യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി

07:44 am. 14/1/2017 കോഴിക്കോട്: ബഹുസ്വരതയിലൂന്നിയ യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി. ‘ഇസ്ലാം സന്തുലിതമാണ്’ പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസ്സ് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷത്തിന്‍െറ ക്ഷേമം ഉറപ്പാക്കാന്‍ നിലകൊണ്ട രാമനാണ് ഹിന്ദു സംസ്കാരത്തിന്‍െറ ഭാഗമായുള്ളത്. ഗാന്ധിജിയുടെ രാമനാണ് ആ രാമന്‍. വര്‍ഗീയതയും ഭിന്നിപ്പും വളര്‍ത്തുന്നവരുടെ രാമന്‍ നമുക്ക് അന്യനാണ്. ഹൈന്ദവതയുടെ ശത്രുക്കളില്‍നിന്ന് അതിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇസ്ലാം മത വിശ്വാസികളടക്കമുള്ളവര്‍ക്കുണ്ട്. ഗാന്ധിജി ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ ദേശീയത Read more about യഥാര്‍ഥ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഫാഷിസ്റ്റുകള്‍ ചെയ്യുന്നതെന്ന് കെ.പി. രാമനുണ്ണി[…]

ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി

06:05 pm 13/1/2017 ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിധി നടപ്പാക്കാൻ ഒരു വര്‍ഷത്തെ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മാഹിയിലെ മാദ്യശാല ഉടമകൾ സമര്‍പ്പിച്ച ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ദേശീയ-സംസ്ഥാന പാതകൾക്ക് അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലായിരുന്നു മദ്യശാലകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വിധിയിൽ ഇളവ് നൽകണമെന്നും, അല്ലെങ്കിൽ മദ്യശാലകൾ അടച്ചുപൂട്ടാൻ ഒരു വര്‍ഷത്തെ സാവകാശം വേണമെന്നും ആവശ്യപ്പെട്ടാണ് മാഹിയിലെ Read more about ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; മാഹിക്ക് ഇളവില്ലെന്ന് സുപ്രീംകോടതി[…]

മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്.

10:00 am 13/1/2016 വാഷിങ്ടണ്‍: മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്. ഇസ്ലാമിക തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ തീര്‍ച്ചയായും യു.എസ് വിജയിക്കുകതന്നെ ചെയ്യുമെന്നും എന്നാല്‍, അത് യുദ്ധക്കളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടല്ല ആശയയുദ്ധത്തിലൂടെയാവണമെന്നും ഭാവി സ്റ്റേറ്റ് സെക്രട്ടറി റെക് ടില്ളേഴ്സണ്‍ പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം തടയുന്നതിനോട് യോജിക്കാനാവില്ല. എന്നാല്‍, ലോകത്തിന്‍െറ അസ്ഥിര ഭൂഭാഗങ്ങളില്‍നിന്ന് ഈ രാജ്യത്തേക്ക് കടന്നുവരുന്നവര്‍ തങ്ങള്‍ക്ക് ഗുരുതരമായ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും ടില്ളേഴ്സണ്‍ പറഞ്ഞു. അമേരിക്കന്‍ ബഹുരാഷ്ട്ര എണ്ണക്കമ്പനിയായ Read more about മുസ്ലിംകള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്ന ട്രംപിന്‍െറ പ്രഖ്യാപനത്തോട് സ്റ്റേറ്റ് സെക്രട്ടറിക്ക് വിയോജിപ്പ്.[…]

ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യില്‍ പ്രതിഷേധം ശക്തമാവുന്നു.

08:37 am 13/1/2017 ന്യൂഡല്‍ഹി: 11 പിന്നാക്ക വിദ്യാര്‍ഥികളെ പുറത്താക്കിയതിനെതിരെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു)യില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രവേശനത്തില്‍ ജാതി വിവേചനങ്ങള്‍ക്ക് കാരണമാവുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതിനാണ് വിദ്യാര്‍ഥികളെ ഡിസംബര്‍ 26ന് ഹോസ്റ്റലില്‍നിന്നടക്കം പുറത്താക്കിയത്. ഈ നടപടി പിന്‍വലിക്കുക, ജാതി വിവേചനത്തിന് കാരണമാവുന്ന യു.ജി.സിയുടെ തീരുമാനം നടപ്പാക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ക്ളാസുകളടക്കം ബഹിഷ്കരിച്ചാണ് സമരം ശക്തമാക്കിയിരിക്കുന്നത്. അക്കാദമിക് കൗണ്‍സില്‍ തടസ്സപ്പെടുത്തിയെന്ന് കാണിച്ചാണ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളെ Read more about ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല യില്‍ പ്രതിഷേധം ശക്തമാവുന്നു.[…]

ടാറ്റ സൺസ് ഗ്രൂപ്പിന്‍റെ പുതിയ ചെയർമാനായി എൻ. ചന്ദ്രശേഖരനെ നിയമിച്ചു.

08:25 am 13/1/2017 മുംബൈ: ടാറ്റ സൺസ് ഗ്രൂപ്പിന്‍റെ പുതിയ ചെയർമാനായി എൻ. ചന്ദ്രശേഖരനെ നിയമിച്ചു. ടാറ്റ സൺസ് ആസ്‌ഥാനമായ ബോംബെ ഹൗസിൽ നടന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ഒക്ടോബറില്‍ സൈറസ് മിസ്ട്രിയെ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കിയതിന് തൊട്ടു പിന്നാലെ രത്തന്‍ ടാറ്റ താൽകാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനാണ് എന്‍.ചന്ദ്രശേഖരന്‍. 2009ലാണ് ചന്ദ്രശേഖരന്‍ ടി.സി.എസ് തലപ്പത്തെത്തുന്നത്. സൈറസ് മിസ്ട്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങൾ തുടരുകയാണ്.

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്ന് മന്ത്രി

12.18 PM 13/01/2017 തിരുവനന്തപുരം: അഗസ്ത്യാർകൂടം സന്ദർശനത്തിന് സ്ത്രീകൾക്ക് പ്രവേശനം വിലക്കിയതായി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഈ യാത്രയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്‌തമാക്കി. പേപ്പാറ വനം റെയ്ഞ്ചിന്റെ ഭാഗമായ അഗസ്ത്യാർകൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കിൽ നിലവിൽ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂർണമായും കാൽനടയായി യാത്രചെയ്യേണ്ട ഇവിടെ നിബിഡ വനത്തിലൂടെയുളള ചെങ്കുത്തായ പാതയാണ് ഉളളത്. നിരവധി വന്യമൃഗങ്ങളും, കാട്ടാനകൾ Read more about അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്ന് മന്ത്രി[…]

ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

10.19 PM 10/01/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.

തീയറ്റർ ഉടമകളും പിന്നോട്ടില്ല; വ്യാഴാഴ്ച മുതൽ തീയറ്ററുകൾ അടച്ചിടും

06.52 PM 10/01/2017 കൊച്ചി: തീയറ്റർ വിവിഹത്തെ ചൊല്ലിയുള്ള സിനിമ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയായ എക്സ്ബിറ്റേഴ്സ് ഫെഡറേഷൻ. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ സംസ്‌ഥാനത്തെ എല്ലാ എ ക്ലാസ് സിനിമ തീയറ്ററുകളും അടച്ചിടാൻ ഫെഡറേഷൻ തീരുമാനിച്ചു. വിഷയം ചർച്ച ചെയ്യാൻ കൊച്ചിയിൽ ചേർന്ന എക്സിബിറ്റേഴ്സ് ഫെഡറേഷൻ യോഗത്തിന് ശേഷം പ്രസിഡന്റ് ലിബർട്ടി ബഷീറാണ് ഇക്കാര്യം അറിയിച്ചത്. എ ക്ലാസ് തീയറ്ററുടമകളുടെ സംഘടനയിലുള്ള സംസ്‌ഥാനത്തെ 356 തീയറ്ററുകളാണ് അടച്ചിടുന്നത്. 50–50 തീയറ്റർ വിഹിതമെന്ന Read more about തീയറ്റർ ഉടമകളും പിന്നോട്ടില്ല; വ്യാഴാഴ്ച മുതൽ തീയറ്ററുകൾ അടച്ചിടും[…]

കൊച്ചി റിഫൈനറിയിൽ പൊട്ടിത്തെറി; രണ്ടു പേർക്ക് പരിക്ക്

06.48 PM 10/01/2017 കൊച്ചി: അമ്പലമുകൾ കൊച്ചി റിഫൈനറിയിൽ വൈദ്യുത സബ്സ്റ്റേഷനിൽ ഉണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വേലായുധൻ (53), അരുൺ (34) എന്നിവർക്കാണ് പൊള്ളലേറ്റത്. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച ഇരുവർക്കും അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സബ് സ്റ്റേഷന്റെ അറ്റകുറ്റപ്പണിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം. അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പമ്പുകളിൽ കാർഡുകൾ സ്വീകരിക്കും; തീരുമാനം പിൻവലിച്ചു

12.15 PM 09/01/0217 ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ സ്വീകരിക്കില്ലെന്ന തീരുമാനം പെട്രോൾ പമ്പുകൾ പിൻവലിച്ചു. ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് കൺസോർഷ്യമാണ് ഇക്കാര്യം അറിയിച്ചത്. കാർഡ് ഇടപാടുകൾക്കു ലെവി ഏർപ്പെടുത്താനുള്ള ബാങ്കുകളുടെ തീരുമാനം മരവിപ്പിച്ചതോടെയാണ് പമ്പുകളും നിലപാട് മാറ്റിയത്. ബാങ്കുകളുമായുള്ള ചർച്ചയിൽ 13 –ാം തീയതിവരെ ചാർജ് ഈടാക്കില്ലെന്ന് അറിയിച്ചു. കാർഡ് വഴി നടത്തുന്ന ഇടപാടുകളുടെ ട്രാൻസാക്ഷൻ ഫീ പമ്പുടമകളിൽനിന്നുനിന്ന് ഇടാക്കാനായിരുന്നു ബാങ്കുകളുടെ ശ്രമം. ഒരു ശതമാനം ഫീസ് ഏർപ്പെടുത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് കാർഡുകൾ സ്വീകരിക്കേണ്ടെന്ന് Read more about പമ്പുകളിൽ കാർഡുകൾ സ്വീകരിക്കും; തീരുമാനം പിൻവലിച്ചു[…]