കേരളാ റൈറ്റേഴ്‌സ് ഫോറ­ത്തില്‍ പ്രബ­ന്ധാ­വ­ത­രണം, നര്‍മ്മ ചിത്രീ­ക­ര­ണം, കവിത

– എ.­സി. ജോര്‍ജ്
09:42am 24/6/2016
Newsimg1_69875153
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും വായ­ന­ക്കാ­രു­ടേയും നിരൂ­പ­ക­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യായ കേരളാ റൈറ്റേഴ്‌സ് ഫോറം ജൂണ്‍ 19­-ാംതീയതി വൈകു­ന്നേരം ഹ്യൂസ്റ്റ­നിലെ സ്റ്റാഫോര്‍ഡി­ലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോ­റണ്ട് ഓഡി­റ്റോ­റി­യ­ത്തില്‍ വെച്ച് ഹ്യൂസ്റ്റ­നിലെ പ്രമുഖ എഴു­ത്തു­കാര്‍ രചിച്ച പ്രബ­ന്ധ­ങ്ങളും നര്‍മ്മ ചിത്രീ­ക­ര­ണ­ങ്ങളും കവി­ത­കളും അവ­ത­രി­പ്പി­ക്കു­ക­യു­ണ്ടാ­യി. പ്രസി­ഡന്റ് മാത്യു നെല്ലി­ക്കു­ന്നിന്റെ അധ്യ­ക്ഷ­ത­യി­ലാ­രം­ഭിച്ച യോഗ­ത്തില്‍ ഡോക്ടര്‍ മാത്യു വൈര­മണ്‍ മോഡ­റേ­റ്റ­റാ­യി­രു­ന്നു.

മനു­ഷ്യ­നൊപ്പം യാത്ര ചെയ്യുന്ന ഭാഷ എന്ന ശീര്‍ഷ­ക­ത്തില്‍ ജോണ്‍ മാത്യു എഴു­തിയ പ്രബന്ധം അദ്ദേഹം തന്നെ വായി­ച്ചു. സാങ്കേ­തിക രംഗ­ത്തു­ണ്ടായ മാറ്റ­ങ്ങളും വളര്‍ച്ചയും ഓരോ ഭാഷ­ക­ളേയും പോലെ മല­യാ­ള­ത്തേയും സ്വാധീ­നി­ച്ചു. ഭാഷ­കള്‍ ലോകത്തെ മനു­ഷ്യ­നൊപ്പം യാത്ര ചെയ്യു­കയും സമ്മളി­ത­മായി സമ്മേ­ളി­ക്കു­കയും പര­സ്പരം കൊണ്ടും കൊടുത്തും വളര്‍ന്നു കൊണ്ടി­രി­ക്കു­ക­യാ­ണെന്ന് പ്രബ­ന്ധാ­വ­താ­ര­കന്‍ ചൂണ്ടി­ക്കാ­ട്ടി.

ഫൊക്കാ­നയും ഫോമയും പിന്നെ ഞാനും എന്ന തല­ക്കെ­ട്ടില്‍ എ.­സി. ജോര്‍ജ് എഴു­തിയ നര്‍മ്മ ചിത്രീ­ക­രണം അദ്ദേഹം തന്നെ അവ­ത­രി­പ്പി­ച്ചു. അമേ­രി­ക്ക­യിലെ രണ്ടു പ്രമുഖ മല­യാളി ദേശീയ സംഘ­ട­ന­ക­ളാണ് ഫൊക്കാ­നയും ഫോമ­യും. സംഘ­ടിച്ച് സംഘ­ടിച്ച് വളര്‍ന്നു­കൊ­ണ്ടി­രി­ക്കുന്നതോ തളര്‍ന്നു കൊണ്ടി­രി­ക്കു­ന്നതോ ആയ ഇത്തരം സംഘ­ടിത പ്രക്രീ­യ­കളെ പറ്റിയും കേരളാ മോഡ­ലി­ലുള്ള ഇല­ക്ഷന്‍ പ്രചാ­രണ തന്ത്ര കുത­ന്ത്ര­ങ്ങളെ പറ്റിയും വായനാ സാഹിത്യ പ്രസ്ഥാ­ന­ങ്ങളെ പറ്റിയും ആനു­കാ­ലിക അമേ­രി­ക്കന്‍ മല­യാളി ജീവിത പശ്ചാ­ത്ത­ല­ത്തില്‍ ഓരോ വരി­കള്‍ക്കും നര്‍മ്മ­ത്തി­ന്റേയും ആക്ഷേ­പ­ഹാ­സ്യ­ത്തി­ന്റേയും അനാ­യാ­സ­മായ എന്നാല്‍ ഒട്ടും അശ്ലീല ചുവ­യി­ല്ലാത്ത ഗന്ധവും തുടിപ്പും ജോര്‍ജിന്റെ രച­ന­യില്‍ പ്രക­ട­മാ­യി­രു­ന്നു.

തുടര്‍ന്ന് ജോസഫ് പൊന്നോലി വായിച്ച പ്രവാ­സി­ക­ളുടെ നാട്ടിലെ അന്യ­സം­സ്ഥാന തൊഴി­ലാ­ളി­കള്‍ എന്ന പ്രബന്ധം തൊഴിലും ജീവി­ത­മാര്‍ക്ഷവും തേടി ബീഹാ­റില്‍ നിന്നും ഒഡീ­ഷ­യില്‍ നിന്നും ബംഗാ­ളില്‍ നിന്നും എത്തുന്ന അന്യ­സം­സ്ഥാന തൊഴി­ലാ­ളി­ക­ളു­ടേയും അതു­മൂലം കേര­ള­ത്തിനും കേര­ളീ­യര്‍ക്കും ഉണ്ടാ­യി­ക്കൊ­ണ്ടി­രി­ക്കുന്ന നേട്ട­ങ്ങ­ളേയും, കോട്ട­ങ്ങ­ളേയും, ജീവല്‍ പ്രശ്‌ന­ങ്ങ­ളേയും പരാ­മര്‍ശിച്ചു കൊണ്ടു­ള്ള­താ­യി­രു­ന്നു. പ്രത്യേ­കിച്ച് ജിഷ വധ­ക്കേ­സിനു ശേഷം തദ്ദേ­ശ­വാ­സി­കളും ഉത്ത­രേ­ന്ത്യ­യില്‍ നിന്നെ­ത്തിയ തൊഴില്‍ക്കാരും കുടി­യേ­റ്റ­ക്കാരും തമ്മി­ലുള്ള വിശ്വാ­സ്യത കേര­ള­ത്തിലെ സാമൂ­ഹ്യ­-­സാം­സ്ക്കാ­രിക വ്യവ­സ്ഥ­യി­ലു­ണ്ടായി കൊണ്ടി­രി­ക്കുന്ന വ്യതി­യാ­ന­ങ്ങ­ളി­ലേ­ക്കെല്ലാം പ്രബ­ന്ധാ­വ­താ­ര­കന്‍ വിരല്‍ ചൂണ്ടി.

തുടര്‍ന്ന് “മര­ണ­മെ­ത്തുന്ന നേരം’ എന്ന തന്റെ കവിത ദേവ­രാജ് കാരാ­വ­ള്ളില്‍ കാവ്യാ­ത്മ­ക­മായി പാടി അവ­ത­രി­പ്പി­ച്ചു. മര­ണ­മെ­ത്തുന്ന ഓരോ ജീവി­ത­ത്തി­ന്റേയും അന്ത്യ നാളു­ക­ളില്‍ തങ്ങള്‍ ഏറ്റവും സ്‌നേഹി­ക്കുന്ന ആരാ­യാലും അരി­ക­ത്തു­ണ്ടാ­യി­രു­ന്നെ­ങ്കില്‍ എന്ന് കവി ഹൃദ­യ­മു­രുകി കാംക്ഷി­ക്കു­കയും പ്രാര്‍ത്ഥി­ക്കു­ക­യു­മാണ് ഈ കവി­ത­യില്‍. തന്റെ ഇഷ്ട സ്‌നേഹി­ത­യൊ, സ്‌നേഹി­തനൊ വിട്ടു പോകു­മ്പോ­ഴു­ണ്ടാ­കുന്ന ആ അപ­രി­ഹാ­ര്യ­മായ നഷ്ടവും ദുഃഖവും കവി ഇതില്‍ ഹൃദ­യ­ഹാ­രി­യായി വിവ­രി­ച്ചു.

അവ­ത­രി­പ്പി­ക്ക­പ്പെട്ട ഭാഷാ­-­സാ­ഹിത്യ രച­ന­കളെ ആധാ­ര­മാ­ക്കി­യുള്ള നിരൂ­പ­ണ­ങ്ങ­ളിലും ചര്‍ച്ച­ക­ളിലും എഴു­ത്തു­കാരും സാഹിത്യ രച­യി­താ­ക്കളും ചിന്ത­കരും ആസ്വാ­ദ­ക­രു­മായ മാത്യു നെല്ലി­ക്കു­ന്ന്, മാത്യു മത്താ­യി, ജോണ്‍ മാത്യു, എ.­സി. ജോര്‍ജ്, ദേവ­രാജ് കാരാ­വ­ള്ളില്‍, ബോബി മാത്യു, പീറ്റര്‍ പൗലോ­സ്, നയി­നാന്‍ മാത്തു­ള്ള, ബാബു തെക്കേ­ക­ര, റെജി മാണി, ജോസഫ് തച്ചാ­റ, ഡോക്ടര്‍ മാത്യു വൈര­മണ്‍, ജോസഫ് പൊന്നോ­ലി, ഇന്ദ്ര­ജിത് നായര്‍, മാത്യു വെള്ളാ­മ­റ്റം, വല്‍സന്‍ മഠ­ത്തി­പ­റ­മ്പില്‍, ബാബു കുര­വ­ക്കല്‍, മേരി കുര­വ­ക്കല്‍, റവ. വര്‍ഗീസ് ജോസ­ഫ്, മോട്ടി മാത്യു, ജേക്കബ് ഈശൊ തുട­ങ്ങി­യ­വര്‍ സജീ­വ­മായി പങ്കെ­ടുത്ത് അഭി­പ്രാ­യ­ങ്ങള്‍ രേഖ­പ്പെ­ടു­ത്തി.