പ്രേമം എന്ന സിനിമ കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട നടിമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന് ഇനി തമിഴ് സൂപ്പര്‍ താരം ധനുഷിന്റെ നായികയാകാനുള്ള തയ്യാറെടുപ്പില്ലാണ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന കൊടിയില്‍ ശ്യാമിലിക്ക് പകരം നായികയാവുക പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ശ്യാമിലിയെയാണ് ചിത്രത്തിന്റെ നായികയായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശ്യാമിലിക്ക് ഡേറ്റ് കിട്ടാത്തതിനാല്‍ മഡോണയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന കൊടി ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്. തൃഷയും ചിത്രത്തില്‍ നായികാ വേഷത്തിലുണ്ട്.