ഡാളസു ഇന്ത്യന്‍ കോണ്‍സുലര്‍ വിസാ ക്യാമ്പു വന്‍ വിജയം

പി.പി .ചെറിയാന്‍
02:03pm 09/2/2016
visa3
ഡാളസ് ഇന്ത്യന്‍ കോണ്‍സുലര്‍ സര്‍വിസ് 6 ശനിയാഴ്ച്ച ഗാര്‍ലന്റില്‍ സംഘടിപ്പിച്ച് വിസാ ക്യാമ്പു ജനപങ്കാളിത്ത്വം കൊണ്ടു ശ്രദ്ധയാകര്‍ഷിച്ചു.
ഇന്ത്യന്‍ വിസാ സര്‍വീസ് ഏജന്‍സിയായ കോക്‌സ ആന്റ കിങ്ങസ്സ് ഗ്ലോബല്‍ സര്‍വീസ്സ് ഇന്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസുമായി സഹകരിച്ചാണ് സംഘടിപ്പിച്ചത്.
ഗാര്‍ലന്റില്‍ സ്ഥിതിചെയ്യുന്ന സിക്ക് ടെംബിള്‍ നോര്‍ത്ത് ടെക്‌സാസു മന്ദിരത്തില്‍ രാവിലെ 7 മണിക്ക്് മുമ്പ് തന്നെ ഡാളസ്സ്് ഫോര്‍ട്ടവര്‍ത്ത് മെട്രോപ്ലെക്ലിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് അപേക്ഷകര്‍ എത്തിചേര്‍ന്നുരുന്നു.വിസാക്യാമ്പു സംഘടിപ്പിച്ച സിക്ക് ടെംബിളിനകത്തേക്ക് പ്രവേശിക്കുന്നവര്‍ സിക്ക് മതാചാരപ്രകാരം തല സക്കാര്‍ഫ് കൊണ്ട്ു കവര്‍ ചെയ്യണമെന്ന സംഘാടക്കര്‍ ആവശ്യങ്ങള്‍ക്ക് ചില വാക്ക്തര്‍ക്ക്ത്തിനിടയാക്കി . വ്യത്യസ്ഥ മതവിസ്വാസികള്‍ എത്തി ചേരുന്ന് ക്യാമ്പില്‍ ഇത്തരം ഒരു നിര്‍ബന്ധം ചെലുത്തുന്നതു അംഗീകരിക്കാന്‍ പറ്റില്ലാന്നു പലരും അഭിപ്രായപ്പെട്ടു.ടെംബിള്‍ ഭാരവാഹികള്‍ രാവിലെ തന്നെ ക്യാമ്പില്‍ എത്തിചേരണമെന്നു സിക്ക് ടെംിള്‍ ഭാരവാഹികളായ മന്‍ മോഹന്‍ സിംഗ്,ധ്യല്‍ സ്ങ്ങ്, സുകദേവ് സിംഗ്, സിന്ധു എന്നിവര്‍ക്കെപ്പം ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികളായ ഇന്ദുറെഡി, പ്രകാശ് ജെയന്‍ സുധീര്‍ ,രാജു ജോര്‍ക്ക് ,ടി.പി. മാത്യു എന്നിവര്‍ വിസാ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചിരുന്നു.