ദുബായ്: ദക്ഷിണേന്ത്യന്‍ സിനിമയിലെ ഒരു ഒരു യുവ നടന് കിട്ടാത്ത ഭാഗ്യവുമായി നിവിന്‍ പോളി. തെന്നിന്ത്യന്‍ സിനിമയിലെ യൂത്ത് ഐക്കണ്‍ ആയി ഫിലിം ഫെയര്‍ നിവിന്‍ പോളിയെ ആദരിച്ചു. ഫിലിം ഫെയറിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയുമായി ചേര്‍ന്നാണ് ദുബായിലെ മദീനത് ജുമൈറ ഹോട്ടലിലെ പ്രൌഡ ഗംഭീരമായ ചടങ്ങില്‍ വെച്ചു ഈ ചടങ്ങ് നടന്നത്.
ബോളിവുഡില്‍ നിന് ഷാരൂഖ് കാജോള്‍ ജോഡിയെ ആണ് ആദരിച്ചത്. ദുബായില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം’ എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തിന്റെ തിരക്കുകള്‍ക്കിടയിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ഈ ചടങ്ങിലേക്ക് നിവിന്‍ പോളി എത്തിയത്.