ജിയോയുടെ സൗജന്യ 4ജി സേവനം ഇനി 3ജി ഫോണുകളിലും

12:06 am 23/12/2016

images

ദില്ലി: 3ജി ശേഷിയുള്ള സ്മാർട്ട് ഫോണിലും റിലയൻസ് ജിയോയുടെ സൗജന്യ 4ജി സേവനം എത്തുന്നു. ഇതിനുള്ള ഒരുക്കങ്ങൾ കമ്പനി ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ.
ഈ മാസാവസാനത്തോടെ ഇതിനുള്ള ആപ്ലിക്കേഷൻ റിലയൻസ് പുറത്തിറക്കും. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ 3ജി ഹാൻഡ് സെറ്റിലും 4ജി സേവനങ്ങൾ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്. ജനുവരി ഒന്നിന് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നാണ് സൂചന.
ജിയോയുടെ സൗജന്യ സേവനം മാർച്ച് വരെ നീട്ടിയിരുന്നു. നിലവിൽ 4ജി ഫോണുകൾ ഉള്ളവർക്കു മാത്രമേ ജിയോ ഉപയോഗിക്കാൻ സാധിക്കൂ. 52 മില്യൺ ആളുകളാണ് ജിയോയുടെ ഉപഭോക്‌താക്കൾ.