ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി

01:45 PM 03/01/2017 ന്യൂഡൽഹി: 2030 ആകുേമ്പാഴേക്കും ശാസ്​ത്ര– സാേങ്കതിക രംഗത്ത്​ലോകത്തെ ഏറ്റുവും മികച്ച മൂന്ന്​ രാജ്യങ്ങളിൽ ഒന്ന്​ ഇന്ത്യയാകുമെന്ന്​പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീ വെങ്കിടേശ്വര സർവകലാശാലയിൽ നടക്കുന്ന ദേശീയ സയൻസ്​ കോൺഗ്രസ്​ ഉദ്ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാസ്​ത്രത്തെ സഹായിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്​. ശാസ്​ത്രവും സാേങ്കതിക വിദ്യയും രാജ്യത്തി​െൻറ വികസനത്തിൽ സുപ്രധാന ഘടകങ്ങളാണ്​. രാജ്യത്തെ ശാസ്​ത്ര –സാ​േങ്കതിക സ്ഥാപനങ്ങൾ ഇനിയും വളരേണ്ടതുണ്ട്​.​ നമ്മുടെ സാമൂഹ്യ ക്ഷേമ മന്ത്രാലയം ശാസ്ത്രത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്​. പെൺകുട്ടികൾക്ക്​ ​പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ Read more about ഇന്ത്യ ശാസ്​ത്ര–സാങ്കേതിക രംഗത്തെ മികച്ച രാജ്യമാകും –മോദി[…]

ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം

11:32 AM 03/01/2017 വാഷിങ്ടൻ: ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ പരിഹസിച്ചും ചെറുതാക്കി കാണിച്ചും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കക്ക് ഭീഷണിയാകുന്ന ആണവ മിസൈൽ വികസിപ്പിക്കാൻ ഉത്തര കൊറിയ പോകുന്നില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അമേരിക്കയിലെത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം അവസാന ഘട്ടത്തിലാണെന്ന ഉത്തരകൊറിയയുടെ അവകാശവാദത്തോടാണ് ട്രംപിന്റെ മറുപടി. പിന്നാലെ ചൈനക്കെതിരെയും ട്രംപ് ആഞ്ഞടിച്ചു. അമേരിക്കയിൽ നിന്ന് ധാരാളം സമ്പത്ത് ചൈനയിലേക്ക് ഒഴുകുന്നുണ്ടെന്നും ഈ ഒഴുക്ക് ഒരുവശത്തേക്ക മാത്രമേയുള്ളുവെന്നും ഇക്കാര്യത്തിൽ ഉത്തര കൊറിയ Read more about ഉത്തരകൊറിയയുടെ ആണവ ഭീഷണിയെ ‘ചെറുതാക്കി’ ട്രംപ്; ചൈനക്കും പരിഹാസം[…]

നാദാപുരത്ത്​ പൊലീസ്​ വാഹനത്തിന്​ നേരെ ​ബോംബേറ്​

10:49 am 3/1/2017 കോഴിക്കോട്​: നാദാപുരത്ത്​ അരൂരിൽ പൊലീസ്​ വാഹനത്തിന്​ നേരെ ബോംബേറ്​. ചില്ല്​ തകർന്നെങ്കിലും ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെട്രോളിങ്ങിനെത്തിയ പൊലീസ്​ വാഹനത്തിന് ​നേർക്ക് ​അരൂർ ടൗണിലെ ഒരു പറമ്പിൽനിന്നുമാണ്​ ബോംബേറുണ്ടായത്​. സമീപകാലത്ത്​മേഖലയിൽ നിരവധി സംഘർഷങ്ങൾ ഉണ്ടായ പശ്​ചാത്തലത്തിലാണ്​ പൊലീസ് ​നിരന്തരമായ പെട്രോളിങ്​ നടത്തുന്നത്​.

കശ്​മീരിൽ ഏറ്റുമുട്ടൽ: ഒരു തീവ്രവാദി കൊല്ലപ്പെട്ടു.

10:44 am 3/1/2017 ശ്രീനഗർ: ജമ്മു കശ്​മീർ ബാരമുല്ല ജില്ലയിലെ ഹരിതാർ ടാർസോയിൽ സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. പൊലീസും സൈന്യവും നടത്തിയ സംയുക്​ത തെരച്ചിലിനിടെയാണ്​ ഏറ്റുമുട്ടൽ നടന്നത്​. രണ്ട്​ തീവ്രവാദികളിൽ ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെ​െട്ടന്നും മറ്റേയാൾ രക്ഷപ്പെട്ടതായി സംശയിക്കുന്നതായും പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. രക്ഷ​െപ്പട്ട തീവ്രവാദിക്കായുള്ള അന്വേഷണം തുടരുകയാണ്​.

ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം

09:20 am 3/1/2017 ബ്രസീലിയ: ബ്രസീൽ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്​ച ഉച്ചകഴിഞ്ഞ്​ ആമസോണാസ്​ സംസ്​ഥാനത്തെ തലസ്​ഥാനമായ മനൗസിലെ ജയിലിലാണ് ​സംഭവം. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കത്തിച്ച നിലയിലും തലയറുത്ത നിലയിലുമാണ്​ കാണപ്പെട്ടത്​. ജയിലിലെ മയക്കുമരുന്ന്​ മാഫിയകൾ തമ്മിലാണ്​ഏറ്റുമുട്ടിയത്​.മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും 12 സുരക്ഷാ ഗാർഡുകളെ ബന്ധിയാക്കിയശേഷം അനേകം തടവുകാർ രക്ഷപ്പെട്ടതായും ജയില്‍ അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബ്രസീലിലെ ജയിലുകളില്‍ മിക്കവയിലും തടവുകാരുടെയെണ്ണം വളരെ കൂടുതലാണ്. സവോപോളോയിലെ ജയിലില്‍ 1992 ലുണ്ടായ Read more about ബ്രസീലിൽ തടവുകാർ ഏറ്റുമുട്ടി; 60 മരണം[…]

മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല: അമേരിക്കയിലെ ബിസിനസ്​ സ്ഥാപനം വിവാദത്തിൽ.

06:31 pm 2/1/2017 ന്യുയോർക്​: വംശവെറിയുണർത്തുന്ന പോസ്റ്റർ വിൽപനക്കുവെച്ച അമേരിക്കയിലെ ബിസിനസ്​ സ്​ഥാപനം വിവാദത്തിൽ. മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല. ഒബാമ ടോയ് ലറ്റ്​ പേപ്പറാണ്, ​ഒബാമയെ കൊല്ലൂ എന്നിങ്ങനെയുള്ള പോസ്റ്ററുകൾ ന്യൂ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിൽപ്പനക്ക്​ വെച്ചത്​​. വിദ്വേഷ വാചകങ്ങൾ ഉള്ള ഇത്തരം പോസ്റ്ററുകൾ വർഷങ്ങളായി ഇവിടെ വിൽക്കുന്നുണ്ടെന്ന്​ കടയിമുൻ തൊഴിലാളി മാർലൻ എം.സി വില്യംസ്​പറയുന്നു. കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച മുൻ നാഷണൽ ഫുട്ബോൾ ലീഗ്​ താരം കൊളിൻ കപെർനിക്കിനെ Read more about മുസ്​ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല: അമേരിക്കയിലെ ബിസിനസ്​ സ്ഥാപനം വിവാദത്തിൽ.[…]

ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി.

06:12 pm 2/1/2017 ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പിൽ പോലും താൻ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു. ഉത്തർപ്രദേശിൽ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. വാജ്പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് പാർട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിട്ടത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ്. താറുമാറായിക്കിടക്കുന്ന ഇവിടുത്തെ ക്രമസമാധാന നില ശരിയാക്കിത്തരാൻ ബി.ജെ.പിക്ക് ഒരു അവസരം നൽകുവെന്ന് Read more about ലക്നൗവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റൻ റാലി.[…]

ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു.

12:24 pm 2/1/2017 അങ്കാറ: തുർക്കി ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു. ഇയാൾ സാന്തോക്ലോസി​െൻറ വേഷം അണിയുന്നതിെൻറയും ആളുകളുടെ നേർക്ക്​ നിറയൊഴിക്കുന്നതിെൻറയും സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്​. അക്രമി കിഴക്കൻ തുർക്കിസ്ഥാൻ ശാഖയിലെ ​െഎ.എസ്​അംഗമാണെന്നും റിപ്പോർട്ടുണ്ട്​. പടിഞ്ഞാറൻ ചൈനയിലോ അഫ്ഗാനിസ്താനിലോ, ചെച്നിയയിലോ നിന്നാണ്​​ഇയാൾ വന്നതെന്നും അധികൃതർ സംശയിക്കുന്നു. അക്രമിക്കായി വ്യാപക തെരച്ചിലാണ്​സുരക്ഷാ ഉദ്യോഗസ്​ഥർ നടത്തുന്നത്​. ഞായറാഴ്​ച നിശാക്ലബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേരാണ്​ കൊല്ലപ്പെട്ടത്​. മരിച്ചവരിൽ Read more about ഇസ്താംബൂളിലെ നിശാക്ലബ്ബിൽ വെടിവെപ്പ്​ നടത്തിയ ഭീകരേൻറതെന്ന് ​സംശയിക്കുന്നയാളുടെ ചിത്രം പൊലീസ്​ പുറത്ത്​ വിട്ടു.[…]

വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.

12:21 pm 2/1/2017 ന്യൂഡൽഹി: രാഷ്ട്രീയപാർട്ടികൾ വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനക്ക് വിധേയമായാണ് രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കേണ്ടത്. മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിൽ സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ടാകണമെന്ന് സുപ്രീംകോടതിയിലെ ഏഴംഗബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ പറയുന്നു. യു.പിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വന്ന ഈ വിധി രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. രാമ ജന്മഭൂമി വിഷയം വീണ്ടും ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിക്ക് വിധി കനത്ത തിരിച്ചടിയാണെന്ന് എൻ.സി.പി നേതാവ് മജീദ് മേമൻ പ്രതികരിച്ചു. മതവികാരം Read more about വോട്ടിനുവേണ്ടി ജാതിയും മതവും ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി.[…]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു.

08:07 am 2/1/2017 ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ 0.9 ശതമാനവും യൂനിയന്‍ ബാങ്ക് 0.65 ശതമാനവും പഞ്ചാബ് നാഷനല്‍ ബാങ്ക് 0.7 ശതമാനവുമാണ് പലിശ കുറച്ചത്. കഴിഞ്ഞയാഴ്ച എസ്.ബി.ടി 0.3 ശതമാനവും ഐ.ഡി.ബി.ഐ 0.6 ശതമാനവും വായ്പാ പലിശനിരക്ക് കുറച്ചിരുന്നു. മറ്റ് ബാങ്കുകളും ഉടന്‍തന്നെ വായ്പാ പലിശനിരക്ക് കുറക്കുമെന്നാണ് സൂചന. 2008ലെ ആഗോള സാമ്പത്തിക Read more about സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും യൂനിയന്‍ ബാങ്കും പഞ്ചാബ് നാഷനല്‍ ബാങ്കും വായ്പാ പലിശനിരക്ക് കുറച്ചു.[…]