ഉപ്പ് ഏറ്റവും അധികം ഉപയോഗിക്കുന്ന ഇന്ത്യാക്കാര്‍.

11:50 am 25/11/2016
download (6)

ന്യുഡല്‍ഹി: ഇന്ത്യക്കാര്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച അളവിനേക്കാള്‍ ഇരട്ടിയിലധികം ഉപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതായി പഠനം. ഇത് ഹൃദസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായും പഠനഫലങ്ങള്‍ പറയുന്നു.
ജോര്‍ജ് ഇന്‍സ്റ്റിറ്റിയുട്ട്ഓഫ് ഹെല്‍ത്ത് സയന്‍സ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുള്ളത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 19 വയസ്സില്‍ കുടുതലുള്ള മനുഷ്യന് ആവശ്യമായ ഉപ്പിന്റെ അളവ് 5 ഗ്രാമാണ്. എന്നാല്‍ ഇന്ത്യയില്‍ ആളുകള്‍ ഉപയോഗിക്കുന്നത് 10.98 ഗ്രാം ഉപ്പാണ്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ ഇന്ത്യയിലുമാണ് ഉപ്പി?െന്റ ഉപയോഗം കുടുതലെന്നാണ് പഠനഫലങ്ങള്‍ തെളിയിക്കുന്നത്. ത്രിപുരയാണ് ഉപ്പ് ഉപയോഗത്തില്‍ എറ്റവും മുന്നിലുള്ള സംസ്ഥാനം 14 ഗ്രാമാണ് ശരാശരി ത്രിപുരയില്‍ ആളുകളുടെ ഉപ്പ് ഉപയോഗത്തിന്റെ അളവ്.
കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളില്‍ കാര്യമായ മാറ്റം വന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡാണ് കഴിക്കുന്നത് . ഇതില്‍ മധുരത്തിന്റെയും അളവ് കുടുതലായതിനാല്‍ രക്തസമര്‍ദ്ദം, അമിതവണ്ണം, ഹൃദയാഘാതം പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാവുന്നതായി പഠനം നടത്തിയ ജോണ്‍സണ്‍ പറയുന്നു.