കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടങ്ങി

27-2-2016
1st-trial-run-of-kochi-metro-flagged-off
കൊച്ചി: കൊച്ചി മെട്രോ അതിന്റെ പാളങ്ങളിലൂടെയുള്ള ട്രയല്‍ റണ്‍ തുടങ്ങി. മുട്ടം യാര്‍ഡു മുതല്‍ കളമശേരി വരെയാണു ട്രയല്‍ റണ്‍. മെട്രോയുടെ മുട്ടം യാര്‍ഡില്‍ നിന്നു കളമശേരി മെട്രോ സ്റ്റേഷന്‍ വരെ രണ്ടു കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ രണ്ടു കിലോമീറ്ററാണ് പരീക്ഷണ ഓട്ടത്തിനു വേദിയാകുന്നത്. കൊച്ചി മെട്രോയുടെ സേവനം നവംബര്‍ ഒന്നുമുതല്‍ യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. ആലുവയില്‍നിന്ന് പാലാരിവട്ടം വരെയാവും സര്‍വീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്താനാണ് ശ്രമം. മാര്‍ച്ച് 15ന് ലുലുവരെയുള്ള ട്രയല്‍ റണ്‍ നടക്കുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.