വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു

11:34am 7/3/2016
Newsimg1_38678098
വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 20162018 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ ഫെബ്രുവരി 19ആം തീയതി ജുഫയര്‍ മാര്‍വിധ ടവറില്‍ വെച്ച് നടന്ന വാര്‍ഷിക യോഗത്തില്‍ എതിരില്ലാതെ തിരഞ്ഞെടുത്തു.

ശ്രീ. പി. ഉണ്ണികൃഷ്ണന്‍ ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. ശ്രീ സേവി മാത്തുണ്ണിയെ പ്രസിഡന്റ് ആയും ശ്രീ. ജോഷ്വ മാത്യുവിനെ സെക്രെട്ടറി ആയും തിരഞ്ഞെടുത്തു.

മറ്റു എക്‌സികുട്ടീവ് കൌണ്‍സില്‍ അംഗങ്ങള്‍
ശ്രീ. സി.എന്‍. ഉണ്ണികൃഷ്ണന്‍ ( ട്രഷറര്‍)
ശ്രീ. ജയ്ഫര്‍ മൈതാനി .(വൈസ് ചെയര്‍മാന്‍)
ശ്രീ. ഫൈസല്‍ എഫ് എം. (വൈസ് ചെയര്‍മാന്‍)
ശ്രീമതി. മൃദുല ബാലചന്ദ്രന്‍. (വൈസ് ചെയര്‍പെഴ്‌സന്‍ )
ശ്രീ. ജ്യോതിഷ് പണിക്കര്‍ (വൈസ് പ്രസിഡന്റ്)
ശ്രീമതി. ഷൈനി നിത്യന്‍ (വൈസ് പ്രസിഡന്റ് )
ശ്രീമതി. ജയശ്രീ സോമനാഥ് (വൈസ് പ്രസിഡന്റ് )
ശ്രീ. ജഗത് കൃഷ്ണകുമാര്‍ (അസിസ്റ്റന്റ് സെക്രെട്ടറി )

1995 ജൂലയ് മാസം യു എസ് എ .യില്‍ പിറവിയെടുത്ത വേള്‍ഡ് മലയാളീ കൌണ്‍സില്‍ 2001 ല്‍ ആണ് ബഹ്‌റൈന്‍ പ്രോവിന്‍സ് രൂപീകരിച്ചത്. ഇതിന്റെ കീഴില്‍ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെല്‍ത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
വിദ്ധ്യാര്‍ത്ഥികള്‍ക്കും കേരളത്തിലേക്ക് തിരികെ പോകുന്ന ഗള്‍ഫ് പ്രവാസികള്‍ക്കും സഹായകരമാകുന്ന നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാനുള്ള കര്‍മ്മപരിപാടികള്‍ ആണ് പുതിയ കമ്മിറ്റി ആലോചിക്കുന്നത്.
കാലാവധി പൂര്‍ത്തിയാക്കിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ സാരഥികള്‍ ചെയര്‍മാന്‍ ശ്രീ. വി. വി. മോഹന്‍, പ്രസിഡന്റ് ശ്രീ. സതീഷ് മുതലയില്‍, സെക്രെട്ടറി ശ്രീ. ജയ്ഫര്‍ മൈധാനി എന്നിവരായിരുന്നു.