളെ താൻ Read more about യൂബർ സി.ഇ.ഒ ട്രാവിസ്​ കലാനിക്​ ട്രംപിന്റെ ഉപദേശക സ്ഥാനം ഒഴിഞ്ഞു.[…]

സമരം ഒത്തുതീര്‍ക്കാന്‍ സി.പി.ഐ നേതൃത്വത്തിന്‍െറ സഹകരണം തേടി.

08 35 am 3/2/2017 തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം ഒത്തുതീര്‍ക്കാന്‍ സി.പി.ഐ നേതൃത്വത്തിന്‍െറ സഹകരണം തേടി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എന്‍. നാരായണന്‍ നായരും ലക്ഷ്മി നായരും എം.എന്‍. സ്മാരകത്തില്‍. എന്നാല്‍, നിലപാടില്‍ മാറ്റമില്ളെന്ന് സി.പി.ഐ നേതൃത്വം അവരെ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഇരുവരും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാന്‍ എത്തിയത്. എസ്.എഫ്.ഐ സമരത്തില്‍നിന്ന് പിന്മാറിയിട്ടും എ.ഐ.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, ഹോസ്റ്റല്‍ വിദ്യാര്‍ഥിനികള്‍ എന്നിവരുടെ വിദ്യാര്‍ഥി ഐക്യം കോളജിന് മുന്നില്‍ Read more about സമരം ഒത്തുതീര്‍ക്കാന്‍ സി.പി.ഐ നേതൃത്വത്തിന്‍െറ സഹകരണം തേടി.[…]

ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു

08:18 am 3/2/2017 ബെയ്ജിങ്: ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 10,523 പേരെ അപകടസ്ഥലങ്ങളില്‍നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി വെടിമരുന്ന് പ്രയോഗത്തിനിടെ ഉണ്ടായ 13,000ലധികം അപകടങ്ങളിലാണ് 39 പേര്‍ കൊല്ലപ്പെട്ടത്. ഒരാഴ്ച നീണ്ട പുതുവര്‍ഷാഘോഷത്തില്‍ 13,796 തവണയാണ് വെടിമരുന്ന് പ്രയോഗം നടത്തിയത്. 6.49 മില്യണ്‍ ഡോളറാണ് വെടിമരുന്ന് പ്രയോഗത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 54 ശതമാനം കുറവാണിതെന്ന് പൊതുസുരക്ഷ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് വെടിമരുന്ന് പ്രയോഗങ്ങളുടെ Read more about ചൈനീസ് പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടെ നടത്തിയ വെടിമരുന്ന് പ്രയോഗത്തിലുണ്ടായ അപകടത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു[…]

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു.

08:15 am 3/2/2017 തിരുവനന്തപുരം: തുടര്‍ച്ചയായ ശമ്പളം മുടങ്ങലില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു. എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് യൂനിയന്‍, കോണ്‍ഗ്രസ് സംഘടനയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് (ടി.ഡി.എഫ്), ബി.എം.എസിന്‍െറ ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്. അതേസമയം, സി.ഐ.ടി.യുവിന്‍െറ കെ.എസ്.ആര്‍.ടി.ഇ.എ സമരത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. വ്യാഴാഴ്ച രാത്രി 12 മുതല്‍ വെള്ളിയാഴ്ച രാത്രി 12വരെയാണ് സമരം. അതേസമയം, മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യാഴാഴ്ച തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ടി.ഡി.എഫ്, Read more about കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്ക് ആരംഭിച്ചു.[…]

ലക്ഷ്മി നായരുടെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി.

12:55 pm 2/1/2017 ലോ അക്കാദമി പ്രശ്നം തുടരുമ്പോള്‍, ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍. അനധികൃതമായാണ് ഇരുവരും ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് സമഗ്ര അന്വേഷണത്തിനായി ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍. കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ജെ.വി വിളനിലത്തിനെതിരെ, വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു, ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ ഡോ. എന്‍ നാരായണന്‍ നായര്‍. ഭരണസ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ അനധികൃതമായി Read more about ലക്ഷ്മി നായരുടെ ബിരുദവും സംശയത്തില്‍; ഗവര്‍ണ്ണര്‍ക്ക് പരാതി.[…]

ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി

12:37pm 2/1/2017 കണ്ണൂർ: മുസ്​ലീം ലീഗ്​ ദേശീയ അധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി. 12 മണിയോടെ ജന്മനാടായ കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെയാണ്​ ചടങ്ങുകള്‍ നടന്നത്​. മയ്യിത്ത് നമസ്കാരത്തിന്​ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വൻ ജനാവലിയാണ്​ അന്ത്യകർമ്മങ്ങൾക്ക്​ സാക്ഷ്യം വഹിക്കാൻ കണ്ണൂരിലെത്തിയത്​. കഴിഞ്ഞ ദിവസം രാത്രി കോഴിക്കോടു നിന്ന്​ കണ്ണൂർ താണയിലെ വസതിയിലെത്തിച്ച മൃതദേഹം കണ്ണൂർ കോർപ്പറേഷൻ ഒാഫീസിലും സിറ്റി ദീനുൽ ഇസ്‍ലാം സഭ ഹയർസെക്കൻഡറി Read more about ഇ. അഹമ്മദിന്റെ ഭൗതികശരീരം ഖബറടക്കി[…]

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു

12:22 pm 2/1/2017 കാൻപൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ജാജ്മുവ മേഖലയില്‍ പണി നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് കഴിഞ്ഞദിവസം തകര്‍ന്നത്. സ്ത്രീകളും കുട്ടികളുമടക്കം 30 പേർ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. കുടുങ്ങിക്കിടക്കുന്നവരില്‍ അധികവും ഛത്തീസ്ഗഡില്‍ നിന്നുള്ള തൊഴിലാളികളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്ത നിവാരണസേനയും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് മെഹ്താബ് അസ് Read more about ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ഏഴു പേര്‍ മരിച്ചു[…]

കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

04:17 PM 01/02/2017 ന്യൂഡൽഹി: കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. കർഷകരെയും ഗ്രാമീണരെയും പാവപ്പെട്ടവരേയും ദലിതരേയും ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതികൾക്കാണ് ബജറ്റ് ഊന്നൽ നൽകിയത്. റെയിൽവെ ബജറ്റ് പ്രാധാന്യം നൽകിയത് സുരക്ഷക്കാണ്. റെയിൽവെ ബജറ്റ് പൊതുബജറ്റിൽ ലയിപ്പിച്ചത് മൂലം പൊതുഗതാഗത സൗകര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ കഴിഞ്ഞു. പാർപ്പിട പദ്ധതിക്കും ബജറ്റിൽ വലിയ പ്രാധാന്യം നൽകി. Read more about കർഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് സർക്കാർ ബജറ്റിലൂടെ ലക്ഷ്യം വെച്ചതന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.[…]

ബജറ്റ്​.: പണമിടപാടുകൾക്ക്​ നിയന്ത്രണം

04:12 PM 01/02/2017 ന്യൂഡൽഹി: പണമിടപാടുകൾക്ക്​ കർശന നിയന്ത്രണം ഏർപ്പെടുത്തിയും ഡിജിറ്റൽ ഇടപാടുകൾ പ്രോത്​സാഹിപ്പിച്ചും മോദി സർക്കാറി​െൻറ നാലാമത്​ ബജറ്റ്​. 2018 ഒാടെ 7.6 ശതമാനം വളർച്ചാനിരക്ക്​ പ്രതീക്ഷിക്കുന്ന ബജറ്റ്​ ​ കാർഷിക, ഗ്രാമീണ മേഖകൾക്ക്​ ഉൗന്നൽ നൽകുന്നു. ആദായ നികുതി ഘടനയിലും ഇളവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ഗ്രാമീണ വൈദ്യൂതീകരണത്തിനും ഇൻറർനെന്ന്​ സൗകര്യം വർധിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നതാണ്​ ജയ്​റ്റ്​ലി അവതരിപ്പിച്ച ബജറ്റ്​. ഇനിമുതൽ കറൻസി നോട്ടുകൾ ഉപയോഗിച്ച്​ മൂന്ന്​ ലക്ഷം രൂപക്ക്​ മുകളിലുള്ള ഇടപാടുകൾ നടത്താനാവില്ല. രാഷ്​ട്രീയ പാർട്ടികൾ Read more about ബജറ്റ്​.: പണമിടപാടുകൾക്ക്​ നിയന്ത്രണം[…]

ഇത്തവണയും കേരളത്തിന്​ എയിംസില്ല

01:06 PM 01/02/2017 ന്യൂഡൽഹി:ഝാർഖണ്ഡിനും ഗുജറാത്തിനും എയിംസ്​ (ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസ്​) പ്രഖ്യാപിച്ചപ്പോൾ കേരളത്തി​െൻറ പ്രതീക്ഷ വെറുതെയായി. ഇൗ ബജറ്റിലും സംസ്​ഥാനത്തിന്​ എയിംസില്ല. കേരളത്തിൽ എയിംസ്​ സ്​ഥാപിക്കുമെന്ന്​ 2015ൽ കേന്ദ്രംപ്രഖ്യാപിച്ചിരുന്നു. ഇതേതുടർന്ന്​ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്​ ജില്ലകളിൽ സ്​ഥലം കണ്ടെത്തി കേന്ദ്രത്തെഅറിയിച്ചിരുന്നു. എന്നാൽ പിന്നീട്​ ഒരു പ്രഖ്യാപനവും ഇതേ കുറിച്ച്​ ഉണ്ടായിട്ടില്ല. കേരളം സ്​ഥലം കണ്ടെത്താൻ താമസിച്ചുവെന്നതിനാൽ എയിംസ്​ അനുവദിക്കാൻ സാധ്യതയില്ലെന്ന്​ കഴിഞ്ഞ ഡിസംബറിൽ കേന്ദ്രംഅറിയിച്ചിരുന്നു. സ്​ഥലം ലഭ്യമാക്കുന്ന മുറക്ക്​ പരിഗണിക്കാ​െമന്നും Read more about ഇത്തവണയും കേരളത്തിന്​ എയിംസില്ല[…]