അധോലോക കുറ്റവാളി കുമാര്‍പിള്ള പിടിയില്‍

01:20pm
19/02/2016
kumar-pilla
സിംഗപ്പൂര്‍ സിറ്റി: അധോലോക കുറ്റവാളിയുംപിടികിട്ടാപുളളിയും ഇന്ത്യയില്‍ നിരവധി കേസുകളില്‍ പ്രതിയുമായ കുമാര്‍പിള്ള സിംഗപ്പൂരില്‍ പിടിയിലായെന്ന് റിപ്പോര്‍ട്ട്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കുമാര്‍പിള്ളയെ കസ്റ്റഡിയിലെടുത്തതെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ നിരവധി കൊലപാതക, മോഷണ കേസുകളില്‍ പ്രതിയായ ഇയാള്‍ വ്യാജ മേല്‍വിലാസത്തിലാണ് സിംഗപ്പൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. മുംബൈ പൊലീസ് കുമാര്‍പിള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ സിംഗപ്പൂര്‍ അധികൃതര്‍ക്ക് കൈമാറിയിരുന്നു.

ഒളിവിലായിരുന്ന കുമാര്‍പിള്ളക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈ വിക്രോളിയിലെ ബന്ധം ഉപയോഗിച്ച് നിര്‍മാണ വ്യവസായം നടത്തി വരികയായിരുന്നു ഇയാള്‍.