ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റര്‍
09:37 am 16/4/2017 (ഡയസ് ഇടിക്കുള) യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ദിവ്യമായ സന്ദേശം പ്രഘോഷണംചെയ്ത പുണ്യദിനമാണ് ഈസ്റ്റര്‍. പീഡാനുഭവങ്ങളെ അതിജീവിച്ച ക്രിസ്തുവിന്റെ പുനരുത്ഥാനം ക്രിസ്തീയ വിശ്വാസത്തിന്റെ നാള്‍വഴികളിലെ സുപ്രധാന സംഭവമാണ്. വിശ്വാസ ദീപ്തിയില്‍ നവീകരിക്കപ്പെടുന്ന സുദിനമാണ് ഈസ്റ്റര്‍. അതിജീവനത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്. മരണമാണ് അവസാനം എന്ന് ചിന്തിച്ചിരുന്ന ലോകത്തിന്, അതിന് അപ്പുറത്തേക്ക് പ്രത്യാശയുടെയും വിശാലതയുടെയും സാധ്യതകളെക്കുറിച്ച് വിശ്വസംസ്കൃതിയെ ബോധ്യപ്പെടുത്തിയ ദൈവിക പദ്ധതിയാണ് ക്രിസ്തുവിന്റെ പുനരുത്ഥാനം. ആദിമ സഭയിലെ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആനന്ദത്തിന്റെ ഞായറാഴ്ചയായിരുന്നു. ”ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു Read more about ക്രിസ്തുവിന്റെ പുനരുത്ഥാനം പ്രഘോഷണംചെയ്ത പുണ്യദിനം: ഈസ്റ്റര്‍[…]