ഓടയില്‍ വീണ് ജാംനഗര്‍ എം.പിക്ക് പരിക്ക്

06:12pm 16/05/2016
jamnagar
അഹമ്മദാബാദ്: ജാംനഗറിലെ ഓവുചാലില്‍ വീണ് എം.പിക്ക് പരിക്ക്. ജാംനഗറിലെ ബി.ജെ.പി എം.പി പൂനംബെന്‍ ആണ് അബദ്ധത്തില്‍ അഴുക്ക് ചാലില്‍ വീണത്. ഗാന്ധിനഗറില്‍ നിന്നും 330 കിലോ മീറ്റര്‍ ദൂരം അകലെയാണ് ജാംനഗര്‍. ജാം നഗറിലെ ചേരി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു സംഭവം. എം.പിയെ ഉടന്‍ തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു. ഓവുചാലിന്‍െറ സ്ലാബില്‍ തല തട്ടി അവര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഓവുചാലിന് പത്തടിയോളം താഴ്ച്ചയുണ്ട്.