7:19PM
30/1/2016
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാംദുനിയില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് വധശിക്ഷ. മറ്റു മൂന്നുപേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. വ്യാഴാഴ്ചയാണ് പ്രതികളായ ആറുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്തെ ഫാക്ടറിയില്‍ വെച്ച് ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ ഇവരെ കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.