ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് സുവിശേഷ യോഗം ഫ്രാങ്ക്ഫര്‍ട്ടില്‍

07:23 am 24/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: യേശുക്രിസ്തു തരുന്ന പാപക്ഷമയും ഹ|ദയശുദ്ധിയും അനുഭവിച്ചുകൊണ്ട് സഭാഭേദം കൂടാതെ ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ദൈവവേല ചെയ്യുകയും ചെയ്യുന്ന കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഫ്രാങ്ക്ഫര്‍ട്ടില്‍ സുവിശേഷ യോഗം സംഘടിപ്പിക്കുന്നു. മെയ് 27 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മുതല്‍ 05 വരെ ഫ്രാങ്ക്ഫര്‍ട്ട് റോഡല്‍ഹൈമിലെ സെന്റെ് അന്റോണിയോസ് പള്ളി ഹാളില്‍ വച്ചാണ് ഈ സുവിശേഷ യോഗം. ഫ്രാങ്ക്ഫര്‍ട്ടിലെ ഈ സുവിശേഷയോഗത്തില്‍ അനുഗ്രീഹിതരായ പ്രഭാഷകര്‍ പങ്കെടുക്കുന്നു. വിശ്വാസികള്‍ക്കിടയില്‍ നന്മയുടെ പ്രകാശമേറിയ Read more about ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് സുവിശേഷ യോഗം ഫ്രാങ്ക്ഫര്‍ട്ടില്‍[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 15, 16, 17, 18തീയതികളില്‍

07:16 am 24/5/2017 ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ 15, 16, 17, 18 (വ്യാഴം ഞായര്‍) തീയതികളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 5 വരെ ഒന്‍പതാം കുടുംബ നവീകരണകണ്‍വെന്‍ഷന്‍ നടത്തപ്പെടും. അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡിറക്ടറും ധ്യാനഗുരുവുമായ റവ. ഫാ. ഡോമിനിക് വാളാംനാല്‍ ആന്‍ഡ് ടീംആയിരിക്കും മുതിര്‍ന്നവര്‍ക്കുള്ള ധ്യാനം നയിക്കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി കത്തീഡ്രലിന്റെ വിവിധമുറികളിലായി ഇംഗ്ലീഷിലും ധ്യാനംഉണ്ടായിരിക്കും. ഇംഗ്ലീഷ് ധ്യാനശുശ്രൂഷകളുടെ ക്രമീകരണങ്ങള്‍ ഇപ്രകാരമായിരിക്കും. ഗ്രേഡ് 1, 2,3 Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ കുടുംബനവീകരണ കണ്‍വെന്‍ഷന്‍ ജൂണ്‍ 15, 16, 17, 18തീയതികളില്‍[…]

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയ മതബോധന സ്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെ ആദരിച്ചു

07:24 am 23/5/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു. മെയ് 21-നു രാവിലെ 10 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷമാണ് കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചത്. 154 കുട്ടികളാണ് ഈവര്‍ഷം പെര്‍ഫെക്ട് അറ്റന്‍ഡന്‍സ് അവാര്‍ഡിന് അര്‍ഹരായത്. വികാരി ഫാ. തോമസ് മുഴവനാല്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൃത്യമായി ക്ലാസുകളില്‍ എത്തിച്ചേര്‍ന്ന കുട്ടികളേയും, കുട്ടികളെ ക്ലാസുകളില്‍ എത്തിക്കാന്‍ പ്രോത്സാഹനം Read more about മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയ മതബോധന സ്കൂളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയവരെ ആദരിച്ചു[…]

ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മാതൃദിനം ആഘോഷിച്ചു

07:22 am 23/5/2017 – സന്തോഷ് പിള്ള ഡാളസ്: ഡാളസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍, മാതൃദിനത്തില്‍ സന്നിഹിതരായിരുന്ന എല്ലാ അമ്മമാര്‍ക്കും, കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ റോസാ പൂക്കള്‍ നല്‍കി ആദരിച്ചു. “മാതൃ ദേവോ ഭവ”, അമ്മമാരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നതാണ് ഭാരതീയ സംസ്കാരമെന്ന് കെ.എച്ച്.എസ് ട്രസ്റ്റി ചെയര്‍മാന്‍ കേശവന്‍ നായര്‍ അറിയിച്ചു. “”തൊട്ടിയുന്തുന്ന കൈകള്‍ ലോകം നയിക്കും”, “അമ്മയല്ലാതൊരു ദൈവമുണ്ടോ”, എന്നുമുള്ള ഭാഷാ പ്രയോഗങ്ങള്‍, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തിലും, വളര്‍ച്ചയിലും, അമ്മമാര്‍ക്കുള്ള Read more about ഡാളസ് ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മാതൃദിനം ആഘോഷിച്ചു[…]

ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 28-ന്

07:18 am 23/5/2017 – സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈവര്‍ഷത്തെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം മെയ് 28-നു ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെടും. ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ചടങ്ങുകളില്‍ വെച്ച് 29 കുട്ടികളുടെ ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം നടത്തപ്പെടും. രണ്ടു കുട്ടികളുടെ സ്ഥൈര്യലേപന കൂദാശയും തദവസരത്തില്‍ നടത്തപ്പെടുന്നതാണ്. ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വച്ചു മാതാപിതാക്കളുടെ നേതൃത്വത്തില്‍ വിരുന്നു Read more about ഷിക്കാഗോ സെന്റ് മേരീസ് ദേവാലയത്തിലെ ആദ്യകുര്‍ബാന സ്വീകരണം മെയ് 28-ന്[…]

സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി

10:04 am 22/5/2017 – അപ്പച്ചന്‍ കണ്ണന്‍ചിറ റ്റീവനേജ്: ഫാത്തിമയില്‍ പരിശുദ്ധ അമ്മ ദര്‍ശ്ശനം നല്‍കുകയും ലോക രക്ഷയുടെ ദിവ്യ സന്ദേശം കൊടുക്കുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികം സ്റ്റീവനേജ് കേരള കത്തോലിക്കാ സമൂഹം ഗംഭീരമായി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററും,വെസ്റ്റ് മിനിസ്റ്റര്‍ അതിരൂപതയുടെ പരിധിയിലുള്ള വിശ്വാസി സമൂഹത്തിന്റെ ചാപ്ലയിനും ആയ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ നേതൃത്വം നല്‍കി.സ്റ്റീവനേജ് സെന്റ് ജോസഫ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ വെച്ചു നടത്തപ്പെട്ട Read more about സ്റ്റീവനേജില്‍ ഫാത്തിമ സെന്റനറി ആഘോഷം മരിയന്‍ പ്രഘോഷണോത്സവമായി[…]

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.

09:09 pm 20/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാള്‍, ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായി ജൂണ്‍ 9 മുതല്‍ 11 വരെ ഭക്തിപൂര്‍വം ആഘോഷിക്കുന്നു. ജൂണ്‍ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ കൊടിയേറ്റുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന Read more about ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.[…]

അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

09:17 pm 19/5/2017 ശാസ്താംകോട്ട: അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനം മെയ് 11, 12 തീയതികളില്‍ വിപുലമായ പരിപാടികളോടെ ശാസ്താംകോട്ട ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. സ്ഥാപക പ്രസിഡന്റ് അഭി. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പ്രൊഫ. കെ. ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന അന്താരാഷ്ട്ര സെമിനാര്‍ Creating Impact through Innovations in Read more about അസോസിയേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ റിസേര്‍ച്ചേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AIRIO) ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു[…]

ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം

07:19 am 19/5/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: സെ. തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധന സ്കൂള്‍ കുട്ടികളുടെ പ്രഥമദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനവും ഭക്തി നിര്‍ഭരമായ ശുശ്രൂഷകളോടെ നടന്നു. ചിക്കാഗൊ സീറോ മലബാര്‍ രൂപതയുടെ ഇപ്പോഴത്തെ ചാന്‍സലറും, ഫിലാഡല്‍ഫിയാ പള്ളി മുന്‍ വികാരിയുമായിരുന്ന റവ. ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി മുഖ്യകാര്‍മ്മികനും, ഇടവക വികാരി റവ. ഫാ. വിനോദ് മഠത്തിപറമ്പില്‍ സഹകാര്‍മ്മികനുമായി അര്‍പ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികര്‍മ്മം. പരിശുദ്ധ കന്യകാമാതാവിന്റെ ഫാത്തിമാപ്രത്യക്ഷീകരണത്തിന്റെ നൂറാം Read more about ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം[…]

ബംഗളൂരു ഫൊറോന മാര്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു

07:02 pm 18/5/2017 ബംഗളൂരു: ബംഗളൂരു കേന്ദ്രമാക്കി കോട്ടയം അതിരൂപതയില്‍ രൂപംകൊണ്ട ഫൊറോന ഉദ്ഘാടനം ചെയ്തു.അതിരൂപതയിലെ പതിനാലാമത്തെ ഫൊറോനയാണിത്. കര്‍ണാടകയിലെ സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് നെല്ലിയാടി, ആരോഗ്യമാതാ ചര്‍ച്ച് കടബ, സെന്‍റ് മേരീസ് ചര്‍ച്ച് അജ്കര്‍ എന്നീ ഇടവകകളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഫൊറോന രൂപീകരിച്ചിരിക്കുന്നത്. കടബയില്‍ സംഘടിപ്പിച്ച കര്‍ണാടക ക്‌നാനായ കത്തോലിക്ക കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് ഫൊറോനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരിജനറാള്‍ Read more about ബംഗളൂരു ഫൊറോന മാര്‍ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു[…]