ജോയിച്ചന്‍ പുതുക്കുളം
മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള അസോസിയേഷന്റെ 2016-ലെ കിഡ്‌സ് ക്ലബ് അധികാരമേറ്റു.
സണ്‍റൈസ് സിറ്റി ഹാളില്‍ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ കിഡ്‌സ് ക്ലബ് പ്രസിഡന്റായി എമിലിന്‍ ടോണ്‍സണ്‍ സ്ഥാനമേല്‍ക്കുകയും തുടര്‍ന്ന് തന്റെ പുതിയ കമ്മിറ്റിയെ സദസിന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
വൈസ് പ്രസിഡന്റായി മാര്‍ട്ടിന്‍ മാത്യു, സെക്രട്ടറി- മേഘ്‌ന റെജി, ജോ. സെക്രട്ടറി- നേഹ ബിനോയി, ട്രഷറര്‍- അലന്‍ ചെറിയാന്‍, ജോയിന്റ് ട്രഷറര്‍- റൂബന്‍ മാത്യു എന്നിവരും കമ്മിറ്റി അംഗങ്ങളായി അലന്‍ പെല്ലിശേരി, ആല്‍വിന്‍ വര്‍ഗീസ്, ബോണി ജെറാള്‍ഡ്, ദേവ് ആനന്ദ്, സിയോണ്‍ പുളിയ്ക്കല്‍, ഡെവീന വര്‍ഗീസ്, ഡെസ്പിന വര്‍ഗീസ്, ഇസബെല്‍ ആന്റണി, ജയ്ഡന്‍ ജിന്‍സ്, ജേക്ക് ഗേവസ്യ, ജിതിന്‍ ജോബി, ഗൗതം ആനന്ദ്, ജയിംസ് രഞ്ജന്‍, ഒലിവീയ സജി, സിദ്ധാര്‍ത്ഥ് ശിവകുമാര്‍, സ്റ്റീവ് ഷിബു, തുഷാര നായര്‍ തുടങ്ങിയവരും സ്ഥാനമേറ്റു.
പ്രസിഡന്റ് എമിലിന്‍ ഈവര്‍ഷത്തെ കിഡ്‌സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുകയും എല്ലാവരുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നവകേരളയുടെ സെക്രട്ടറി ജോബി പൊന്നുംപുരയിടം, വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ട്രഷറര്‍ ഷിബു സ്‌കറിയ, എക്‌സ് ഒഫീഷ്യോ എബി ആനന്ദ്, യൂത്ത് ക്ലബ് പ്രസിഡന്റ് കവിത ഡേവിസ്, ഫോമ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ഫോമ കണ്‍വന്‍ഷന്‍ ചെയ്രമാന്‍ മാത്യു വര്‍ഗീസ്, നവകേരളയുടെ മുന്‍ പ്രസിഡന്റുമാരായ സാജു വടക്കേല്‍, റെജി തോമസ്, സ്റ്റേറ്റ് എലക്ട് സാജന്‍ കുര്യന്‍, കൂടാതെ നവകേരളയുടെ എല്ലാ കമ്മിറ്റി അംഗങ്ങളും കിഡ്‌സ് ക്ലബിന് ആശംസ അര്‍പ്പിക്കുകയുണ്ടായി.