10:50am
09/2/2016
ഗ്രീസ്: തുര്‍ക്കി തീരമായ ഈജയില്‍ ബോട്ട് മുങ്ങി 27 അഭയാര്‍ഥികള്‍ മരിച്ചു. ബോട്ടില്‍ മറ്റ് പത്ത് പേര്‍കൂടി ഉണ്ടായിരുന്നെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും തുര്‍ക്കി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.
തുര്‍ക്കിയില്‍ നിന്ന് ഗ്രീസിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്ന രണ്ടു ബോട്ടുകളാണ് മുങ്ങിയത്.തുര്‍ക്കിയില്‍ നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ ഒഴുക്ക് തടയുന്നതിനു നടപടി സ്വീകരിക്കുമെന്നു തുര്‍ക്കി സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണു കുടിയേറ്റക്കാര്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയത്.