പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി

07:30 am 12/2/2017 – ഇടിക്കുള ജോസഫ് ന്യൂജേഴ്‌സി: പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും ഫെബ്രുവരി 5 ഞായറാഴ്ച നടത്തപ്പെട്ടു. ഞായറാഴ്ച രാവിലെ 11 ന് ആരംഭിച്ച തിരുനാള്‍ കര്‍മ്മങ്ങള്‍ തിരുസ്വരൂപം വെഞ്ചരിക്കല്‍ തുടര്‍ന്നു നടന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്ക്ക് ഇടവക വികാരി റവ: ഫാദര്‍ .ജേക്കബ് ക്രിസ്റ്റി നേതൃത്വം വഹിച്ചു, റവ : ഫാദര്‍ റിജോ ജോണ്‍സന്‍ സഹകാര്‍മ്മികത്വം നിര്‍വഹിച്ചു, ആഘോഷമായ ലദീഞ്ഞ്, Read more about പാറ്റേഴ്‌സണ്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാളും കഴുന്നെടുക്കല്‍ ശുശ്രൂഷയും നടത്തി[…]

ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനയും പുറത്തു നമസ്കാരവും

07:25 am 12/2/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഫൊറോനാ ദൈവാലയത്തില്‍ 40 മണിയ്ക്കൂര്‍ ആരാധനയും, പുറത്ത് നമസ്കാരവും, ദിവ്യകാരുണ്യ അത്ഭുത പ്രദര്‍ശനവും നടത്തപ്പെടുന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍. ജോയി ആലപ്പാട്ട്, ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ തുടങ്ങി നിരവധിപേര്‍, വിവിധ ദിവസങ്ങളിലായി കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മ്മങ്ങള്‍, ഫെബ്രുവരി 17 വെള്ളിയാഴ്ച ആരംഭിച്ച് ഫെബ്രുവരി 19 ഞായറാഴ്ച അവസാനിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. Read more about ഹൂസ്റ്റണ്‍ സെന്റ് മേരീസില്‍ 40 മണിക്കൂര്‍ ആരാധനയും പുറത്തു നമസ്കാരവും[…]

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ

07:00 pm 10/2/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: ആഗോള ക്രൈസ്തവരുടെ ആരാധനാവല്‍സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമായ വലിയനോമ്പിനൊരുക്കമായി ഫിലാഡല്‍ഫിയായിലെ 3 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന് മൂന്നുദിവസത്തെ æടുംബനവീകരണധ്യാനം നടത്തുന്നു. മാര്‍ച്ച് 24 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 26 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത് ബെന്‍സേലത്തുള്ള സെ. എലിസബത്ത് ആന്‍ സീറ്റോണ്‍ പള്ളിയില്‍ (1200 Park Ave.; Bensalem, PA 19020) ആണ്. റവ. ഫാ. സജി മുക്കൂട്ട് വികാരിയായ സെ. ജൂഡ് സീറോ മലങ്കരകത്തോലിക്കാ ഇടവക, Read more about ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കുന്ന നോമ്പുകാല ധ്യാനം ഫിലാഡല്‍ഫിയയില്‍ മാര്‍ച്ച് 24 മുതല്‍ 26 വരെ[…]

ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

08:39 am 8/2/2017 ഷിക്കാഗോ: ജന്മാന്തരപാപങ്ങളൊഴിഞ്ഞ് കര്‍മ്മരംഗം തെളിയുന്നതിനും മോക്ഷപദത്തിനും നമ്മെ പ്രാപ്തരാക്കുന്നതിനായി മറ്റൊരു ശിവരാത്രി കൂടിവരവായി. ത്യാഗത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ആത്മജ്ഞാനത്തിന്റേയും മൂര്‍ത്തിയായ ജഗത്ഗുരുവും ജഗത്പതിയുമായ ലോകൈക നാഥനായ പരമശിവനുവേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചുപ്രാര്‍ഥിച്ച രാത്രിയാണത്രേ ശിവരാത്രി. മാഘമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശി ദിവസമായിരുന്നു അത്. അതുകൊണ്ട് എല്ലാകൊല്ലവും മാഘമാസത്തിലെ കറുത്തചതുര്‍ദശി ദിവസംഭാരതീയര്‍ ലോകത്തിലുടനീളം അന്നേദിവസം ശിവരാത്രിയായി ആഘോഷിക്കുന്നത്. പതിവുപോലെ ഇക്കുറിയും ഗീതാമണ്ഡലം ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് വേണ്ടിവിപുലമായ ഒരുക്കങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വരുന്ന ഫെബ്രുവരി 24 , വെള്ളിയാഴ്ച വൈകുന്നേരം 7.30 Read more about ഗീതാമണ്ഡലം ശിവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു[…]

സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു

08:38 pm 7/2/2017 ഹൂസ്റ്റണ്‍: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം 2017- 22 കാലയളവിലേക്കുള്ള പുതിയ കൗണ്‍സിലിനെ ഫെബ്രുവരി നാലിനു ശനിയാഴ്ച ഹൂസ്റ്റണിലെ ഊര്‍ശലേം ഭദ്രാസന ആസ്ഥാനത്തുവെച്ചു ഭദ്രാസന മെത്രാപ്പോലീത്ത അഭി. അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ കൂടിയ ഭദ്രാസന അസംബ്ലി യോഗത്തില്‍ വച്ചു പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു. പുതിയ ഭദ്രാസന സെക്രട്ടറിയയി റവ. ഫാ. ഫിലിപ്പ് ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായി റവ.ഫാ. ബിന്നി കുരുവിള, റവ.ഫാ. ഡിജു സഖറിയ, റോയി തോമസ്, മനോജ് തോമസ്, Read more about സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു[…]

മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ന്

08:17 am 7/2/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: കോട്ടയം അതിരൂപതയുടെ സാമുഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ചേര്‍പ്പുങ്കല്‍ സമരിറ്റന്‍ സെന്ററില്‍ നിര്‍മ്മിച്ച മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പും നാലാമത് സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ചൊവ്വാഴ്ച നടക്കും. വൈകുന്നേരം 3 .30 ന് ചേരുന്ന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുത്തോലത്ത് ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് നിര്‍വഹിക്കും. തുടര്‍ന്ന് കോട്ടയം അതിരൂപത Read more about മുത്തോലത്ത് ഓഡിറ്റോറിയം വെഞ്ചിരിപ്പും സമരിറ്റന്‍ സംഗമവും ഫെബ്രുവരി 14 ന്[…]

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും –

08:43 pm 6/2/2017 സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും നടത്തപ്പെടുന്നു. ഫെബ്രുവരി 6,7,8 തിയ്യതികളിലായാണ് മൂന്ന് നോമ്പാചരണം നടത്തപ്പെടുക. ഫെബ്രുവരി 8 ബുധനാഴ്ച വൈകുന്നേരമാണ് ചരിത്ര പ്രസിദ്ധമായ പുറത്ത് നമസ്കാരം നടത്തപ്പെടുക. ഫാ. ബോബന്‍ വട്ടംപുറത്ത് പുറത്ത് നമസ്കാര ശുശ്രൂഷക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. വലിയ നോമ്പിന് മുന്‍പ്, മൂന്നാമത്തെ ചൊവ്വാഴ്ച, കടുത്തുരുത്തി വലിയ പള്ളി അങ്കണത്തിലെ ചരിത്ര പ്രസിദ്ധമായ കല്‍ കുരിശിങ്കല്‍ Read more about ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പാചരണവും പുറത്ത് നമസ്കാരവും –[…]

മഞ്ഞനിക്കര ഓര്‍മപ്പെരുന്നാളിനു കൊടിയേറി

08:41 am 6/2/2017 പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ഓര്‍മപ്പെരുന്നാളിനു കൊടിയേറി. ഇന്നലെ രാവിലെ കുര്‍ബാനയ്ക്കുശേഷം മഞ്ഞനിക്കര ദയറാ കത്തീഡ്രല്‍ അങ്കണത്തില്‍ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ഗ്രീഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ് എന്നിവര്‍ ചേര്‍ന്നു കൊടിയേറ്റി. വൈകുന്നേരം ഓമല്ലൂര്‍ കുരിശിങ്കല്‍ ദയറാ തലവന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിര്‍വഹിച്ചു. റമ്പാന്‍മാരും വൈദികരും വിശ്വാസികളും കൊടിയേറ്റില്‍ പങ്കെടുത്തു. മഞ്ഞനിക്കര പെരുന്നാളിനു തുടക്കം കുറിച്ച ഇന്നലെ യാക്കോബായ Read more about മഞ്ഞനിക്കര ഓര്‍മപ്പെരുന്നാളിനു കൊടിയേറി[…]

പ്രതിസന്ധികളില്‍ തളരാതെ മുന്നേറുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ്

07:05 Pm 5/2/2017 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ ദൈവീകനിയോഗവും പദ്ധതികളും മനസ്സിലാക്കി ഉറച്ച കാല്‍വെയ്‌പോടെ മുന്നേറാന്‍ ആര്‍ച്ച് ബിഷപ്പ് ആയൂബ് മോര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. പുണ്യശ്ശോകനായ ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ് വലിയ മെത്രാപ്പോലീത്തയുടെ (മുന്‍ മലബാര്‍ ഭദ്രാസനാധിപന്‍) ഒന്നാമത് ദുക്‌റോനോ പെരുന്നാളിനോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന വിശുദ്ധ കുര്‍ബാനയിലും, അനുസ്മരണ സമ്മേളനത്തിലും മുഖ്യകാര്‍മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനിയോഗം മനസ്സിലാക്കി പരിശുദ്ധ സഭയെ സേവിച്ച ഉത്തമ ഇടയാനിയിരുന്നു Read more about പ്രതിസന്ധികളില്‍ തളരാതെ മുന്നേറുക: ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ്[…]

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.

O7:00 PM 5/2/2017 – ബിനോയി കിഴക്കനടി (പി.ആര്‍.ഒ) ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ജാനുവരി 22 ഞായറാഴ്ച രാവിലെ 9:45 ന് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. ബഹു. മുത്തോലത്തച്ചന്‍ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി രണ്ടു പ്രവശ്യം രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെ ജീവിതവിശുദ്ധിയെപറ്റിയും, പട്ടാളക്കാരനായ സെബസ്ത്യാനോസ് വിശുദ്ധനായതുപോലെ എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവര്‍ക്കും വിശുദ്ധരാകാമെന്നും അനുസ്മരിപ്പിക്കുകയും, Read more about ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വി. സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു.[…]