അവിയല്‍ ട്രൈലറുമായി എത്തി

10:48am 10/3/2016

പ്രേമത്തിന് ശേഷം വീണ്ടും നിവിനും അല്‍ഫോന്‍സും ഒന്നിക്കുന്ന തമിഴ് ചിത്രം ‘അവിയലി’ന്റെ ട്രൈലര്‍ പുറത്തിറങ്ങി. അഞ്ച് സംവിധായകരുടെ അഞ്ച് ഹ്രസ്വചിത്രങ്ങള്‍ ചേര്‍ന്ന സിനിമയാണ് അവിയല്‍. അല്‍ഫോന്‍സ് പുത്രന്‍, സമീര്‍ സുല്‍ത്താന്‍, മൊഹിത് മെഹ്റാ, ലോഗേഷ് കനകരാജ്, ഗുരു സ്മരണ്‍ എന്നിവരാണ് സംവിധായകര്‍. അല്‍ഫോന്‍സിന്റെ ഹ്രസ്വചിത്രം ‘എലി’യാണ് ചിത്രത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.