12:59pm 30/06/2016
ബാലസോർ: ഒഡീഷയിലെ ചാന്ദിപൂരിൽ നിന്ന് ഇന്ന് രാവിലെ 8.15 ഒാടെയായിരുന്നു പരീക്ഷണം. മിസൈൽ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ ഗേവഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്താൻ തീരുമാനിച്ചിരുന്ന മിസൈൽ പരീക്ഷണം അവസാന നിമിഷം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ബംഗാൾ ഉൾക്കടലിന് മുകളിൽ നീങ്ങുന്ന വസ്തുവിനെ പ്രതിരോധിക്കാൻ റഡാർ സന്ദേശം ലഭിച്ച ഉടൻ ചാന്ദിപൂരിലെ മൂന്നാം വിക്ഷേപണത്തറയിൽ നിന്ന് മിസൈൽ കുതിച്ചുയർന്നു. വിവിധോേദ്ദശ നിരീക്ഷണ സംവിധാനവും അപകടസൂചനയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന റഡാർ സംവിധാനവും ഉൾപ്പെട്ടതാണ് മിസൈൽ. 50-–70 കിലോമീറ്റർ വരെയാണ് മധ്യദൂര മിസൈലുകളുടെ പ്രഹര പരിധി.
ഡി.ആർ.ഡി.ഒക്കു കീഴിലെ പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും സംയുക്തമായാണ് മിസൈൽ വികസിപ്പിച്ചത്. പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ മിസൈൽ ഇന്ത്യൻ സേനയുടെ ഭാഗമാവും.