ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു

06:01 pm 19/1/2017 വാഷിംഗ്ടണ്‍: പ്രസിഡന്‍റായി ഡോണള്‍ഡ് ട്രംപ് സ്ഥാനമേറ്റെടുക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയിലാകെ പ്രതിഷേധം ശക്തമാകുകയാണ്. സ്ഥാനാരോഹണദിവസവും അതിനുശേഷവും പ്രതിഷേധം തുടരാന്‍ അനുമതി നേടിയിരിക്കയാണ് സംഘടനകള്‍. ഡോണ്‍ള്‍ഡ് ട്രംപ് വിജയിച്ചതായി പ്രഖ്യാപിച്ച അന്നുതന്നെ ട്രംപ് ടവറിനുമുന്നില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പിന്നയെും അങ്ങുമിങ്ങും അത് തുടര്‍ന്നു. സംഘടിത പ്രതിഷേധങ്ങള്‍ തുടങ്ങിയത് ജനുവരി 14 നാണ്.മെക്‌സിക്കന്‍-ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളആയിരുന്നു കാരണം.സ്ഥാനാരോഹണ ദിവസം പ്രതിഷേധം തുടരുമെന്ന് ഉറപ്പായതോടെ ചടങ്ങിന്റെ പൊലിമ കെടുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. രാഷ്‌ട്രീയ എതിരാളികള്‍ക്ക് Read more about ട്രംപിന്റെ സ്ഥാനാരോഹണത്തിന് മണിക്കൂറുകള്‍ മാത്രം; യുഎസില്‍ പ്രതിഷേധം കനക്കുന്നു[…]

കശ്മീരില്‍ ലഷ്കര്‍ തീവ്രവാദിയെ സൈന്യം വധിച്ചു

05:50 pm 19/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിൽ ലഷ്കറെ ത്വയ്ബ അംഗമായ തീവ്രവാദിയെ സുരക്ഷാ സേന വധിച്ചു. ലഷ്കര്‍ തീവ്രവാദി അബൂ മുസൈബിനെണ് പൊലീസും സുരാക്ഷാ സേനയും സംയുക്ത നീക്കത്തിലൂടെ വധിച്ചത്. ബന്ദിപ്പോര ജില്ലയിലെ ഹാജിനിൽ തീവ്രവാദി ഒളിച്ചിരിപ്പുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഒരു സൈനികന് നിസ്സാര പരിക്കേറ്റു. വെടിയുണ്ടകളും തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം പത്തിന് ഇതേ മേഖലയിൽ ഒരു തീവ്രവാദിയേയും കഴിഞ്ഞദിവസം അനന്ത്നാഗിൽ മൂന്ന് തീവ്രവാദികളേയും സൈന്യം വധിച്ചിരുന്നു.

കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.

08:00 am 19/1/2017 തലശ്ശേരി: കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹർത്താൽ. കലോത്​സവത്തെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു. എന്നാൽ വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കില്ലെന്ന്​ ബി.ജെ.പി ജില്ലാ പ്രസിഡൻറ്​ അറിയിച്ചു. ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ പ്രഖ്യാപിച്ചത്​. അണ്ടല്ലൂര്‍ മുല്ലപ്രം ക്ഷേത്രത്തിന് സമീപത്തെ ചോമന്‍റവിടെ വീട്ടില്‍ എഴുത്താന്‍ സന്തോഷ് (52) ആണ് മരിച്ചത്. ബുധനാഴ്ച Read more about കണ്ണൂരിൽ ബി.ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി.[…]

മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു

07:53 am 19/1/2017 ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു$ഖാചരണം പ്രഖ്യാപിച്ചു. രാജ്യത്തെ വര്‍ഷങ്ങള്‍ നീണ്ട കലാപത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം. അടുത്തിടെയായി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 60 പേര്‍ക്ക് പരിക്കേറ്റതായും യു.എന്‍ സമാധാന ദൗത്യസംഘം അറിയിച്ചു. Read more about മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു[…]

നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന്​ എൻ.ഡി.എ സഖ്യകക്ഷി ശിവസേന.

06:22 pm 18/1/2017 മുംബൈ: നോട്ട്നിരോധനം എന്ന ബോംബിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന്​ എൻ.ഡി.എ സഖ്യകക്ഷി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ എഡിറ്റോറിയലിലാണ് മോദിയുടെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ ശിവസേന രംഗത്തെത്തിയത്. മന്ത്രിസഭാ യോഗങ്ങളിൽ മോദി ബധിരരെയും ഊമകളെയും സൃഷ്ടിച്ചു. ആർ.ബി.ഐ ഗവർണറെ നിയമിച്ച് രാജ്യത്തിൻറെ സാമ്പത്തികം കുഴഞ്ഞുമറിഞ്ഞ സ്ഥിതിയിലാക്കിയെന്നും എഡിറ്റോറിയലിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം സഹകരണ ബാങ്കുകളോട് കാണിക്കുന്ന വിവേചനത്തിനെതിരെയും പത്രം കടുത്ത വിമർശനമുന്നയിച്ചു. നോട്ട് നിരോധത്തെ ആദ്യം പിന്തുണച്ച എൻ.സി.പി Read more about നരേന്ദ്ര മോദി രാജ്യത്തെ ഹിരോഷിമയും നാഗസാക്കിയുമാക്കി മാറ്റിയെന്ന്​ എൻ.ഡി.എ സഖ്യകക്ഷി ശിവസേന.[…]

തിങ്കളാഴ്​ച പെട്രോൾ പമ്പ്​ പണിമുടക്ക്​.

06:13 pm 18/1=2017 കൊച്ചി: സംസ്ഥാനത്ത്​ തിങ്കളാഴ്​ച പെട്രോൾ പമ്പ്​ പണിമുടക്ക്​. പുതിയ പമ്പുകൾക്കുള്ള NOC കൊടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി ഏകജാലക സംവിധാനം ഉടൻ സ്യഷ്ടിക്കുക,28.10.2014ൽ ഏകജാലക സംവിധാനത്തിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തിൽ നൽകിയിട്ടുള്ള NOC കൾ ക്യാൻസൽ ചെയ്യുക, NOC നൽകിയതിലെ ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 23 തിങ്കളാഴ്ച 24 മണിക്കൂർ പമ്പുകളടച്ചിട്ട് പ്രതിഷേധിക്കാൻ വയനാട് കൽപ്പറ്റയിൽ ചേർന്ന ആൾ കേരളാ Read more about തിങ്കളാഴ്​ച പെട്രോൾ പമ്പ്​ പണിമുടക്ക്​.[…]

നൈജീരിയൻ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന്​ തെറ്റിധരിച്ച്​ ബോംബിട്ടത്​ അഭയാർഥി ക്യാമ്പിലേക്ക്​.

08:25am 18/1/2017 മൈഡുഗുരി (നൈജീരിയ): നൈജീരിയൻ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന്​ തെറ്റിധരിച്ച്​ ബോംബിട്ടത്​ അഭയാർഥി ക്യാമ്പിലേക്ക്​. 100ഒാളം അഭയാർഥികളും സന്നദ്ധ പ്രവർത്തകരും മരിച്ചു. ബോക്കോഹറം തീവ്രവാദികളുടെ ക്യാ​െമ്പന്ന്​ തെറ്റിധരിച്ചാണ്​ ബോംബ്​ വർഷിച്ചതെന്ന്​ അധികൃതർ അറിയിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു. നൈജീരിയയുടെ വടക്ക് കിഴക്കന്‍ നഗരമായ റാനിലാണ് സംഭവം. കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്​. നൈജീരിയന്‍ റെഡ്‌ക്രോസി​െൻറ ആറ് പ്രവര്‍ത്തകര്‍ മരിക്കുകയും 13 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി സംഘടന അറിയിച്ചു. 25,000ഒാളം വരുന്ന അഭയാർഥികൾക്ക്​ Read more about നൈജീരിയൻ വ്യോമസേനയുടെ യുദ്ധ വിമാനം തീവ്രവാദികളെന്ന്​ തെറ്റിധരിച്ച്​ ബോംബിട്ടത്​ അഭയാർഥി ക്യാമ്പിലേക്ക്​.[…]

പാകിസ്​താൻ തീ​വ്രവാദത്തിൽ നിന്ന്​ വിട്ടു നിൽക്കണമെന്ന്​ പ്രധാനമ​ന്ത്രി

08:16 am 18/1/2017 ന്യൂഡൽഹി: ഇന്ത്യയുമായി ചർച്ച ആഗ്രഹിക്കുന്നുവെങ്കിൽ പാകിസ്​താൻ തീ​വ്രവാദത്തിൽ നിന്ന്​ വിട്ടു നിൽക്കണമെന്ന്​ പ്രധാനമ​ന്ത്രി നരേന്ദ്ര മോദി. സമാധാനപരമായ ബന്ധം ആഗ്രഹിച്ചാണ്​ പാകിസ്​താൻ സന്ദർശിച്ചത്​​. ഇന്ത്യക്ക്​ ഒറ്റക്ക്​ സമാധാനത്തി​െൻറ പാതയിലൂടെ സഞ്ചരിക്കാനാവില്ലെന്നും പാകിസ്​താനും സമാധാന മാർഗം സ്വീകരിക്കാൻ തയ്യാറാവണമെന്നും മോദി ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച്​ ഒബ്​സർവർ റിസർച്ച്​ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായി സമധാനപരമായ ബന്ധമാണ്​ ആഗ്രഹിക്കുന്നതെന്നും ​മോദി പറഞ്ഞു. ഇതി​െൻറ ഭാഗമായാണ്​ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ചടങ്ങിൽ പാകിസ്​താൻ Read more about പാകിസ്​താൻ തീ​വ്രവാദത്തിൽ നിന്ന്​ വിട്ടു നിൽക്കണമെന്ന്​ പ്രധാനമ​ന്ത്രി[…]

മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു

08:20 am 17/1/2017 ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത് സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. മെക്‌സിക്കോയില്‍ ക്ലബില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവയ്പില്‍ 5 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമിയെ കണ്ടെത്താനുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. ക്വിന്റാന റൂ നഗരത്തില്‍ സംഗീതോത്സവത്തിനിടെയാണ് അക്രമി വെടിയുതിര്‍ത്തത്. സംഗീതോത്സവം നടന്ന ബ്ലൂ പാരറ്റ് ക്ലബിയെത്തിയ അക്രമി തുടരെ വെടിവക്കുകയായിരുന്നു. വിദേശികളടക്കം നിരവധി പേര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കാനായി ക്ലബിലെത്തിയിരുന്നു. മരിച്ചവരില്‍ രണ്ട് പേര്‍ Read more about മെക്‌സിക്കോയില്‍ സംഗീതപരിപാടിക്കിടെ വെടിവെയ്‌പ്; അ‌‌ഞ്ചുപേര്‍ മരിച്ചു[…]

ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി.

08:07 am 17/1/2017 തിരുവനന്തപുരം: ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് വീതികൂട്ടുമ്പോള്‍ വീടും ജീവസന്ധാരണ മാര്‍ഗവും നഷ്ടപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാടിന്‍െറ പുരോഗതിക്കും പൊതുനന്മക്കുമായാണ് ഈ തീരുമാനം. ഇത് അംഗീകരിക്കാതെ ഭൂമി നഷ്ടപ്പെടുന്നതിലെ വിഷമം കാരണം അത് ഏറ്റെടുക്കാന്‍ പാടില്ളെന്ന നിലപാടെടുക്കുന്നത് ശരിയല്ല. ഭൂമി നഷ്ടപ്പെടുന്നവരെക്കാള്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ളത്. Read more about ദേശീയപാത 45 മീറ്ററില്‍ വികസിപ്പിക്കുകയെന്നത് സര്‍വകക്ഷി തീരുമാനമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ളെന്നും മുഖ്യമന്ത്രി.[…]