ഐ.പി.എല്‍ താരലേലം: രണ്ടു കോടി പട്ടികയില്‍ യുവരാജും സഞ്ജുവും

Sanju Samson runs out Moises Henriques during match 40 of the Pepsi Indian Premier League ( IPL) 2013  between The Rajasthan Royals and the Royal Challengers Bangalore held at the Sawai Mansingh Stadium in Jaipur on the 29th April 2013..Photo by Ron Gaunt-IPL-SPORTZPICS ..Use of this image is subject to the terms and conditions as outlined by the BCCI. These terms can be found by following this link:..http://www.sportzpics.co.za/image/I0000SoRagM2cIEc

മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് താര ലേലത്തിനുള്ള ആദ്യ പട്ടിക ബി.സി.സി.ഐ പുറത്തുവിട്ടു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലുള്ള 12 താരങ്ങളില്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങും മലയാളി താരം സഞ്ജു വി സാംസണും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്.

ഇവര്‍ക്ക് പുറമെ ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, കെവിന്‍ പിറ്റേഴ്‌സണ്‍, ഷെയ്ന്‍ വാട്‌സന്‍, മൈക്ക് ഹസി, വെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, മിച്ചല്‍ മാര്‍ഷ്, ആശിഷ് നെഹ്‌റ, ദവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവരാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു വി സാംസണ്‍ കളിച്ചിരുന്നത്. എന്നാല്‍, രാജസ്ഥാന്‍ റോയല്‍സിനെ ഐ.പി.എല്ലില്‍ നിന്ന് പുറത്താക്കിയതോടെ സഞ്ജു പുതിയ ടീമിലേക്ക് പോകേണ്ടിവരും. ട്വന്റി 20 ഫോര്‍മാറ്റിലെ സഞ്ജുവിന്റെ മികവ് കണക്കിലെടുത്താണ് ബി.സി.സി.ഐ ഉയര്‍ന്ന വിലയിട്ടത്.

ആകെ 714 കളിക്കാരുടെ പട്ടികയാണ് ബി.സി.സി.ഐ തയാറാക്കിയത്. ഡെയ്ന്‍ സ്‌റ്റെയ്ന്‍, മോഹിത് ശര്‍മ, ജോസ് ബട്ട്‌ലര്‍ എന്നിവര്‍ 1.5 കോടി പട്ടികയിലും ഇര്‍ഫാന്‍ പത്താന്‍, ടിം സോത്തി എന്നിവര്‍ ഒരു കോടി പട്ടികയിലും ഇടംപിടിച്ചു. 50 ലക്ഷം രൂപ വിലയുള്ളവരുടെ പട്ടികയില്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ജാസന്‍ ഹോള്‍ഡര്‍, ബരിന്ദര്‍ സ്രാന്‍ എന്നീ താരങ്ങളും ഉള്‍പ്പെടുന്നു.

ഫെബ്രുവരി ആറിന് ബംഗളൂരുവിലാണ് ഐ.പി.എല്‍ താരലേലം നടക്കും