എറണാകുളത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

3:02 pm 03/3/2016
download

എറണാകുളം: സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലയില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

മിനിമം കൂലി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത അനുരഞ്ജന യോഗം ബസ് ഉടമകളുടെ പിടിവാശിയെ തുടര്‍ന്ന് അലസി പിരിഞ്ഞിരുന്നു. ഇതാണ് പണിമുടക്കുമായി മുന്നോട്ടു പോകാനുള്ള തൊഴിലാളികളുടെ തീരുമാനത്തിന് പിന്നില്‍.