ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

10:18am 10/3/2016
1457575304_dhoni-film

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധോണിയെക്കുറിച്ചുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. എം.എസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. സുശാന്ത് സിംഗ് രാജ്പുത്താണ് ചിത്രത്തില്‍ നായകനാവുക.
ഫോക്സ് സ്റ്റാര്‍ ഇന്ത്യയും എന്‍സ്പെയര്‍ഡ് എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് ബോളിവുഡ് സംവിധായകന്‍ നീരജ് പാണ്ഡേയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ പാണ്ഡേയാണ്. ചിത്രം ഈ വര്‍ഷം സെപ്റ്റംബറില്‍ തിയറ്ററില്‍ എത്തും