7/3/2016
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാപട്ടിക കെ.പി.സി.സി നാളെ ഹൈക്കമാന്‍ഡിന് കൈമാറും. ഇന്ന് കെ.പി.സി.സി ആസ്ഥാനത്ത് ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയിലാണ് തീരുമാനം.
ഹൈക്കമാന്‍ഡ് തീരുമാനത്തിന് ശേഷം അന്തിമ പട്ടിക പ്രഖ്യാപിക്കും. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ന് യു.ഡി.എഫിലെ കക്ഷികളുമായി കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച നടത്തും. അതിന് ശേഷം കെ.പി.സി.സി നേതൃത്വം വീണ്ടും യോഗം ചേരും. ആര്‍.എസ്.പി ഒമ്പത് സീറ്റുകള്‍ ആവശ്യപ്പെട്ടതായാണ് സൂചന.