ഐ.എസ് ബന്ധത്തെതുടര്‍ന്ന് മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി

_83143752_83143751
8:14am

30/01/2016

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള മൂന്ന് ഇന്ത്യക്കാരെ യു.എ.ഇ നാടുകടത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ അബൂദബി ഘടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശി ശൈഖ് അസ്ഹര്‍ അല്‍ ഇസ്ലാം, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍, കര്‍ണാടക സ്വദേശി അദ്‌നാന്‍ ഹുസൈന്‍ എന്നിവരെയാണ് നാടുകടത്തിയത്. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലത്തെിയ ഇവരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. ഇന്ത്യയിലും വിദേശത്തും ഇവര്‍ ഐ.എസിലേക്ക് ആളുകളെ ചേര്‍ത്തിരുന്നതായും ചോദ്യംചെയ്ത് വരുകയാണെന്നും എന്‍.ഐ.എ വൃത്തങ്ങള്‍ പറഞ്ഞു. സെപ്റ്റംബറിലും ഐ.എസ് ബന്ധമാരോപിച്ച് യു.എ.ഇ നാല് ഇന്ത്യക്കാരെ നാടുകടത്തിയിരുന്നു.