കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ പോസ്റ്ററുകള്‍

11:27am 23/3/2016
download
പത്തനംതിട്ട: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് കോന്നിയിലെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വി.എം സുധീരന്‍ പറഞ്ഞ മന്ത്രിസഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക, കെ.പി.സി.സി പ്രസിഡന്റിന് വേണ്ടാത്ത തട്ടിപ്പ് വീരനെ കോന്നിക്കും വേണ്ട എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.