കെവിന്‍ ആല്‍ബര്‍ട്ടിന്റെ (25) സംസ്‌കാരം 18­-ന് വ്യാഴാഴ്ച

10:15am
17/2/2016
Newsimg1_57227320

ഷിക്കാഗോ: കഴിഞ്ഞ ദിവസം നിര്യാ­ത­നായ കെവിന്‍ ആല്‍ബര്‍ട്ടിന്റെ (25) പൊതു­ദര്‍ശനം ഫെബ്രു­വരി 18­-ന് രാവിലെ 9 മണി മുതല്‍ 11 മണി വരെ ബെല്‍വുഡ് സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഓഡി­റ്റോ­റി­യ­ത്തിലും, തുടര്‍ന്ന് കത്തീ­ഡ്രല്‍ ദേവാ­ല­യ­ത്തില്‍ വിശുദ്ധ കുര്‍ബാ­നയും സംസ്‌കാര ശുശ്രൂ­ഷ­കളും നട­ത്ത­പ്പെ­ടും.

തൃശൂര്‍, ഒല്ലൂര്‍ നിവാസികളും ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരും, ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകാംഗങ്ങളുമായ പാലത്തിങ്കല്‍ ആല്‍ബര്‍ട്ട്­ മരീന ദമ്പതികളുടെ മകനാണ് പരേ­തന്‍.

ആല്‍വിന്‍, മാര്‍വിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.