ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍

09:24 pm 8/3/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (വട്ടായിലച്ചന്‍) നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്‌സിലെ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന കണ്‍വന്‍ഷന്‍റെ മുഖ്യ ചിന്താവിഷയം രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല (ഏശയ്യ 59:1) എന്നതാണ്. Read more about ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍[…]

അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് 11-ന് ഡാളസില്‍

10:08 pm 6/3/2017 ഡാളസ്: കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം നടത്തുന്നു. രാവിലെ 8.30 മുതല്‍ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായയായി ഭാരവാഹികള്‍ അറിയിച്ചു. കേരളാ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഡാളസിന്റെ വനിതാ വിഭാഗമാണ് ഈ പ്രാര്‍ത്ഥനാ ദിനാഘോഷത്തിനു നേതൃത്വം നല്കുന്നത്. ഡാളസിലെ ഇരുപത്തഞ്ചില്‍പ്പരം പള്ളികളുടെ കൂട്ടായ്മയാണ് ഇത്. ഈവര്‍ഷം ഫിലിപ്പീന്‍സിനെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം പ്രവര്‍ത്തിക്കുമോ?’ എന്ന Read more about അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് 11-ന് ഡാളസില്‍[…]

കത്തീഡ്രല്‍ മദ്ബഹാ കൂദാശ മാര്‍ച്ച് 25-ന് .

09:04 am 6/3/2017 മോഹന്‍ വര്‍ഗീസ് ന്യൂയോര്‍ക്ക്: അമേരിക്കയിലെയും കാനഡയിലെയും സീറോ മലങ്കര കത്തോലിക്കാ രൂപതയുടെ കത്തീഡ്രല്‍ മദ്ബഹാ കൂദാശ 2017 മാര്‍ച്ച് 25 ശനി പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പു തിരുനാളില്‍ നടത്തപ്പെടുന്നു. ഉച്ചയ്ക്ക് 2.45 ന് ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സീറോ മലങ്കര സഭയുടെ തലവനും പിതാവുമായ കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയാണ്. ശുശ്രൂഷാ മദ്ധ്യേ ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ തിമൊത്തി ഡോളന്‍ വചന സന്ദേശം നല്‍കും. ഏകദേശം ഇരുപതോളം മെത്രാപ്പൊലീത്തമാരും ധാരാളം Read more about കത്തീഡ്രല്‍ മദ്ബഹാ കൂദാശ മാര്‍ച്ച് 25-ന് .[…]

വെസ്റ്റ് ചെസ്റ്റര്‍ ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു?

09:03 am 6/3/2017 തോമസ് പാലച്ചേരില്‍ ന്യൂയോര്‍ക്ക് : വി.യൗസേപിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്‌ചെസ്റ്റര്‍ബ്രോണ്‍സ് ക്‌നാനായ ദേവാലയത്തില്‍ (670 yonkers ave yonkers newyork) മാര്‍ച്ച് 12 തീയതി കുടുംബനാഥന്‍മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി.യൗസേപിതാവിന്റെ തിരുനാള്‍ കൊണ്ടാടുകയാണ്. ഈ തിരുന്നാളില്‍ വന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 4.30നുള്ള ലദിഞ്ഞോടെതിരുനാള്‍ കര്‍മ്മങ്ങള്‍ ആരംഭിച്ച് റെവ .ഫാ സുനി പടിഞ്ഞാറേക്കര (vikar anbman )മുഖ്യ കാര്മികത്തില്‍ നടുക്കുന്ന തിരുന്നാള്‍ റാസ ഉണ്ടായിരിക്കും പുറമെ തിരുനാള്‍ Read more about വെസ്റ്റ് ചെസ്റ്റര്‍ ബ്രോണ്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ വി.യൗസേപിതാവിന്റെ തിരുന്നാള്‍ ആഘോഷിക്കുന്നു?[…]

കോറല്‍സ്പ്രിംങ് ആരോഗ്യമാതാ ദേവാലയത്തില്‍ നോമ്പുകാല ഒരുക്ക ശുശ്രൂഷ

08:16 am 4/3/2017 മയാമി: അമ്പതു ദിവസത്തെ വൃതാനുഷ്ഠാനങ്ങളിലൂടെ മനസ്സും ശരീരവും പ്രാര്‍ത്ഥനാപൂര്‍വ്വം ഒരുക്കി ആത്മനവീകരണം പ്രാപിച്ച് യേശുക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ പങ്കാളികളാകുന്നതിനായി ക്രൈസ്തവ സഭ വലിയനോമ്പ് ആചരിക്കുന്നു. നോമ്പിനൊരുക്കമായി കോറല്‍സ്പ്രിങ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവക ദേവാലയത്തില്‍ വ്യാഴാഴ്ച ദിവസങ്ങളില്‍ വൈകുന്നേരം 6.15-നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു ഒരു മണിക്കൂര്‍ ആരാധനയും നടത്തുന്നു. മാര്‍ച്ച് ഒമ്പതാം തീയതി വ്യാഴാഴ്ച വൈകുന്നേരം 6.15-നു സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ അനുഗ്രഹീത വചനപ്രഘോഷകനും, രോഗശാന്തി ശുശ്രൂഷകനുമായ റവ.ഫാ. സാജു ഇലഞ്ഞിയില്‍ വിശുദ്ധ Read more about കോറല്‍സ്പ്രിംങ് ആരോഗ്യമാതാ ദേവാലയത്തില്‍ നോമ്പുകാല ഒരുക്ക ശുശ്രൂഷ[…]

ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റിന്‍ ചാമക്കാല നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം 11,12 തീയതികളില്‍

11:30 am 3/3/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ ബെഡ്‌ഫോര്‍ഡ്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മ്മയും,സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രവുമായ ബെഡ്‌ഫോര്‍ഡില്‍ വലിയ നോമ്പുകാലത്തോടനുബന്ധിച്ച് വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. വെസ്റ്റ്മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലിനും,പ്രമുഖ ചിന്തകനും,വാഗ്മിയും ആയ ഫാ.സെബാസ്റ്റിയന്‍ ചാമക്കാല ദ്വിദിന വചന ശുശ്രുഷ നയിക്കും. കിഡ്‌സ് ഫോര്‍ കിങ്ഡം സെഹിയോന്‍ യു കെ ടീം ധ്യാന ദിവസങ്ങളില്‍ കുട്ടികള്‍ക്കായി പ്രത്യേക ആല്മീയ പരിപോഷണ ശുശ്രുഷകള്‍ ഒരുക്കുന്നതാണ്.കുമ്പസാരത്തിനും,കൗണ്‍സിലിങ്ങിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.വിശുദ്ധ കുര്‍ബ്ബാന രണ്ടു ദിവസങ്ങളിലും അര്‍പ്പിക്കുന്നതായിരിക്കും. Read more about ബെഡ്‌ഫോര്‍ഡില്‍ ഫാ.സെബാസ്റ്റിന്‍ ചാമക്കാല നയിക്കുന്ന നോമ്പുകാല വാര്‍ഷിക ധ്യാനം 11,12 തീയതികളില്‍[…]

കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

08:16 pm 2/3/2017 കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ “ധര്‍മ്മ ഐക്യു’വിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈദീക ദര്‍ശനങ്ങളെപ്പറ്റിയും ഹൈന്ദവ ധര്‍മ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്‌നോത്തരി ഓണ്‍ലൈന്‍ വഴിയാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളില്‍ വൈദീകദര്‍ശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും, ഹൈന്ദവധര്‍മ്മത്തെപ്പറ്റിയുള്ള പഠനം ഉയര്‍ന്ന ചിന്താഗതിയുള്ള പൗരന്മാര്‍ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് കെ.എച്ച്.എന്‍.എ ആദ്യാത്മികവേദി ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂള്‍ (9 Read more about കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.[…]

ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്

07:33 pm 2/3/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ വിഭൂതിബുധന്‍ മുതല്‍ വീണ്ടുമൊരു നോമ്പിലേക്കു പ്രവേശിക്കുന്നു. വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുçന്നതിëള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മനുഷ്യനാരുക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്. എല്ലാ മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നോമ്പാചരണം നടത്തുന്നതിനു ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശം ഒന്നുതന്നെ. മനസിനെയും, നാവിനെയും, ശരീരത്തെയും നിയന്ത്രിച്ച് Read more about ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്[…]

അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് നാലിന് ഫിലഡല്‍ഫിയയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

07:39 am 2/3/2017 ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ ഫിലാഡല്‍ഫിയയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നാലിനു ശനിയാഴ്ച പ്രാര്‍ത്ഥനാദിനാഘോഷം സംഘടിപ്പിക്കും. രാവിലെ 9.30-മുതല്‍ 1.30 വരെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു (1009 അന്‍ റൂ അവന്യൂ, ഫിലാഡല്‍ഫിയ, പി.എ 19111) നടത്തുന്ന മീറ്റിംഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തായതായി ഭാരവാഹികള്‍ അറിയിച്ചു. എക്യൂമെനിക്കല്‍ വനിതാ വിഭാഗം ആണ് ഈ പ്രാര്‍ത്ഥനാദിനാഘോഷത്തിന് നേതൃത്വം നല്‍കുന്നത്. ഈവര്‍ഷം ഫിലിപ്പീന്‍സ് രാജ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് “ഞാന്‍ നിങ്ങളോട് അന്യായം Read more about അഖില ലോക പ്രാര്‍ത്ഥനാദിനാഘോഷം മാര്‍ച്ച് നാലിന് ഫിലഡല്‍ഫിയയില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, കിക്ക് ഓഫ് നടത്തി –

08:53 pm 01/3/2017 മാര്‍ട്ടിന്‍ വിലങ്ങോലില്‍ ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനായുള്ള ഹൂസ്റ്റണ്‍ സെന്റ് മേരീസ്‌ േദവാലയത്തിലെ കിക്ക് ഓഫ് ഫെബ്രുവരി 18ാം തിയതി ഞായറാഴ്ച ഇടവക മെത്രാപ്പൊലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു. 2017 ജൂലൈ 19 മുതല്‍ 22 വരെ ന്യുയോര്‍ക്കിലെ എലന്‍വില്‍സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വച്ച് നടത്തപ്പെടുന്ന ഈ കുടുംബ മേളയുടെ വിജയത്തിനായി അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ മേല്‍നോട്ടത്തില്‍ കൗണ്‍സില്‍ Read more about അമേരിക്കന്‍ മലങ്കര അതിഭദ്രാസന യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റണ്‍, കിക്ക് ഓഫ് നടത്തി –[…]