ജംഗിള്‍ ബുക്കിന്റെ ട്രൈലര്‍

06:30pm
12/2/2016
The-Jungle-Book-the-jungle-book-29988251-1024-768


ലോകമെങ്ങും ആരാധകരുള്ള മൗഗ്‌ളി വീണ്ടുമത്തെുന്നു. ത്രീഡിയില്‍ ഒരുങ്ങുന്ന ജംഗിള്‍ ബുക്ക് സിനിമയുടെ ട്രൈലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ വംശജനായ നീല്‍ സത്തേിയെന്ന പത്തുവയസ്സുകാരനാണ് ചിത്രത്തില്‍ മൗഗ്‌ളിയായി വേഷമിടുന്നത്. വാള്‍ട്ട് ഡിസ്‌നിയാണ് ചിത്രത്തിന്റെ നിര്‍മാണം. 1967ല്‍ പുറത്തിറങ്ങിയ അനിമേഷന്‍ ചിത്രത്തിന്റെ റിമേക്ക് ആണ് ‘ജംഗിള്‍ ബുക്ക് 3ഡി’. ജോണ്‍ ഫേവ്രോ ആണ് ചിത്രം സംവിധാനം ചെയ്യന്നത്. അനിമേഷന്‍ കൂടാതെ ജീവനുള്ള കഥാപാത്രങ്ങളെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. ഷേര്‍ഖാനായി ഇദ്രീസ് എല്‍ബ, ബാലുവായി ബില്‍ മറേ, ബഗീരയായി ഓസ്‌കര്‍ ജേതാവ് ബെന്‍ കിങ്‌സ്‌ളി തുടങ്ങിയവരാണ് ശബ്ദം നല്‍കിയത്.