മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു

08:33 am 23/4/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ ; സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി ആചരിച്ചു. ഓശാന ഞായറിലെ തിരുകര്‍മ്മങ്ങള്‍ക്ക് വികാരി . ബഹു. ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. യുവജന വര്‍ഷം പ്രമാണിച്ച് പെസഹാ ദിനത്തില്‍ കാലുകഴുകള്‍ ശ്രുശ്രുഷയില്‍ 12 യുവജനങ്ങള്‍ പങ്കെടുത്തു. ദുഃഖ വെള്ളിയുടെ തിരുകര്‍മ്മങ്ങളില്‍ ബഹു. ഫാ. തോമസ് മുളവനാല്‍ ബഹു. ഫാ. എബ്രഹാം മുത്തോലത്ത്, ബഹു. ഫാ. ബോബന്‍ വട്ടംപുറത്ത് Read more about മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ഇടവക ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഭക്തിസാന്ദ്രമായി സമാപിച്ചു[…]

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച

08:11 am 22/4/2017 ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. ഒരുക്കങ്ങള്‍ സജ്ജമായതായി അതിരൂപതാ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ശുശ്രൂഷകള്‍ക്ക് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യ കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, പാലാ ബിഷപ് മാര്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. ശുശ്രൂഷാമധ്യേ കെസിബിസി ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വചനസന്ദേശം നല്‍കും. തിരുക്കര്‍മങ്ങള്‍ക്കു ശേഷം Read more about ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്‍റെ മെത്രാഭിഷേകം ഞായറാഴ്ച[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്

08:48 pm 21/4/2017 – ജെയിസ് കണ്ണച്ചാന്‍പറമ്പില്‍ ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ പെസഹ വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരാധനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഇടവകയിലെ യുവാക്കന്മാരില്‍നിന്നു കാല്‍ കഴുകല്‍ ശുശ്രൂഷക്കായി തിരഞ്ഞെടുക്കപ്പെട്ടത് ജോര്‍ജി & ജിഫിന്‍ ചാക്കച്ചേരില്‍, മാത്യു & മൈക്കിള്‍ ചെമ്പോല, സനീഷ് വലിയപറമ്പില്‍, ആന്റോ കുരീക്കാട്ടില്‍, ജെയിംസ് ഇടയാഞ്ഞിലില്‍, ജേക്കബ് കണിയാലില്‍, നിഖില്‍ വെട്ടിക്കാട്ട്, ജെന്‍സന്‍ തോട്ടത്തില്‍, ബോണി തെക്കനാട്ട്, അജിത് പറപ്പള്ളില്‍ എന്നിവരായിരുന്നു. തുടര്‍ന്ന് ബഹു. രാമച്ചനാട്ട് Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്[…]

ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഏപ്രില്‍ 23-നു ഞായറാഴ്ച

10:44 am 21/4/2017 മയാമി: കോറല്‍സ്പ്രിംഗ് ആരോഗ്യമാതാ ഫൊറോന ദേവാലയത്തില്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിക്കുന്നു. ഉയിര്‍പ്പ് തിരുനാള്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച ദൈവത്തിന്റെ അപരിമേയമായ കരുണയെ അനുസ്മരിക്കുന്ന സുദിനമാണ്. പുതുഞായറാഴ്ച ദിവ്യകാരുണ്യ മഹത്വത്തിനായുള്ള തിരുനാളായി സഭ ആചരിക്കുന്നു. ദിവ്യകാരുണ്യ ഭക്തി ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിന് വിശുദ്ധ ഫൗസ്റ്റീനായോട് ദൈവം വെളിപ്പെടുത്തി കൊടുത്തതു മുതലാണ് കരുണയുടെ നൊവേനയ്ക്കും ജപമാലയ്ക്കും കൂടുതല്‍ പ്രചാരം ലഭിച്ചത്. ഡിവൈന്‍ മേഴ്‌സി ജപമാലയും, നൊവേനയും ചൊല്ലിയാല്‍ ദണ്ഡവിമോചനം ലഭിക്കുവാന്‍ ഇടയാകുമെന്നു സഭ Read more about ഡിവൈന്‍ മേഴ്‌സി തിരുനാള്‍ ഏപ്രില്‍ 23-നു ഞായറാഴ്ച[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു

09:25 pm 20/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: അനുരഞ്ജനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണയുണര്‍ത്തിയ വിശുദ്ധവാരാചരണം കഴിഞ്ഞു മാനവരാശിയെ പാപത്തിന്റെ കാരങ്ങളില്‍നിന്നും മോചിപ്പിച്ച് മോക്ഷത്തിലേക്കുള്ള വഴികാണിച്ചുതന്ന നിത്യരക്ഷകന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിന്റെ സ്മരണകളുണര്‍ത്തിയ ഉയിര്‍പ്പുതിരുനാള്‍ മാര്‍തോമാശ്ലീഹാ കത്തീഡ്രലില്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരവുമായി ആചരിച്ചു. ഏപ്രില്‍ 16, ശനിയാഴ്ച്ച വൈകിട്ട് 7 ന് ഉയിര്‍പ്പുതിരുനാളിന്റെ കര്‍മ്മങ്ങള്‍ ആരംഭിച്ചു. അതേസമയംതന്നെ ഇംഗ്ലീഷില്‍ കുട്ടികള്‍ക്കായി ദേവാലയത്തിന്റെ ബേസ്മെന്റ് ചാപ്പലില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി റവ. ഡോ. ജെയിംസ് ജോസഫ്, ഫാ. പോള്‍ ചൂരത്തൊട്ടില്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു[…]

ദൃശ്യാനുഭവം കൊണ്ട് ഭക്തിനിര്‍ഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്‌നാനായ യുവജനം

8:53 pm 18/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: ലോകംപമ്പാടുമുള്ള ക്രൈസ്തവര്‍ ദുബാവെള്ളി ആചരിച്ചപ്പോള്‍, ക്രസിതുനാഥന്റെ പീഡാസഹനത്തെ ദൃശ്യാവിഷ്കാരത്തോടെ അവതരിപ്പിച്ചുകൊണ്ട് ചരിത്രം കുറിച്ചിരിക്കുകയാണ് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവകയിലെ യുവജനങ്ങള്‍. അറുപതില്‍ പരം യുവജനങ്ങള്‍ ചേര്‍ന്നാണ് ദുഖവെള്ളിയുടെ ഭാഗമായി നടന്ന കുരിശിന്റെ വഴി, തന്മയത്വത്തോടെയുള്ള ദൃശ്യാവതരണം കൊണ്ട് ഭക്തിനിര്‍ഭരവും വികാര നിര്‍ഭരവുമാക്കിയത്. വികാരി ഫാ. സജി പിണര്‍ക്കയിലിന്റെ സംവിധാനവും, തിരക്കഥയും, സംഭാഷണവും ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നു, യുവജനങ്ങള്‍ രണ്ടാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെയും, പ്രാര്‍ത്ഥനയില്‍ ഒരുങ്ങിയുള്ള തയ്യാറെടുപ്പുകളുടെയും Read more about ദൃശ്യാനുഭവം കൊണ്ട് ഭക്തിനിര്‍ഭരമായ ദുഃഖവെള്ളി ഒരുക്കി ഹൂസ്റ്റണ്‍ ക്‌നാനായ യുവജനം[…]

ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു

8:44 pm 18/4/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: പ്രത്യാശയുടെയും പ്രകാശത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നിത്യജീവന്‍റെയും തിരുനാളായ ക്രിസ്തുവിന്‍റെ തിരുവുത്ഥാനം ആഗോള െ്രെകസ്തവര്‍ക്കൊപ്പം ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയിലും ഭക്തിസാന്ദ്രമായി ആഘോഷിച്ചു. 15ന് വൈകുന്നേരം ഏഴിന് ആരംഭിച്ച ഈസ്റ്റര്‍ വിജില്‍ സര്‍വീസിന് ഇടവക വികാരി ഫാ. വിനോദ് ജോര്‍ജ് മഠത്തിപ്പറന്പില്‍, തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി പ്രഫ. ഫാ. ഫ്രീജോ പോള്‍ പാറíല്‍, സെന്‍റ് ജൂഡ് സീറോ മലങ്കര പള്ളി വികാരി റവ. ഡോ. സജി Read more about ഫിലാഡല്‍ഫിയയില്‍ ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു[…]

റോക്ലാന്‍ഡ്‌സെന്‍റ് മേരീസ് ക്നാനായ പള്ളിയില്‍ വിശുദ്ധ വാരഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി

08:37 pm 18/4/2017 – ലൂക്കാ ചാമക്കാല ന്യൂയോര്‍ക്ക്: സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തിയ വിശുദ്ധ വാര ശുശ്രുഷകള്‍ ഓശാന ഞായറാഴ്ച്ചയോടെ തുടക്കം കുറിച്ചു .കുരുത്തോലകളുമായി ഭക്തീ പൂര്‍വ്വം മരിയന്‍ ഷ്രിയന്‍ ദേവാലയത്തിന്റെ പുറത്തുനിന്നു ആരംഭിച്ച ഘോഷയാത്ര മരിയന്‍ ചാപ്പലില്‍ എത്തി ഓശാന തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചു .പെസഹാ വ്യഴാഴ്ച്ചയുടെ തിരുകര്‍മ്മങ്ങള്‍ 7 പിഎം നു കാല്‍കഴുകല്‍ ശുശ്രുഷ എളിമയുടെ ഓര്മപെടുതലായി മാറി .റോക്ലാന്‍ഡ് ക്‌നാനായ മിഷനിലെ മാതൃവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെസഹാ അപ്പവും പാലും എല്ലാവര്‍ക്കുമായി Read more about റോക്ലാന്‍ഡ്‌സെന്‍റ് മേരീസ് ക്നാനായ പള്ളിയില്‍ വിശുദ്ധ വാരഘോഷങ്ങള്‍ ഭക്തി നിര്‍ഭരമായി[…]

ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി

8:49 am 18/4/2017 – സന്തോഷ് പിള്ള ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മേടമാസം ഒന്നാം തീയതി പുലര്‍ച്ചെ നൂറുകണക്കിന് ഭക്തജനങ്ങള്‍ വിഷുക്കണി ദര്‍ശിക്കാന്‍ എത്തിച്ചേര്‍ന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നന്മയുടെയും, ഐശ്വര്യത്തിന്റെയും, സന്തോഷത്തിന്റെയും ,ഫലം കൊണ്ടുവരുന്ന ദിവസമാണ് വിഷുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ മണ്ണില്‍ വിളയിച്ചെടുത്ത കാര്‍ഷിക ഉത്പന്നങ്ങളും, ഫല വര്‍ഗ്ഗങ്ങളും, വിഷുക്കണിയുടെ ഭാഗമായി മാറിയത് . വിഷുക്കണിയുടെ ഭാഗവാകാന്‍ വേണ്ടി മാത്രം എന്നവണ്ണം ഈ സമയത്തു മാത്രം പൂക്കുന്ന കണിക്കൊന്നയും വിഷുക്കണിയുടെ അഭിവാജ്യഘടകമാണ് . സമ്പല്‍ Read more about ഡാളസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ വിഷു ആഘോഷം ഗംഭീരമായി[…]

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി

08:53 am 17/4/2017 ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്റര്‍ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയായി, ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, കര്‍ത്താവിന്റെ പുനരുദ്ധാനം മൂലം മരണത്തെയും പാപാന്തകാരത്തേയും അതിജീവിച്ചുവെന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഈസ്റ്റര്‍ പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് തരുന്നത്. മനുഷ്യനും ദൈവവും തമ്മില്‍ നിരപ്പായതിന്റെ സുദിനമാണ് ഈസ്റ്റര്‍. എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍ അച്ചന്‍ നേരുകയുണ്ടായി. ഏകദേശം 400-ല്‍പ്പരം ഇടവകാംഗങ്ങള്‍ ആരാധനയില്‍ സംബന്ധിച്ചു. 25-ല്‍ Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി[…]