ഡാളസില്‍ വാഹനാപകടം: മൂന്നു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ മരിച്ചു

10:58am 9/5/2016

– പി.പി. ചെറിയാന്‍
Newsimg1_69958647
ഡാളസ്: ഇന്ന് രാവിലെ സൗത്ത് വെസ്റ്റ് ഡാളസ് പാര്‍ക്ക് വേയിലുണ്ടായ വാഹനാപകടത്തില്‍ ഡാളസ് ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ മൂന്നുപേര്‍ മരിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മൗണ്ടന്‍ ക്രീക്ക് ലേക്ക് പാര്‍ക്ക് വേയിലേക്ക് പോകുകയായിരുന്ന സില്‍വറാഡോ പിക്ക്അപ് വാന്‍ നിയന്ത്രണം വിട്ട് യൂട്ടിലിറ്റി പോളില്‍ ഇടിക്കുകയായിരുന്നു. അമിത വേഗമായിരുന്നു അപകടകാരണമെന്നു പോലീസ് പറയുന്നു. ഡ്രൈവര്‍ ഉള്‍പ്പടെ മൂന്നു വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

വില്‍സ്മിത്ത്, ജസ്റ്റിന്‍ ഷുബെര്‍ട്ട്, ഡിജെ സറിനാക്ക് (സെര്‍ബിയ, ബെല്‍ഗ്രോസ്) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിക്കുന്നതായും കുടുംബാംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതായും യൂണിവേഴ്‌സിറ്റിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഞായറാഴ്ച 9 മണിക്ക് സ്കുള്‍ കാമ്പസിലുള്ള പില്‍ഗ്രിം ചാപ്പലില്‍ മെമ്മോറിയല്‍ സര്‍വീസ് ഉണ്ടാരിക്കുമെന്നും അധികൃതര്‍ അറിയി­ച്ചു.