കെ ബാബുവിനെതിരെ ഗൂഢാലോചന നടത്തിയിട്ടില്ല: ബിജു രമേശ്

തിരുവനന്തപുരം: കെ ബാബുവിനെതിരെ ആരുമായും ബാര്‍ അസോസിയേഷന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ബാബു നടത്തിയ ആരോപണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കെ ബാബു രാജിവെച്ചുകൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ രാജിക്കു പിന്നില്‍ സി പി എം – ബാര്‍ അസോസിയേഷന്‍ ഗൂഢാലോചനയാണെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. വി ശിവന്‍കുട്ടി എം എല്‍ എയുടെ വീട്ടില്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് കെ ബാബു പറയുന്നത് ശരിയാണ്. ഇത് ഒരു യോഗമായിരുന്നു. ഗൂഡാോചനയല്ല.