ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി

04:03 pm PM 05/01/2017 ന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി. ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ എ.​െഎ.എ.ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശശികല പുഷ്​പ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും എന്തുസംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും​ ചൂണ്ടിക്കാട്ടി ഭരണഘടന ആർട്ടിക്കിൾ 32 അടിസ്ഥാനമാക്കിയാണ് ​ഹരജി നൽകിയിരുന്നത്​. സമാനമായ ഹരജികൾ മദ്രാസ് ഹൈകോടതിയിൽ പരിഗണനയിലുണ്ട്​. അതിനാൽ ഹരജി തള്ളുകയാണെന്നും വിഷയത്തിൽ ശശികല പുഷ്​പക്ക്​ വ്യക്തി താൽപര്യങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. തമിഴ്​നാട്​ തെലുഗു യുവ Read more about ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി[…]

ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി

04:01 pm 05/01/2017 ബംഗളൂരു: കമ്മനഹള്ളിയിൽ ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നും എന്നാൽ കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരു എം.ജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മനഹള്ളിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ Read more about ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി[…]

അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന.

09:50 AM 05/01/2017 ന്യൂഡൽഹി: 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ സർക്കാർ തീരുമാനം ഫലം കാണാതെ പോയതായി റിപ്പോർട്ട്​. അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന. എൻഡിടിവിയാണ്​ ഇത്​ സംബന്ധിച്ച പഠനഫലം പുറത്ത്​ വിട്ടത്​. കള്ളപണവും കള്ളനോട്ടും നിയന്ത്രിക്കുന്നതിന്​ വേണ്ടിയാണ്​ കേന്ദ്രസർക്കാർ നവംബർ എട്ടിന്​ 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്​. ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച്​ 97 ശതമാനം അസാധു നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തി. 5 ലക്ഷം കോടി Read more about അസാധുവാക്കിയ നോട്ടുകളിൽ 97 ശതമാനവും ബാങ്കുകളിൽ തിരി​ച്ചെത്തിയതായാണ്​ കണക്കുകൾ നൽകുന്ന സൂചന.[…]

യു.പിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഭരണപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബകലഹം തീരുന്നില്ല

09:44 am 5/1/2107 ന്യൂഡല്‍ഹി: പാര്‍ട്ടി പിളരുമോ താല്‍ക്കാലിക വെടിനിര്‍ത്തലുണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. മുലായം സിങ് യാദവും മകന്‍ അഖിലേഷ് യാദവും ചൊവ്വാഴ്ച രാത്രി ലക്നോവില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചക്കുശേഷം ഇരുഭാഗത്തുനിന്നും പ്രകോപനപരമായ നീക്കങ്ങളൊന്നുമുണ്ടായില്ല. അണിയറയില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതലങ്ങളില്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, പാര്‍ട്ടി ചിഹ്നം സൈക്കിളിന് അവകാശവാദമുന്നയിച്ച് മുലായവും അഖിലേഷും നല്‍കിയ ഹരജിയില്‍ ചട്ടം അനുസരിച്ച് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വസീം സെയ്ദി പറഞ്ഞു. തര്‍ക്കമുയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചിഹ്നം സൈക്കിള്‍ Read more about യു.പിയില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും ഭരണപക്ഷമായ സമാജ്വാദി പാര്‍ട്ടിയില്‍ കുടുംബകലഹം തീരുന്നില്ല[…]

ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് നെതന്യാഹു

09:43 am 05/01/2017 തെല്‍അവീവ്: ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു. സൈനികന് മാപ്പു നൽകി വിട്ടയക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. സൈനികനും കുടുംബത്തിനും ഒപ്പം താനും ഇസ്രായേല്‍ സർക്കാറുമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. വെസ്റ്റ്ബാങ്കില്‍ പരിക്കേറ്റ ഫലസ്തീനി യുവാവിനെ നിര്‍ദയം വെടിവെച്ചുകൊന്ന കേസില്‍ ഇസ്രായേല്‍ സൈനികന്‍ എലോര്‍ അസാരിയ കുറ്റക്കാരനെന്ന് തെല്‍അവീവിലെ മൂന്നംഗ സൈനിക കോടതി ബുധനാഴ്ച വിധിച്ചിരുന്നു. 20കാരനായ എലോര്‍ അസാരിയക്കെതിരെ 20 വര്‍ഷം വരെ Read more about ഫലസ്തീനി യുവാവിനെ വെടിവെച്ചു കൊന്ന കേസില്‍ ഇസ്രായേല്‍ സൈനികനെ പിന്തുണച്ച് നെതന്യാഹു[…]

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.

09:30 am 5/1/2017 ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍. ബജറ്റ് തീയതി മാറ്റണമെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഇതേക്കുറിച്ച് വിവിധ പ്രതിപക്ഷപാര്‍ട്ടികള്‍ നല്‍കിയ നിവേദനം പരിശോധിച്ചശേഷം നിലപാട് സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഫെബ്രുവരി 28നു പകരം ഫെബ്രുവരി ഒന്നിലേക്ക് ബജറ്റ് അവതരണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടു വരെയാണ് അഞ്ചിടത്ത് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് Read more about കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് വിവാദത്തില്‍.[…]

ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്​ഘട്ടം ; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​

01:21 pm 04/01/2017 ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ ഗോവ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിയാണ് ഡൽഹിയിൽ പ്രഖ്യാപനം നടത്തിയത്. ഗോവയിലും പഞ്ചാബിലും ഫെബ്രുവരി നാലിനാണ്​ പോളിങ്​. ഉത്തരാഖണ്ഡിൽ ഫെബ്രുവരി 15ന്, മണിപ്പൂരിൽ മാർച്ച്​ നാലിനും എട്ടിനുമായി വോട്ടെടുപ്പ് നടക്കും. ഉത്തർപ്രദേശിൽ ഏഴ്​ ഘട്ടമായാണ് വോ​ട്ടെടുപ്പ്. ഫെബ്രുവരി 11,15,19,23,27, മാർച്ച്​ 4​,8​ തീയതികളിലായാണ് ഇവിടെ പോളിങ് നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​ പ്രഖ്യാപിക്കും. Read more about ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് ഏഴ്​ഘട്ടം ; അഞ്ച് സംസ്ഥാനങ്ങളിലെയും ഫലം മാർച്ച്​ 11 ന്​[…]

ജസ്റ്റിസ് കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

11:37 AM 04/01/2017 ന്യൂഡല്‍ഹി: ജസ്റ്റിസ് ജെ.എസ്. കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ജസ്റ്റിസ് ടി.എസ്. ഠാകൂറിന്‍െറ പിന്‍ഗാമിയായായാണ് കെഹാർ പരമോന്നത നീതിപീഠത്തിൻെറ തലവനാകുന്നത്. രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ പ്രണബ് മുഖർജി സത്യവാചകം ചൊല്ലിക്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. സിഖ് സമുദായത്തില്‍നിന്ന് ആദ്യ ചീഫ് ജസ്റ്റിസാകുന്ന കെഹാറിന് ഈ വര്‍ഷം ആഗസ്റ്റ് 27 വരെ പരമോന്നത നീതിപീഠത്തിന്‍െറ തലപ്പത്തിരിക്കാം. 2011 സെപ്റ്റംബര്‍ 13 മുതല്‍ സുപ്രീംകോടതി ജഡ്ജിയാണ്. കര്‍ണാടക, ഉത്തരാഖണ്ഡ് Read more about ജസ്റ്റിസ് കെഹാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു[…]

നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം.

11:23 AM 04/01/2017 ബംഗളുരു: ബംഗ്ളുരുവിലെ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. പുതുവത്സരാഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ ദേശീയ തലത്തിൽ തന്നെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ബംഗളൂരുവിൽ നിന്ന് വീണ്ടും ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്തു വന്നിരിക്കുന്നത്. കിഴക്കൻ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. യുവതി തനിയെയാണെന്ന് കണ്ട് അതുവഴി Read more about നടുറോഡിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം.[…]

ബി.ജെ.പി ഓഫിസിനു നേരെ ആക്രമണം

11:19 am 04/01/2017 കൊല്‍ക്കത്ത: റോസ്വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ എം.പി സുദീപ് ബന്ദോപാധ്യായയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ യുവജനവിഭാഗം കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫിസിനുനേരെ ആക്രമണം നടത്തി. സംഭവത്തെതുടര്‍ന്ന് ഓഫിസിന് പുറത്ത് സി.ആര്‍.പി.എഫിനെ വിന്യസിച്ചു. തൃണമൂല്‍ പ്രവര്‍ത്തകരുടെ കല്ളേറില്‍ 15 ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ ആരോപിച്ചു. ബി.ജെ.പി രാഷ്ട്രീയവൈരാഗ്യം തീര്‍ക്കുകയാണെന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആരോപിച്ചു.