നൈന നാഷണല്‍ കോണ്‍ഫറന്‍സിലേക്ക് രചനകള്‍ ക്ഷണിക്കുന്നു

09:50am 11/2/2016
NINA_pic

ജോയിച്ചന്‍ പുതുക്കുളം

ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈന യുടെ അഞ്ചാമത് എഡ്യൂക്കേഷന്‍ കോണ്‍ഫറന്‍സിലേക്ക് പോഡിയം, പോസ്റ്റര്‍ അവതരണങ്ങള്‍ക്കായുള്ള പ്രപ്പോസലുകള്‍ ക്ഷണിക്കുന്നു. ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ചിക്കാഗോയിലെ എല്‍മസ്റ്റ് വാര്‍ട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ വച്ചാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

പ്രപ്പോസലുകള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31 ആണ്. കോണ്‍ഫറന്‍സിന്റെ വിഷയമായോ “Emerging Paradigms in Nursing and Healthcare: Technology, Evidence Based Practice, Interprofessional Collaboration and Diversity” എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രപ്പോസലുകള്‍ തയാറാക്കേണ്ടത്.

നാഷണല്‍ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സായ ആഗ്‌നസ് തേരാടി, ഡോ. അമിത അവധാനി എന്നിവരോടൊപ്പം ഡോ. ലിഡിയ ആല്‍ബുക്കര്‍ക്ക്, ഡോ. സോളിമോള്‍ കുരുവിള, ഡോ. സിമി ജോസഫ് (ഐ.എന്‍.എ.ഐ എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റര്‍), ഡോ. അജിമോള്‍ ലൂക്കോസ്, ബീന വള്ളിക്കളം, സൂസന്‍ മാത്യു, സൂസന്‍ തോമസ്, സുജ വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെട്ട എഡ്യൂക്കേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഈ കോണ്‍ഫറന്‍സ് ഏവര്‍ക്കും ഉപകാരപ്രദമാക്കുവാനായി പരിശ്രമിക്കുന്നു.

വളരെയധികം പ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രഗത്ഭരും പരിചയസമ്പന്നരുമായവര്‍ അവതരണങ്ങള്‍ നടത്തുന്ന ഈ അവസരം എല്ലാ നേഴ്‌സുമാര്‍ക്കും ഒരുക്കുവാനായതില്‍ സന്തോഷമുണ്ടെന്ന് നാഷണല്‍ പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു. കോണ്‍ഫറന്‍സ് കണ്‍വീനര്‍മാരായ ഡോ. ജാക്കി മൈക്കള്‍, ഫിലോ ഫിലിപ്പ്, ഐ.എന്‍.എ.ഐ പ്രസിഡന്റ് മേഴ്‌സി കുര്യാക്കോസ് എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്‌സ്, ലീഡര്‍ഷിപ്പ്/പ്രാക്ടീസ് എന്നീ ട്രാക്കുകളില്‍ സമാന്തരമായി ക്ലാസുകള്‍ ഉണ്ടായിരിക്കുമെന്നത് ഈ കോണ്‍ഫറന്‍സിന്റെ സവിശേഷതയായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. പതിനാറോളം നല്‍കാനാണ് ശ്രമിക്കുന്നതെന്നും കമ്മിറ്റി അറിയിക്കുന്നു. എല്ലാ നേഴ്‌സുമാരേയും ഈ അവസരം ഉപയോഗിക്കാന്‍ അതിഥേയരായ ഐ.എന്‍.എ.ഐ ഭാരവാഹികളോടൊപ്പം നൈന ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.nainausa.com/

വൈസ് പ്രസിഡന്റ് ബീന വള്ളിക്കളം ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്.