8:43am 5/3/2016
പാതിവഴിയില്‍ ഉപേക്ഷിച്ച ഉലകനായകന് കമല്‍ഹാസന്റെ സ്വപ്ന ചിത്രം ‘മരുതനായകം’ വരുന്നു. ചിത്രത്തിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി. ഇളയരാജയുടെ സംഗീതം നല്കിയ ഗാനം അദ്ദേഹം തന്നെയാണ് യുടൂബിലൂടെ പുറത്ത് വിട്ടത്. കമല്ഹാസന് തന്നെയാണ് സംവിധായകന്.
കത്തി,യെന്തിരന് ടു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. നാസര്‍, സത്യരാജ്, പശുപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
1997ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണത്തിന്റെ ഉദ്ഘാടനത്തിന് എലിസബത്ത് രാജ്ഞി പങ്കെടുത്തിരുന്ന്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. സാമ്പത്തിക പ്രശ്നമായിരുന്നു കാരണം. പതിനെട്ടാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമരപോരാളിയായിരുന്നു മുഹമ്മദ് യൂസുഫ് ഖാനെയാണ് കമല്‍ മരുതനായഗത്തില് അവതരിപ്പിക്കുന്നത്.