കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്ര :സമാപനം ഇന്ന്

09:40am 11/02/2016
th (2)

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രക്ക് ഇന്ന് സമാപനം കുറിക്കും . പൂജപ്പുര മൈതാനത്ത് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് അധ്യക്ഷത വഹിക്കും.

ദേശീയ സെക്രട്ടറി എച്ച്. രാജ, ഒ. രാജഗോപാല്‍, വി. മുരളീധരന്‍, യാത്രാ അംഗങ്ങളായ പി.എം. വേലായുധന്‍, കെ.പി. ശ്രീശന്‍ മാസ്റ്റര്‍, കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, കോഓഡിനേറ്റര്‍ എം.ടി. രമേശ്, മുന്‍ സംസ്ഥാന പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കുമ്മനത്തെ ശ്രീകാര്യത്ത് സ്വീകരിക്കും.

തുടര്‍ന്ന് തമ്പാനൂര്‍, കരമന വഴി പൂജപ്പുരയിലത്തെും. വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ വേദിയില്‍ സ്വീകരണം നല്‍കും.