കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു

12:31pm 17/3/2016
ജോയിച്ചന്‍ പുതുക്കുളം
kurianprakkanam_pic2
ബ്രാംപ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി കേരള രാഷ്ട്രീയത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുപ്പില്‍ പൊരുതുവാനായി തയ്യാറെടുക്കുന്ന ശ്രീ കുര്യന്‍ പ്രക്കാനത്തെ കനേഡിയന്‍ മലയാളി പൗരാവലി അഭിനന്ദിച്ചു.

ബ്രംപ്ടനില്‍ കൂടിയ പൗരസമ്മേളനത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുത്തു. ഫൊക്കാന പ്രസിഡന്റ് ശ്രീ ജോണ്‍ പി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം പ്രമുഖ മലയാളി അഭിഭാഷികയും സാമൂഹിക പ്രവര്‍ത്തകയുമായ ശ്രീമതി ലതാ മേനോന്‍ ഉത്ഘാടനം ചെയ്തു.

ടോറന്റോ മലയാളി സമാജം പ്രസിഡണ്ട് ശ്രീ ബിജു മാത്യൂസ് , ഒന്റാരിയോ റീജിണല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് റിന്റോ മാത്യു , കനേഡിയന്‍ മലയാളീ അസോസിയേഷന്‍ സെക്രട്ടറി ശ്രീമതി ജിന്‍സി ബിനോയ് , ബ്രാംപ്ടന്‍ മലയാളീ സമാജം വൈസ് പ്രസിഡന്റ് ശ്രീ തോമസ് വര്‍ഗിസ് , ഫോക്കാന എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍ ശ്രീ ബിജു കാട്ടാത്തറ, സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ രാജേന്ദ്രന്‍ ,ശ്രീ ലാല്‍ജി ജോണ്‍, പ്രമുഖ കലാകാരന്‍ ശ്രീ ബിജു തയ്യില്‍ചിറ, മലയാള മയൂരം ടി വി റീജണല്‍ മാനേജര്‍ ശ്രീമതി സീമ ശ്രീകുമാര്‍, തുടഞ്ഞിയവര്‍ ആശംസള്‍ അര്‍പ്പിച്ചു.

ശ്രീ കുര്യന്‍ ഇലക്ഷനു കെട്ടിവേയ്ക്കാനുള്ള തുക ഫൊക്കാനാ പ്രസിഡന്റ് ശ്രീ ജോണ്‍ പി ജോണ്‍ നല്‍കുന്നതാണ് എന്നു യോഗത്തില്‍ പ്രഖ്യാപിച്ചു. ശ്രീ ബിജു തയ്യില്‍ചിറ ഡോളര്‍ മാലയിട്ടു നിയുക്ത സ്ഥാനാര്‍ത്ഥിയെ അഭിനന്ദിച്ചു . മീറ്റിംഗില്‍ വന്നുചേര്‍ന്ന എല്ലാവര്ക്കും ശ്രീ കുര്യന്‍ പ്രക്കാനം നന്ദി രേഖപ്പെടുത്തി.