ഇസ്ലാമാബാദില്‍ കല്‍ക്കരി ഖനി തകര്‍ന്നു; ഏഴ് മരണം,

09:31am 13/3/2016

download (2)
ഇസ്ലാമാബാദ്: കല്‍ക്കരി ഖനി തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. പാകിസ്താനിലെ ഒറാക്‌സായി മേഖലയില്‍ ശനിയാഴ്ച്ച രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പത്തു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
48 ഓളം പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരങ്ങള്‍. അപകട സമയത്ത് ഖനിയില്‍ 65 പേര്‍ ഉണ്ടായിരുന്നതായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.