നായകള്‍ വിവാഹിതരായി ; ചടങ്ങിന് 5000 പേരുടെ സാന്നിധ്യം

09:33am 13/3/2016
1457836972_1457836972_1457836972_dog-marrige
ലക്‌നൗ: താര വിവാഹങ്ങളും വിവാഹം വ്യത്യസ്തമാക്കുന്നതിനായി പലതും ചെയ്യുന്നതും വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ ആദ്യമായാവും നയ്ക്കളുടെ വിവാഹം നടക്കുന്നത്. കേട്ടിട്ട് ആശ്ചര്യപ്പെടേണ്ട. ഉത്തര്‍ പ്രദേശിലെ കൗശാംബി ജില്ലയിലെ പവാരയിലാണ് വ്യത്യസ്തമായ ഈ വിവാഹം. ഹിന്ദു ആചാര പ്രകാരമാണ് നായകളുടെ വിവാഹം നടത്തിയത്. ബസന്ത് ത്രിപതിയുടെ ഷാഹുന്‍ എന്ന ആണ്‍ നായയും ജങ് ബാഹാദൂറിന്റെ ഷാഹുനിയ എന്ന പെണ്‍ നായയും തമ്മിലായിരുന്നു വിവാഹം.
വിവാഹത്തിന്റെ പ്രത്യേകത കൊണ്ടുതന്നെ അയ്യായിരത്തോളം ആളുകളാണ് ചടങ്ങില്‍ പങ്കെടുത്തത്. ഹിന്ദു ആചാര പ്രകാരം അകമ്പടി മേളങ്ങളോടെയാണ് വരന്റെ സംഘം വധുവിന്റെ വീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് പരസ്പരം മാല ചാര്‍ത്തി വിവാഹം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കെല്ലാം ഭക്ഷണവും ഒരുക്കിയിരുന്നു. ഒടുവില്‍ വരന്റെ ഒപ്പം വധുവിനെ യാത്രയാക്കി.