ജാതീയത; ആശങ്കകള്‍ പങ്കുവച്ച് അടയാളം ഖത്തര്‍

1456556984_1456556984_gu-5

ദോഹ :പി .കെ ബാലകൃഷ്ണന്റെ ‘ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും’ എന്ന പുസ്തകത്തെ കുറിച്ച് അടയാളം ഖത്തര്‍ ചര്‍ച്ച സംഘടിപ്പിച്ചു .വര്‍ത്തമാനകാല ഇന്ത്യയുടെ ആശങ്കകള്‍പങ്കുവച്ച ചര്‍ച്ചയില്‍പി .വി മനോജ് പുസ്തകം അവതരിപ്പിച്ചു. ജാതീയതയുമായി ബന്ധപെട്ട വിവിധ വിഷയങ്ങളുടെ ആധികാരികമായ പഠനങ്ങളും സദസ്സുമായി പങ്കുവച്ചു. ജാതിവ്യവസ്ഥിതിയിലെ ജീന്‍ഘടനയെക്കുറിച്ച് ശ്രീധരനും ,രാജഭരണകാലത്തെ സ്ത്രീപുരുഷ ബന്ധങ്ങളെകുറിച്ച് ശ്രീകല സുരേഷും, ജാതിയുടെ നിര്‍മ്മൂലനത്തെകുറിച്ച് പ്രദോഷും, ജാതിയുടെ മതപരിവര്‍ത്തനത്തെകുറിച്ച് ഷീജയും, ജാതിയുടെ കേരളത്തിലെ കീഴാള ഉണര്‍വുകളെകുറിച്ച് നാമൂസും പഠനങ്ങള്‍ അവതരിപ്പിച്ചു .
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ റഫീക്ക് ,കനകാംബരന്‍ ,സി .ആര്‍ .മനോജ് ,നൗഷാദ്, മനോജ് ,അബ്ബാസ് ,ഷെരീഫ് ,കരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു .എഫ് .സി .സി ഹാളില്‍ നടന്ന പരിപാടിയില്‍ അടയാളംഎക്സിക്യുട്ടീവ് അംഗം സുധീര്‍ കോര്‍ഡിനേറ്റരായിരുന്നു.