കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.

07:55 am 17/1/2017 ന്യൂഡല്‍ഹി: ഗോവയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കൈക്കൂലിയെ പ്രോത്സാഹിപ്പിക്കുംവിധം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു. ഗോവയിലെ വോട്ടര്‍മാര്‍ ബി.ജെ.പിയില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും കൈക്കൂലി വാങ്ങി ആം ആദ്മി പാര്‍ട്ടിക്ക് വോട്ടുചെയ്യണമെന്നായിരുന്നു കെജ്രിവാളിന്‍െറ പരാമര്‍ശം. ഈ മാസം ആദ്യം ബെനോലിം എന്ന സ്ഥലത്ത് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ‘‘ബി.ജെ.പിയോ കോണ്‍ഗ്രസോ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്താല്‍ അത് നിരസിക്കരുത്. പകരം പണം സ്വീകരിച്ച് ‘ആപ്’ സ്ഥാനാര്‍ഥികള്‍ക്ക് Read more about കെജ്രിവാളിന് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ നോട്ടീസ് അയച്ചു.[…]

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി .

09:26 am 16/1/2017 ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറിമാരുടെ പാനല്‍ ശിപാര്‍ശ. സ്കൂളുകളില്‍ ഹിന്ദി പഠനമാധ്യമമാക്കണമെന്ന് ആര്‍.എസ്.എസിനു കീഴിലെ രാഷ്ട്രീയ ശിക്ഷ സംഘ് കഴിഞ്ഞ വര്‍ഷം നല്‍കിയ ശിപാര്‍ശക്ക് കടകവിരുദ്ധമാണ് പുതിയ സെക്രട്ടറിതല ശിപാര്‍ശ. ഇംഗ്ളീഷ് നിര്‍ബന്ധമാക്കരുതെന്നും ശിക്ഷ സംഘ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ബ്ളോക്കുകളിലും സര്‍ക്കാര്‍ മേഖലയില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എങ്കിലും വേണമെന്നും സെക്രട്ടറിമാരുടെ പാനല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ശിപാര്‍ശയില്‍ Read more about എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി .[…]

ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു

08:05 am 16/1/2017 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗംഗാ നദിക്കരയിലെ ഗംഗാസാഗർ ദ്വീപിൽ ഞായറാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ്​ അപകടം നടന്നത്​. പുണ്യസ്നാനത്തിനായി എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കാച്ചുബെരിയ ഗട്ടിലേക്ക് പോകാൻ ഭക്തർ തിരക്ക് കൂട്ടിയതാണ് അപകടത്തിന് കാരണം. ഗംഗാസാഗര്‍ സ്‌നാനത്തിനായി നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്​. മകര സംക്രമ ദിനത്തില്‍ ഇവിടെ സ്‌നാനം നടത്തുന്നതിനും അടുത്തുള്ള കപില മുനിയുടെ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നതിനുമായാണ് ഭക്തര്‍ Read more about ഗംഗാസാഗർ ഉൽസവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകരായ ആറു സ്​ത്രീകൾ മരിച്ചു[…]

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.

08:03 am 16/1/2017 ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോള്‍ ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഞായറാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനയാണ് ഇന്ധനവില കൂടാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് എണ്ണവില വര്‍ധിപ്പിക്കുന്നത്. ജനുവരി ഒന്നിന് പെട്രോള്‍ ലിറ്ററിന് 1.64 രൂപയും ഡീസലിന് 1.21 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഡിസംബറിലും എണ്ണവില രണ്ടുതവണ വര്‍ധിപ്പിച്ചിട്ടുണ്ട്.ലവിൽ പെ​​ട്രോളിന്​ Read more about പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.[…]

തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍.

08:22 am 15/1/2017 തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍. സുപ്രീംകോടതി നിരോധനം നിലനില്‍ക്കുമ്പോഴും ജെല്ലിക്കെട്ട് നടത്താനൊരുങ്ങുകയാണ് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകള്‍. എന്നാല്‍ ജെല്ലിക്കെട്ടിനെ ഉപയോഗിച്ച് തമിഴ്നാട്ടിലെ ജാതി സമവാക്യങ്ങളും വോട്ടുബാങ്കും ഊട്ടിയുറപ്പിയ്‌ക്കുകയാണ് രാഷ്‌ട്രീയക്കാരെന്നും ചര്‍ച്ചകള്‍ മാത്രമാണ് ജല്ലിക്കെട്ട് വിവാദം പരിഹരിയ്‌ക്കാനുള്ള ഏക പോംവഴിയെന്നും മഗ്സസെ അവാര്‍ഡ് ജേതാവും സംഗീതജ്ഞനുമായ ടി.എം കൃഷ്ണ പറയുന്നു. മധുരയും തിരുച്ചിറപ്പള്ളിയുമുള്‍പ്പടെയുള്ള തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ ഗ്രാമങ്ങളില്‍ ജെല്ലിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ജെല്ലിക്കെട്ടിന് ഏറ്റവും പ്രസിദ്ധമായ അളങ്കനല്ലൂരില്‍ വിജയികളായ കാളകള്‍ക്കും മത്സരാര്‍ഥികള്‍ക്കുമുള്ള സമ്മാനങ്ങള്‍ പോലും Read more about തമിഴ്നാട്ടില്‍ ഇന്ന് മാട്ടുപ്പൊങ്കല്‍.[…]

സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.

08:20 am 15/1/2017 57ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും. കലോത്സവത്തിന്റെ ഊട്ടുപുരയില്‍ ഇന്ന് രാവിലെ പാലുകാച്ചല്‍ നടക്കും. മത്സരാര്‍ത്ഥികളുടെ ആദ്യസംഘവും ഇന്ന് വൈകീട്ടെത്തുന്നതോടെ കണ്ണൂരില്‍ കലോത്സവച്ചൂടേറും. കണ്ണൂരില്‍ ഉത്സവത്തിന് ഒരുനാള്‍ ബാക്കി. വേദികളൊരുങ്ങി, സ്വര്‍ണക്കപ്പെത്തി,തോരണങ്ങള്‍ നിരന്നു. ഇനി ആളെത്തണം. 12,000 മത്സരാര്‍ത്ഥികള്‍ ഇന്ന് മുതല്‍ കണ്ണൂരിലേക്ക് ഒഴുകും. കലാസ്വാദകര്‍ വേറെ. വൈകീട്ട് മൂന്നു മണിക്ക് ആദ്യസംഘം എറണാകുളത്ത് നിന്നെത്തും. കൈത്തറി തൂവാലയും പുസ്തകവും നല്‍കിയാവും കൗമാര പ്രതിഭകളെ സ്വീകരിക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍ Read more about സ്കൂള്‍ കലോത്സവത്തിന് ഇന്ന് കണ്ണൂരില്‍ തിരിതെളിയും.[…]

ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു.

08:00 am 15/1/2017 പട്ന: ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു. മകരസംക്രാന്തിയോടനുബന്ധിച്ച് നടന്ന പട്ടംപറത്തല്‍ ഉത്സവത്തിനുശേഷം സബല്‍പൂരില്‍നിന്ന് പട്നയിലെ റാണിഗട്ടിലേക്ക് പോയവരാണ് അപകടത്തില്‍പെട്ടത്. ഏഴുപേരെ രക്ഷപ്പെടുത്തി പട്ന മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിതമായി യാത്രക്കാര്‍ കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. 20 പേര്‍ കയറാവുന്ന ബോട്ടില്‍ ഇരട്ടിയോളം യാത്രക്കാരുണ്ടായിരുന്നു. വൈകീട്ട് 5.45നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. ഉത്സവത്തോടനുബന്ധിച്ച് സൗജന്യമായി സര്‍വിസ് നടത്തുകയായിരുന്നു. തണുപ്പായതിനാല്‍ രാത്രിക്ക് Read more about ഗംഗ നദിയില്‍ പട്നക്ക് സമീപം ബോട്ട് മറിഞ്ഞ് 20 പേര്‍ മുങ്ങിമരിച്ചു.[…]

ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു.

08:30 am 14/1/2017 വാഷിങ്​ടൺ: അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു. ഇത്​ സംബന്ധിച്ച പ്ര​േമയം 198നെതിരെ 227 വോട്ടുകളോടെയാണ് അമേരിക്കൻ ജനപ്രതിനിധിസഭയിൽ പാസായത്​. തെരഞ്ഞെടുപ്പ്​ ​പ്രചാരണ കാലത്തുതന്നെ നിയുക്‌ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതി നിർത്തലാക്കുമെന്ന്​ അറിയിച്ചിരുന്നു. സാമ്പത്തിക ബാധ്യതയായിരുന്നു കാരണമായി പറഞ്ഞിരുന്നത്​. നേ​രത്തെ 41നെതിരെ 58 വോട്ടുകൾക്ക്​ പദ്ധതി നിർത്തലാക്കുന്നതിന്​ അമേരിക്കൻ സെനറ്റും അംഗീകാരം നൽകിയിരുന്നു. രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ Read more about ഒബാമ കെയർ പദ്ധതി​ നിർത്തലാക്കുന്നു.[…]

ഇന്ന് മകരജ്യോതി

08:10 am 14/1/2017 മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകളാണ് സന്നിധാനത്ത് നടന്നത്. കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ ചടങ്ങുകള്‍ നടന്നു. പമ്പാസദ്യയും പമ്പാവിളക്കും ഭക്തര്‍ക്ക് സായൂജ്യമേകി.സുര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് കടക്കുന്നനാളെ രീവിലെ 7,40നാണ് സംക്രമപൂജ. കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന ദൂതന്‍ വശം കൊണ്ടുവന്ന നെയ്യാണ് അഭിഷേകത്തിന് ഉപയോഗിക്കുക. പരമ്പരാഗത കാനനപാതയിലൂടെ യാത്ര ചെയ്യുന്ന തിരുവാഭരണഘോഷയാത്ര വൈകിട്ട് ദീപാരാധനക്ക് മുന്‍പ് നന്നിധാനത്തെത്തും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്ക് ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് നാല് കോടി Read more about ഇന്ന് മകരജ്യോതി[…]

ഗുജറാത്ത് കലാപം: പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍.

08:06 am 14/1/2017 ന്യൂഡല്‍ഹി: ഗുജറാത്ത് കലാപം, ഇശ്റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊല എന്നീ കേസുകളിലെ പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍. 97 പേരെ കൂട്ടക്കൊല ചെയ്ത നരോദ പാട്യ സംഭവത്തില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കുറ്റവാളി ബാബു ബജ്റംഗി സ്ഥിരജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചു. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തന്നെ കുറ്റമുക്തനാക്കി വിട്ടയക്കണമെന്ന പ്രതിയും ഡി.ജി.പിയുമായ പി.പി. പാണ്ഡെയുടെ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. മരണംവരെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ബജ്റംഗ്ദള്‍ മുന്‍ നേതാവാണ് ബാബു ബജ്റംഗി. Read more about ഗുജറാത്ത് കലാപം: പ്രതികള്‍ നിയമവല പൊട്ടിക്കാന്‍ പുതിയ നീക്കത്തില്‍.[…]